കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിനും ജെഡിഎസിനും കടുത്ത അതൃപ്തി; ഇരിക്കൂറിനും കാഞ്ഞിരപ്പള്ളിക്കും പകരം വേണമെന്ന് സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുകയാണ്. ഇരുമുന്നണികളിലും നിരന്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഒഴികേയുള്ള കക്ഷികളുമായി സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ട്. ആറ് സീറ്റ് അധികം ചോദിച്ച ലീഗിന് 3 ലഭിച്ചു. ഫോര്‍ഫേഡ് ബ്ലോക്കിനും ജനതാദള്‍ ജോണ്‍ വിഭാഗത്തിനും കേരള കോണ്‍ഗ്രസ് ഒരോ സീറ്റും നല്‍കും. ആര്‍എസ്പിക്ക് അഞ്ച് സീറ്റ് നല്‍കുമ്പോള്‍ മാണി സി കാപ്പന് പാലായ്ക്ക് അപ്പുറത്ത് ഒരു സീറ്റ് കൂടി നല്‍കുന്ന കാര്യം ചര്‍ച്ചയിലാണ്. അതേസമയം മറുവശത്ത് എല്‍ഡിഎഫിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കേരള കോണ്‍ഗ്രസ് ചര്‍ച്ച

കേരള കോണ്‍ഗ്രസ് ചര്‍ച്ച

എല്‍ഡിഎഫില്‍ ഇന്നും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്നത്തെ ചര്‍ച്ച പ്രധാനമായും കേരള കോണ്‍ഗ്രസ് എം നേതാക്കളുമായാണ്. യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയോടും ചോദിക്കുന്നത്. എന്നാല്‍ വിട്ടു വീഴ്ച വേണമെന്നും എല്‍ജെഡിക്ക് അടക്കം സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടതും ചൂണ്ടിക്കാട്ടി പരമാവധി 10 സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

ജോസ് മെരുങ്ങുമോ

ജോസ് മെരുങ്ങുമോ

പാലാ സീറ്റിന്‍റെ കാര്യത്തില്‍ മുന്നണി സ്വീകരിച്ച നിലപാട് അടക്കം ചൂണ്ടിക്കാട്ടി ജോസിനെയും കൂട്ടരേയും മെരുക്കാനാണ് സിപിഎം ശ്രമം. എന്നാല്‍ 15 ഇല്ലെങ്കില്‍ 12 സീറ്റെങ്കിലും വേണമെന്ന കടുത്ത നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിക്കുന്നു. കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ പരമാവധി സീറ്റുകള്‍ നല്‍കാനാണ് സിപിഎം ആലോചിക്കുന്നത്. പാലായില്‍ ജോസ് കെ മാണി തന്നെ മത്സരിക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും

ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും

പാലായ്ക്ക് പുറമെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി സീറ്റുകള്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. ഇടുക്കി ജില്ലയില്‍ ഇടുക്കി സീറ്റ്, പത്തനംതിട്ടയില്‍ റാന്നി എന്നീ സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മലബാറില്‍ കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി അല്ലെങ്കില്‍ പേരാമ്പ്ര, കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍ എന്നീ സീറ്റുകളുടെ കാര്യത്തിലാണ് ഏകദേശ ധാരണ ആയിട്ടുണ്ട്.

 കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും

കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും

മുഴുവന്‍ ഘടകക്ഷികളുടേയും സ്ഥാനാര്‍ത്ഥിപട്ടിക് ഒരുമിച്ച് മാര്‍ച്ച് 10 ന് പ്രസിദ്ധീകരിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സിപിഐ മലപ്പുറത്ത് രണ്ട് സീറ്റുകള്‍ വിട്ടുകൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കണമെങ്കില്‍ അതത് ജില്ലകളില്‍ തന്നെ പകരം സീറ്റ് വേണമെന്ന ആവശ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്.

എല്‍ജെഡിയുടെ ആവശ്യം

എല്‍ജെഡിയുടെ ആവശ്യം

കഴിഞ്ഞ തവണ മലപ്പുറത്ത് തി​രൂ​ര​ങ്ങാ​ടി, ഏ​റ​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര​രും മ​ഞ്ചേ​രിയില്‍ പാര്‍ട്ടി ചിഹ്നത്തിലുമാണ് മത്സരിച്ചത്. ജെഡിഎസില്‍ നിന്നും വടകര ഏറ്റെടുത്ത് എല്‍ജെഡിക്ക് നല്‍കിയേക്കുമെന്ന സൂചന സിപിഎം നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റും വേണമെന്നതാണ് ജെഡിഎസ് ആവശ്യം. എന്നാല്‍ എല്‍ജെഡിക്കും ജെഡിഎസിനും പരമാവധി എട്ട് സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയുവുന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

കുട്ടനാടും എലത്തൂരും

കുട്ടനാടും എലത്തൂരും

പാലാ ഇതിനോടകം തന്നെ നഷ്ടമായതിനാല്‍ എന്‍സിപിയില്‍ നിലവില്‍ പ്രതിസന്ധികള്‍ ഒന്നുമില്ല. എന്നാല്‍ കുട്ടനാടും എലത്തൂരും വെച്ചുമാറുന്ന ചര്‍ച്ചയിലേക്ക് സിപിഎം അടുത്ത ഘട്ടത്തില്‍ കടക്കുമോയെന്ന ആശങ്കയുണ്ട്. ഇത്തവണ കൂടുതല്‍ നഷ്ടം വരാന്‍ പോവുന്ന പാര്‍ട്ടി ജനാധിപത്യ കേരള കോണ്‍ഗ്രസ് ആയിരിക്കും. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച അവര്‍ക്ക് ഇത്തവണ ഒരു സീറ്റ് മാത്രം നല്‍കാനാണ് ധാരണ.

ജനാധിപത്യ കേരള കോണ്‍ഗ്രസിന് നഷ്ടം

ജനാധിപത്യ കേരള കോണ്‍ഗ്രസിന് നഷ്ടം

ഇടുക്കി വിട്ടുനല്‍കാന്‍ തയ്യാറാണെന്നും മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തണമെന്നതുമായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം ആന്‍റണി രാജുവിന്‍റെ സീറ്റ് മാത്രമാണ് സിപിഎം ഉറപ്പ് നല്‍കുന്നത്. ഘടകക്ഷിയാതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതിനാല്‍ നാല് സീറ്റുകള്‍ ചോദിച്ചെങ്കിലും ഐഎന്‍എല്ലിന് ഇത്തവണയും മൂന്ന് സീറ്റുകളെ ലഭിക്കാന്‍ സാധ്യതയുള്ളു.

കോ​ഴി​ക്കോ​ട്​ (സൗ​ത്ത്), വ​ള്ളി​ക്കു​ന്ന്

കോ​ഴി​ക്കോ​ട്​ (സൗ​ത്ത്), വ​ള്ളി​ക്കു​ന്ന്

കോ​ഴി​ക്കോ​ട്​ (സൗ​ത്ത്), വ​ള്ളി​ക്കു​ന്ന്, കാ​സ​ർ​കോ​ട്​ സീ​റ്റു​കള്‍ ലഭിക്കാനാണ് സാധ്യത. കണ്ണൂര്‍ ജില്ലയില്‍ ഒരു സീറ്റെന്നതാണ് അവരുടെ അധിക ആവശ്യം. കൊട്ടാരക്കരയുമായി വെച്ചുമാറ്റം എന്നത് ചര്‍ച്ചയായെങ്കിലും കേരള കോണ്‍ഗ്രസ് ബിക്ക് പത്തനാപുരം തന്നെ ലഭിച്ചേക്കും. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന് സീറ്റ് നല്‍കണോ വേണ്ടയോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

എല്ലാ പാര്‍ട്ടികളുമായും

എല്ലാ പാര്‍ട്ടികളുമായും

സീറ്റുകളുടെ എല്ലാ പാര്‍ട്ടികളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതിനാല്‍ സിപിഎം സംസ്ഥാന സമിതിക്ക് ശേഷമാകും അവസാനവട്ട ചര്‍ച്ചയും മുന്നണി യോഗവും ചേരുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, എറണാകുളം , കൊല്ലം, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. എറണാകുളത്തെ യോഗത്തില്‍ എ വിജയരാഘവനും പങ്കെടുക്കുന്നുണ്ട്.

തൃപ്പൂണിത്തുറ-എം സ്വരാജ്,

തൃപ്പൂണിത്തുറ-എം സ്വരാജ്,

തൃപ്പൂണിത്തുറ-എം സ്വരാജ്, കൊച്ചി -കെജെ മാക്സി, കോതമംഗലം-ആന്‍റണി ജോണ്‍ എന്നീ സിറ്റിങ് എംപിമാര്‍ ഇത്തവണ വീണ്ടും മത്സരിച്ചേക്കും. എസ് ശര്‍മ അനാരോഗ്യ പ്രശ്നം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിജയ സാധ്യത കണക്കിലെടുത്ത് അദ്ദേഹം തന്നെ മത്സരിക്കണമെന്നതാണ് പാര്‍ട്ടി അഭിപ്രായം. ഇക്കാര്യത്തിലും ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
എറണാകുളം മണ്ഡലത്തില്‍

എറണാകുളം മണ്ഡലത്തില്‍

എറണാകുളം മണ്ഡലത്തില്‍ മനു റോയിക്ക് മുന്‍ഗണന നല്‍കുമ്പോഴും പൊതുസമ്മതരെ പരിഗണിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. കാസര്‍കോഡ് ജില്ലയില്‍ എത്തുമ്പോള്‍ ഉദുമ മണ്ഡലത്തില്‍ പരിഗണനയിലുള്ളത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവടക്കം 3 പേരാണ്. തൃക്കരിപ്പൂറില്‍ സിറ്റിങ് എംഎല്‍എ എം രാജോഗാപാല്‍ മത്സരിക്കും. മഞ്ചേശ്വരത്ത് പ്രാദേശിക നേതാക്കള്‍ക്കാണ് മുന്‍ഗണന.

വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: CPI wants a seat instead of Irikkur and Kanjirappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X