കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി, പുനലൂരില്‍ സുപാല്‍, 13 സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. സംസ്ഥാന സമിതിയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഏറെ ആശയക്കുഴപ്പം ഉണ്ടെങ്കിലും ചാത്തന്നൂരിലെ പട്ടിക എളുപ്പത്തില്‍ പൂര്‍ത്തിയായി. ഇവിടെ സികെ ജയലാല്‍ വീണ്ടും മത്സരിക്കും. അടൂരില്‍ ചിറ്റയം ഗോപകുമാറിനെയാണ് ഇത്തവണ ഇറക്കുന്നത്. ഒല്ലൂരില്‍ കെ രാജനും ചിറയന്‍കീഴില്‍ വി ശശി എന്നിവരും വീണ്ടും മത്സരിക്കും. അതേസമയം ചടയമംഗലം സീറ്റിലാണ് ഇതുവരെ ധാരണയാവാത്തത്. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. മൊത്തം 21 സീറ്റുകളിലേക്കാണ് സിപിഐ ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

1

അതേസമയം 13 സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. അതേസമയം നാല് സീറ്റുകളാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത്. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക സീറ്റുകളിലാണ് തീരുമാനം വൈകുന്നത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് നിന്നാണ് മത്സരിക്കുന്നത്. പുനലൂരില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പിഎസ് സുപാലിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. സുപാലിനെതിരെ നേരത്തെ സിപിഐ നടപടിയെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു.

മൂന്ന് ടേം മത്സരിച്ചവരെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ് സിപിഐ. പുതുമുഖങ്ങളാണ് കൂടുതലായും ഇടംപിടിച്ചിരിക്കുന്നത്. ചീഫ് വിപ്പ് കെ രാജന്‍ ഒല്ലൂരില്‍ തന്നെ മത്സരിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാം വീണ്ടും മത്സരിക്കും. മികച്ച ജനപ്രീതി അദ്ദേഹത്തിനുണ്ട്. കൊടുങ്ങല്ലൂരില്‍ പിആര്‍ സുനിലും കൈപ്പമംഗലത്ത് ഇടി ടൈസണ്‍ മാസ്റ്ററും നാട്ടികയില്‍ ഗീതാ ഗോപിയും നാദാപുരത്ത് ഇകെ വിജയനും കരുനാഗപള്ളിയില്‍ ആര്‍ രാമചന്ദ്രനും വൈക്കത്ത് സികെ ആശയും ഇത്തവണ മത്സരിക്കും. മൂന്ന് ടേമില്‍ നിന്ന് ആര്‍ക്കും ഇളവ് നല്‍കിയില്ല എന്നതാണ് പട്ടികയിലെ ശ്രദ്ധേയമായ കാര്യം.

Recommended Video

cmsvideo
രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച്എല്‍ദോസ് കുന്നപ്പിള്ളി ​| Oneindia Malayala

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

ചടയമംഗലത്ത് വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന് ശക്തമായ ആവശ്യമുണ്ട്. അതേസമയം സീറ്റുകളുടെ കാര്യത്തില്‍ ചെറിയ ചില മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. ചങ്ങനാശ്ശേരി സീറ്റ് നഷ്ടപ്പെട്ടതിലുള്ള അമര്‍ഷം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്നു. കാനം രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. കാനം സിപിഎമ്മിന്റെ അടിമയായി പോയെന്ന് സികെ ശശിധരന്‍ കുറ്റപ്പെടുത്തി. പുരുഷാധിപത്യ പാര്‍ട്ടിയായി സിപിഐ മാറിയെന്ന് വനിതാ അംഗങ്ങളും കുറ്റപ്പെടുത്തി. സിപിഐക്കുള്ളില്‍ ആലോചിക്കാതെയാണ് ചങ്ങനാശ്ശേരി കൈമാറ്റം നടന്നതെന്നാണ് നേതാക്കള്‍ ആരോപിച്ചത്. മുന്നണി ബന്ധത്തിലും ഇത് വിള്ളലുണ്ടാക്കും.

വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: cpi announced candidates in 21 seats, e chandrasekharan will contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X