കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനില്‍കുമാറിനും ചന്ദ്രശേഖരനും വരെ സീറ്റുണ്ടാവില്ല, സിപിഐ കടുത്ത നീക്കത്തിനൊരുങ്ങുന്നു!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മാറ്റങ്ങള്‍ക്ക് പദ്ധതിയിടുന്നു. തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രന്‍ അടക്കം സിപിഎമ്മിന് വേണ്ടി ക്ലിക്കായ സാഹചര്യത്തില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഒരുങ്ങുന്നത്. സ്ഥിരം മുഖങ്ങള്‍ ഇത്തവണ ഉണ്ടാവില്ലെന്ന് വ്യക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെങ്കിലും വിഎസ് സുനില്‍ കുമാര്‍ അടക്കമുള്ള മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് സിപിഐയിലെ തീരുമാനം. എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു.

1

നിലവിലെ മന്ത്രി സുനില്‍ കുമാറിന് പുറമേ ഇ ചന്ദ്രശേഖരനും സീറ്റുണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ മുന്‍ മന്ത്രി സി ദിവാകരന്‍ മത്സരിക്കാന്‍ ആഗ്രഹം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ നേതൃത്വം പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. പുതുമുഖങ്ങള്‍ വരുമ്പോള്‍ ഭരണവിരുദ്ധ വികാരം എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് സിപിഐ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറങ്ങി സിപിഎം മികച്ച വിജയം നേടിയിരുന്നു. പലയിടത്തും ഭരണസമിതികളെ നയിക്കുന്നതും യുവനേതാക്കളാണ്. ഇതാണ് മാറി ചിന്തിക്കാന്‍ സിപിഐയെയും പ്രേരിപ്പിച്ചത്.

നിയമസഭാ സമ്മേളനത്തിന് ശേഷമാണ് എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുകയെന്ന് കാനം വ്യക്തമാക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കാനം പറഞ്ഞു. ഫെബ്രുവരിയില്‍ ചേരാനിരിക്കുന്ന പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്ന് കാനം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് സാധ്യത.

അതേസമയം നിലവില്‍ മന്ത്രിമാരായവരെയും രണ്ട് തവണ വിജയിച്ചവരെയും ഒഴിവാക്കിയേക്കും. എന്നാല്‍ വിഎസ് സുനില്‍ കുമാറിനെ പോലൊരാള്‍ ജനകീയനായ നേതാവാണ്. അദ്ദേഹത്തെ ഒഴിവാക്കാനാവാത്ത സാഹചര്യം സിപിഐക്കുണ്ട്. തനിക്ക് പകരം യുവാക്കള്‍ മത്സരിക്കട്ടെ എന്നാണ് സുനില്‍ കുമാറിന്റെ നിലപാട്. നേതൃത്വം നിര്‍ബന്ധിച്ചാല്‍ അദ്ദേഹം മത്സരിച്ചേക്കും. കെ രാജു, പി തിലോത്തമന്‍ എന്നിവരെയും പരിഗണിക്കാന്‍ ഇടയില്ല. ഇഎസ് ബിജിമോള്‍, മുല്ലക്കര രത്‌നാകരന്‍, ജിഎസ് ജയലാല്‍, ഇകെ വിജയന്‍, ചിറ്റയം ഗോപകുമാര്‍, വി ശശി എന്നിവരും ഇത്തവണ പരിഗണനയിലുണ്ടാവില്ല. ഇതുവരെ മത്സരിക്കാത്തവരും ജനപ്രീതി കൂടിയവരും എന്ന ഫോര്‍മുല സിപിഐ പരീക്ഷിക്കാനാണ് സാധ്യത.

English summary
kerala assembly election 2021: cpi may gave candidature to new faces, ministers will not contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X