കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ മുന്‍തൂക്കം യുഡിഎഫിനെന്ന് സിപിഐയും; സീറ്റുകളുടെ എണ്ണം സിപിഎമ്മിനും കുറയും

Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തലുകളില്‍ സംസ്ഥാനത്തെ മൂന്ന് മുന്നണികളും ഒരു പോലെ തികഞ്ഞ ആത്മവിശ്വാസമാണ് പങ്കുവെക്കുന്നത്. 80 മുതല്‍ 100 വരെ സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് സിപിഎം അവകാശപ്പെടുമ്പോള്‍ 75 മുതല്‍ 80 വരെ സീറ്റുകളുമായി ഭരണത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് സീറ്റുകള്‍ വരെയാണ് ബിജെപിയുടെ പ്രതീക്ഷ. ഏറ്റവും അവസാനമായി പുറത്ത് വന്ന സിപിഐ വിലയിരുത്തലിലും ഇടത് തുടര്‍ഭരണമാണ് അവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ ഇടിവ് നേരിടേണ്ടി വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

സീറ്റ് കുറയും

സീറ്റ് കുറയും

കഴിഞ്ഞ തവണ 90 സീറ്റിന് മുകളിലുള്ള വിജയമാണ് സംസ്ഥാനത്ത് എല്‍ഡിഎഫിന് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 76-മുതല്‍ 82 വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. മുന്നണിയില്‍ തങ്ങള്‍ക്കൊപ്പം സിപിഎമ്മിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും വലിയ ഇടവുണ്ടാവുമെന്നും സിപിഐ വിലയിരുത്തുന്നു.

2016 ല്‍ 19 സീറ്റ്

2016 ല്‍ 19 സീറ്റ്


കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സിപിഐക്ക് 19 സീറ്റില്‍ വിജയിച്ച് കയറാന്‍ സാധിച്ചിരുന്നു. സമീപകാലഘട്ടത്തിലെ സിപിഐയുടെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു 2016 ലേത്. എന്നാല്‍ ഇത്തവണ ഈ മികവ് നിലനിര്‍ത്താന്‍ സാധിച്ചേക്കില്ല. മത്സരിച്ച 25 സീറ്റില്‍ ഏറ്റവും കുറഞ്ഞത് 13 സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിര്‍വാഹക സമിതി

നിര്‍വാഹക സമിതി

അനുകൂല സാഹചര്യം ഉണ്ടായാല്‍ മാത്രം ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 17 ന് മുകളിലാവും. മണ്ഡലം, ജില്ലാ കമ്മിറ്റികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നേതൃത്വത്തിന്റെ ഈ വിലയിരുത്തലെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായ വിശകലനത്തിനായി പാര്‍ട്ടി നിര്‍വാഹക സമിതി യോഗം നാളെ ചേരുന്നുണ്ട്.

ഒല്ലൂർ, നാട്ടിക, കൊടുങ്ങല്ലൂർ

ഒല്ലൂർ, നാട്ടിക, കൊടുങ്ങല്ലൂർ


പാര്‍ട്ടി മത്സരിച്ച 13 മണ്ഡലങ്ങളിലാണ് സിപിഐ വിജയം ഉറപ്പിക്കുന്നത്. ഒല്ലൂർ, നാട്ടിക, കൊടുങ്ങല്ലൂർ, കയ്പമംഗലം, പുനലൂർ, ചടയമംഗലം,ചാത്തന്നൂർ, ചിറയിൻകീഴ്, അടൂർ, ചേർത്തല, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് എന്നിവയുടെ കാര്യത്തിലാണ് സംശയം ഇല്ലാത്തത്. കണക്കുകളില്‍ വ്യക്തമാ ഭൂരിപക്ഷം നേടി ഈ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും.

സാധ്യതയില്ലാത്ത മണ്ഡലം

സാധ്യതയില്ലാത്ത മണ്ഡലം

തൃശൂർ ജില്ലയിലെ 5 സിറ്റിങ് സീറ്റുകളിൽ തൃശൂർ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയില്ല. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിനാണ് നേരിയ മുന്‍തൂക്കം. പക്ഷെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി കൂടുതല്‍ വോട്ടുകള്‍ പിടിച്ചാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും സിപിഐ അനുമാനിക്കുന്നു.

ബലാബലം

ബലാബലം

5 മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പമുള്ള മത്സരമാണ് നടന്നത്. നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്പി എന്നിവയാണ് ഈ മണ്ഡലങ്ങള്‍. ഇവയില്‍ എല്ലായിടത്തും വിജയം പ്രതീക്ഷിക്കുന്നെങ്കിലും ഉറപ്പിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ തവണത്തെ പോലെ അനുകൂല തരഗം ഉണ്ടായാല്‍ മാത്രമേ മൂവാറ്റുപുഴ ഉള്‍പ്പടേയുള്ള മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു

അധികാരം ഉറപ്പ്

അധികാരം ഉറപ്പ്

മുസ്ലിം ലീഗിനോട് ഏറ്റുമുട്ടുന്ന മണ്ണാർക്കാടും തിരൂരങ്ങാടിയും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കാര്യമായി മുന്നോട്ടു വരുമെന്നും കണക്കു കൂട്ടുന്നു. എട്ടോളം സീറ്റുകളില്‍ സിപിഎമ്മിനും നഷ്ടമാവുമെന്നും സിപിഐ കണക്ക് കൂട്ടുന്നു. അതേസമയം സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയം ഒന്നുമില്ല. ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാകുമെന്ന് മാത്രം.

ടേം നിബന്ധന

ടേം നിബന്ധന

ടേം നിബന്ധന കര്‍ശനമാക്കിയത് തിരിച്ചടിയായോയെന്ന ആശങ്ക സിപിഐ നേതൃത്വത്തിലും ശക്തമാണ്. മന്ത്രി വിഎസ് സുനില്‍ കുമാര്‍ തന്നെ തൃശൂരില്‍ വീണ്ടും മത്സരിച്ചിരുന്നെങ്കിലും വിജയ സാധ്യത വര്‍ധിച്ചേനെയെന്ന വിലയിരുത്തല്‍ വലിയൊരു വിഭാഗത്തിനുണ്ട്. മറ്റ് ചില മണ്ഡലങ്ങളിലും ഇതാണ് സ്ഥിതി.

ഒറ്റക്കെട്ട്

ഒറ്റക്കെട്ട്

എന്നാല്‍ പ്രചാരണ ഘട്ടത്തില്‍ മുന്നണിക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോവാന്‍ സാധിച്ചെന്നും സിപിഐ വിലയിരുത്തുന്നു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലത്തിലുള്‍പ്പടെ പാര്‍ട്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. മറിച്ച് വരുന്ന വാര്‍ത്തകള്‍ ഒക്കെ അടിസ്ഥാന രഹിതമാണെന്നും സിപിഐ വ്യക്തമാക്കുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ 13 സീറ്റായിരുന്നു സിപിഐക്ക് ലഭിച്ചത്.

നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍

Recommended Video

cmsvideo
Dr S S Lal Exclusive Interview | Oneindia Malayalam

English summary
kerala assembly election 2021; CPI says LDF will lose seats, but will hold on to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X