കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേർത്തലയിൽ തിലോത്തമൻ ഇല്ല,പ്രമുഖ സിനിമാ താരത്തെ ഇറക്കാൻ സിപിഐ.. പ്രകാശ് ബാബുവും മത്സരിക്കും

Google Oneindia Malayalam News

തിരുവനന്തപുരം; മുന്നണിയിൽ പുതിയ ഘടകക്ഷികൾ എത്തിയതോടെ സിപിഎം സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കിയ ശേഷം മാത്രം അത്തരം ചർച്ചകളിലേക്ക് കടന്നാൽ മതിയെന്ന നിലപാടിലായിരുന്നു സിപിഐ. പുതുതായി എത്തിയവർക്ക് ഏതൊക്കെ സീറ്റുകൾ വിട്ട് നൽകേണ്ടി വരുമെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്.
എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ അനൗപചാരിക ചർച്ചകളിലേക്ക് സിപിഐയും കടന്നിരിക്കുകയാണ്.

മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്നാണ് പാർട്ടി തിരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ സിപിഐ മന്ത്രിമാർ മാറി നിൽക്കേണ്ടി വരും. പകരം ഇവരുടെ മണ്ഡലങ്ങളിൽ സിനിമാ നടൻ ഉൾപ്പെടെയുള്ളവരെയാണ് സിപിഐ പരിഗണിക്കുന്നത്. വിശദാംശങ്ങളിലേക്ക്

മൂന്ന് തവണ മത്സരിച്ചവർ

മൂന്ന് തവണ മത്സരിച്ചവർ

വിജയ സാധ്യത മാത്രം ലക്ഷ്യം വെച്ചാകണം സ്ഥാനാർത്ഥി നിർണയമെന്ന് നിർദ്ദേശിക്കുമ്പോഴും മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് സിപിഐ. ഇതോടെ സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാകും ഇത്തവണ മത്സര രംഗത്ത് ഉണ്ടാകുക. രണ്ട് തവണ എന്ന നിബന്ധനയിൽ ഇളവ് നൽകിയത്.

 തൃശ്ശൂരിൽ നിന്ന്

തൃശ്ശൂരിൽ നിന്ന്

മന്ത്രിമാരായ വിഎസ് സുനിൽ കുമാർ, പി തിലോത്തമൻ, കെ രാജു എന്നിവർ മത്സര രംഗത്ത് നിന്ന് മാറി നിൽക്കും. ശക്തരായ സ്ഥാനാർത്ഥികളെ മാറ്റി നിർത്തുന്നതിൽ സിപിഎമ്മിന് ആശങ്കയുണ്ട്. സുനിൽ കുമാറിനെയെങ്കിലും തൃശ്ശൂരിൽ നിന്ന് വീണ്ടും ഇറക്കണമെന്ന ആവശ്യം സിപിഎം നേതാക്കളും ഉയർത്തുന്നുണ്ട്.

ചേർത്തലയിൽ നിന്ന്

ചേർത്തലയിൽ നിന്ന്

അതേസമയം ഇത്തവണ യുവാക്കൾ വരട്ടെയെന്ന നിർദ്ദേശമാണ് സുനിൽകുമാർ മുന്നോട്ട് വെയ്ക്കുന്നത്.
സുനിൽ കുമാറിന് പകരം തൃശ്ശൂർ കൗൺസിലറായ സാറാമ്മ റോബ്സണെ സിപിഐ പരിഗണിച്ചേക്കും. പി തിലോത്തമന്റെ മണ്ഡലമായ ചേർത്തലയിൽ ഇത്തവണ സിനിമാ താരം ജയൻ ചേർത്തലയെ മത്സരിപ്പിക്കാനാണ് സിപിഐ ആലോചിക്കുന്നത്.

മണ്ഡലത്തിലെ വോട്ടുകൾ

മണ്ഡലത്തിലെ വോട്ടുകൾ

കഴിഞ്ഞ നിമസഭ തിരഞ്ഞെടുപ്പിൽ 81,197 വോട്ടുകള്‍കളാണ് മണ്ഡലത്തിൽ തിലോത്തമന് ലഭിച്ചത്. 2011 നെ അപേക്ഷിച്ച് 2016 ൽ തിലോത്തമന്റെ ഭൂരിപക്ഷത്തിൽ കുറവ് വന്നിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയ എസ് ശരത് 74001 വോട്ടുകൾ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാ നടനെ ഇറക്കി മണ്ഡലം നിലനിർത്താൻ സിപിഐ ആലോചിക്കുന്നത്.

കാഞ്ഞിരപ്പള്ളി മണ്ഡലം

കാഞ്ഞിരപ്പള്ളി മണ്ഡലം

ചടയമംഗത്ത് നിന്നുള്ള മുല്ലക്കര രത്നാകരനും മൂന്ന് ടേം പൂർത്തിയാക്കിയതാണ്.
ചടയമംഗലത്ത് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ പേരാണ് പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ വീടിരിക്കുന്ന കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനൽകേണ്ടി വരുമെന്നാണ് സിപിഐ കണക്ക് കൂട്ടുന്നത്.

പൂഞ്ഞാർ സീറ്റ്

പൂഞ്ഞാർ സീറ്റ്

മണ്ഡലം വിട്ട് നൽകിയില്ലേങ്കിൽ അത് കേരള കോൺഗ്രസിനും തിരിച്ചടിയാകും. നിലവിൽ എൻ ജയരാജ് ആണ് ഇവിടെ നിന്നുള്ള എംഎൽഎ. സീറ്റ് ലഭിച്ചില്ലേങ്കിൽ ജയരാജ് ഇടയുമെന്ന ആശങ്ക ജോസ് വിഭാഗത്തിനും ഉണ്ട്. അങ്ങനെയെങ്കിൽ കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാർ സീറ്റാകും സിപിഐ ആവശ്യപ്പെട്ടേക്കുക.

മണ്ണാർകാട് സീറ്റ്

മണ്ണാർകാട് സീറ്റ്

ഇവിടെ എഐഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ശുബേഷ് സുധാകറിനെയാകും പരിഗണിക്കുക.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കബീറിനേയും വൈസ് പ്രസിഡന്റ് ജിസ്മോനേയും മത്സരിപ്പിച്ചേക്കും. കബീറിനെ മണ്ണാർക്കാടാണ് പരിഗണിക്കുന്നത്.

കൊല്ലം ജില്ലയിൽ

കൊല്ലം ജില്ലയിൽ

11 മണ്ഡലങ്ങളുള്ള കൊല്ലം ജില്ലയിൽ അഞ്ച് സീറ്റുകളിലാണ് നിലവിൽ സിപിഐ മത്സരിക്കുന്നത്. എന്നാൽ ഒരു സീറ്റ് കൂടി അധികമായി ഇവിടെ വേണമെന്നാണ് പാർട്ടി ആവശ്യം.
നേരത്തേ സിഎംപിക്ക് വിട്ട് നൽകിയ ചവറ സീറ്റോ കുന്നത്തൂരോ ഇരവിപുരം സീറ്റോ ആണ് ആവശ്യപ്പെടുന്നത്.

യുവാക്കളെ പരിഗണിക്കണം

യുവാക്കളെ പരിഗണിക്കണം

അതേസമയം ഇത്തവണ സി ദിവാകരൻ, ഇഎസ് ബിജിമോൾ, ചിറ്റയം ഗോപകുമാർ, ഇകെ വിജയൻ എന്നിവരും മാറി നിന്നേക്കും. വിജയൻ രണ്ട് തവണയേ നാദാപുരത്ത് മത്സരിച്ചിട്ടുള്ളൂവെങ്കിലും യുവാക്കളെ ഇവിടെ പരിഗണിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

രണ്ട് സാധ്യതകൾ

രണ്ട് സാധ്യതകൾ

അങ്ങനെയെങ്കിൽ എഐവൈഎഫ് നേതാവ് പി ഗവാസിനാണ് സാധ്യത കൽപ്പിക്കുന്നത്. ദിവകാരന് പകരം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ജിആർ അനിൽ നെടുമങ്ങാടിന്റെ പേരാണ് ചർച്ചയാകുന്നത്. മങ്കോട് രാധാകൃഷ്ണന്റെ പേരും ഇവിടെ ഉയർന്ന് കേൾക്കുന്നുണ്ട്.

ബിജിമോൾക്ക് പകരം

ബിജിമോൾക്ക് പകരം

2006, 2011, 2016 വര്‍ഷങ്ങളില്‍ പീരുമേടില്‍ നിന്നും വിജയിച്ച ഇഎസ് ബിജി മോൾക്ക് പകരം ജില്ലയിൽ നിന്നുള്ള ശക്തയയാ വനിതാ നേതാവ് തന്നെ മത്സരിക്കട്ടേയെന്നാണ് സിപിഐ നിലപാട്. വൈക്കത്ത് സി ആശയെ ആണ് പരിഗണിക്കുന്നത്. അതേസമയം സംവരണ മണ്ഡലമായ ബാലുശ്ശേരി സീറ്റ് വെച്ച് മാറണം എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സിപിഐയ്ക്ക് ഇതിനോട് താത്പര്യമില്ല.

മുഹ്‌സിന്‍ മണ്ണാര്‍ക്കാട്ടേക്കില്ല; മലമ്പുഴയില്‍ കൃഷ്ണദാസ്, ഷംസുദ്ദീനെ മാറ്റരുത്... പാലക്കാട് സീറ്റ് ചര്‍ച്ചമുഹ്‌സിന്‍ മണ്ണാര്‍ക്കാട്ടേക്കില്ല; മലമ്പുഴയില്‍ കൃഷ്ണദാസ്, ഷംസുദ്ദീനെ മാറ്റരുത്... പാലക്കാട് സീറ്റ് ചര്‍ച്ച

റാഫേൽ യുദ്ധ വിമാനങ്ങൾ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ടാബ്ലോ.. പുതുമ നിറഞ്ഞ് പരേഡ് കാഴ്ചകൾറാഫേൽ യുദ്ധ വിമാനങ്ങൾ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ടാബ്ലോ.. പുതുമ നിറഞ്ഞ് പരേഡ് കാഴ്ചകൾ

English summary
Kerala assembly election 2021; CPI consider actor jayan cherthala in cherthala constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X