കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞിരപ്പള്ളിക്ക് പകരം കോട്ടയത്ത് സീറ്റ്, വിട്ടുകൊടുക്കണമെങ്കില്‍ സിപിഎം മാതൃക കാണിക്കണമെന്ന് സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: സീറ്റ് വിട്ടുവീഴ്ച്ചയില്‍ നിലപാട് വ്യക്തമാക്കി സിപിഐ. ആദ്യം ഇക്കാര്യത്തില്‍ സിപിഎം വഴികാണിക്കട്ടെ എന്നാണ് സിപിഐ നിലപാട്. ജോസ് കെ മാണി കൂടി മുന്നണിയിലേക്ക് വന്ന സാഹചര്യം സീറ്റുകളില്‍ വിട്ടുവീഴ്ച്ച വേണ്ടി വരും. കോട്ടയത്ത് അടക്കം സിപിഐക്ക് സീറ്റുകള്‍ നഷ്ടമാകാന്‍ സാധ്യത കൂടുതലാണ്. ഇതേ തുടര്‍ന്നാണ് ഇങ്ങനൊരു ധാരണ വന്നിരിക്കുന്നത്. സിപിഎം സ്വന്തം സീറ്റുകള്‍ വിട്ടുകൊടുക്കുമോ എന്ന് അറിയിക്കണം. അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കാമെന്നാണ് സിപിഐ പറയുന്നു. കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളില്‍ മത്സരിക്കാന്‍ സിപിഐ നിലപാട്.

1

ഈ 27 സീറ്റുകളിലും ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ഘടകങ്ങള്‍ സിപിഐ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോസ് വന്നതോടെ മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകാതിരിക്കാനുള്ള നീക്കങ്ങളും സിപിഐ ആരംഭിച്ചിട്ടുണ്ട്. ആര്‍ക്ക് മുന്നിലും മുന്നണിയിലെ രണ്ടാം സ്ഥാനം അടിയറവ് വെക്കാന്‍ ഇല്ലെന്നും സിപിഐ വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് വന്നതോടെ സിപിഐ മത്സരിച്ച് വരുന്ന സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകളാണ് സിപിഐ വിട്ടുകൊടുക്കേണ്ടി വരിക. കാഞ്ഞിരപ്പള്ളി കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ഇരിക്കൂര്‍ സാധാരണ മത്സരിച്ച് വരുന്ന സീറ്റുമാണ്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മത്സരിച്ചിരുന്ന വാഴൂര്‍ മണ്ഡലമാണ് പിന്നീട് കാഞ്ഞിരപ്പള്ളിയായത്. കോട്ടയത്ത് മറ്റൊരു സീറ്റ് ജോസ് വിട്ടുകൊടുക്കേണ്ടി വരും. എങ്കില്‍ കാഞ്ഞിരപ്പള്ളി ലഭിക്കും. അതേസമയം പൂഞ്ഞാറിലും സിപിഐ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലമാണ്. എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ജയം നേടിയ ശുഭേഷ് സുധാകരനെയാണ് ഇവിടെ പരിഗണിക്കുന്നത്. കോട്ടയത്തെ നേതൃത്വം കാഞ്ഞിരപ്പള്ളി വിട്ടൊരു കളിയില്ലെന്ന വാദത്തിലാണ്. അതുകൊണ്ട് സീറ്റ് വിട്ടുകൊടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാകും. എന്‍സിപിയെ പോലെ സിപിഐയെ പിണക്കാനും സിപിഎമ്മിനാവില്ല.

അതേസമയം ഇരിക്കൂറില്‍ സിപിഐക്ക് പ്രശ്‌നമുണ്ട്. ഇത് മാറാന്‍ ആഗ്രഹവുമുണ്ട്. കണ്ണൂരില്‍ ഏതെങ്കിലും സീറ്റില്‍ പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പാര്‍ലമെന്ററി രംഗത്തേക്ക് പന്ന്യന്‍ ഇനിയുണ്ടാവുമോ എന്ന് വ്യക്തമല്ല. പന്ന്യന്‍ തീരുമാനത്തില്‍ ഉറച്ച് നിന്ന് പി സന്തോഷ് കുമാറിനെ പരിഗണിക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. എല്‍ജെഡിയും കേരള കോണ്‍ഗ്രസും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളില്‍ നോട്ടമിട്ടിട്ടുണ്ട്. ആദ്യം അത് സിപിഎം കൈമാറുമോ എന്നാണ് സിപിഐ നോക്കുന്നത്. അങ്ങനെയെങ്കില്‍ തങ്ങളും വഴങ്ങാം എന്ന് സിപിഐ നേതൃത്വം പറയുന്നു.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala assembly election 2021: cpi may exchange kanjirapalli seat with kerala congress m
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X