കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങനാശ്ശേരി മാത്രം പോര, കുന്നത്തൂരും വേണം, കോവൂര്‍ കുഞ്ഞുമോന്റെ സീറ്റില്‍ നോട്ടമിട്ട് സിപിഐ!!

Google Oneindia Malayalam News

കൊല്ലം: എല്‍ഡിഎഫില്‍ സീറ്റ് വിഭജനം വീണ്ടും ഊരാക്കുരുക്കിലേക്ക്. ചങ്ങനാശ്ശേരിക്ക് പിന്നാലെ കുന്നത്തൂര്‍ സീറ്റും കൂടി സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരുവശത്ത് ജോസ് പക്ഷത്തെ അനുനയിപ്പിച്ച് വരുമ്പോഴാണ് ഇത്തരമൊരു നീക്കം സിപിഐയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കോവൂര്‍ കുഞ്ഞുമോന്റെ സീറ്റാണ് ഇത്. ഇവിടെ മത്സരിക്കാനുറച്ചാണ് കുഞ്ഞുമോന്‍ നില്‍ക്കുന്നത്. എന്നാല്‍ നിര്‍ബന്ധമായും സീറ്റ് വേണമെന്ന് സിപിഐ പറയുന്നു.

കുന്നത്തൂര്‍ വേണം

കുന്നത്തൂര്‍ വേണം

ചങ്ങനാശ്ശേരി സീറ്റിന് പിന്നാലെ കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ സീറ്റിലാണ് സിപിഐ നോട്ടമിടുന്നത്. ചവറ സീറ്റ് സിപിഎം ഏറ്റെടുത്താല്‍ കുന്നത്തൂര്‍ തങ്ങള്‍ക്ക് വേണമെന്നാണ് സിപിഐ മുന്നോട്ട് വെക്കുന്ന ആവശ്യം. ചവറയില്‍ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് ഇത്തവണ മത്സരിക്കും. അതുകൊണ്ട് തന്നെ കുന്നത്തൂരില്‍ നിന്ന് സിപിഐ പിന്നോട്ടുണ്ടാവില്ല. കൊല്ലത്ത് സിപിഐക്ക് മുമ്പുണ്ടായിരുന്ന മേധാവിത്വം നിലനിര്‍ത്താനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. ആര്‍എസ്പിയുടെ രണ്ട് സീറ്റുകള്‍ സിപിഎം ഏറ്റെടുത്തതോടെ നിലവില്‍ കൊല്ലത്ത് സിപിഎമ്മും സിപിഐയും തുല്യ ശക്തികളാണ്.

ചവറ സിപിഎമ്മിന്

ചവറ സിപിഎമ്മിന്

ചവറയില്‍ സുജിത് മത്സരിച്ചാല്‍ സിപിഎമ്മിന് ജില്ലയില്‍ വലിയ മുന്‍തൂക്കമുണ്ടാവും. അതാണ് സിപിഐയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കുന്നത്തൂര്‍ കിട്ടിയേ തീരൂ എന്നാണ് സിപിഐയുടെ ആവശ്യം. കോവൂര്‍ കുഞ്ഞുമോന്‍ നാല് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് കുന്നത്തൂര്‍. ഇത് സിപിഎം ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും കുഞ്ഞുമോനെ തന്നെ ഇറക്കാനാണ് തീരുമാനിച്ചത്. ഇടത് സ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുക. കുഞ്ഞുമോന്റെ പ്രതീക്ഷകളെ തെറ്റിക്കുന്നതാണ് സിപിഐയുടെ വരവ്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

കോവൂര്‍ കുഞ്ഞുമോനെ സിപിഐയുടെ ഭാഗമാക്കി കുന്നത്തൂര്‍ പിടിക്കുകയാണ് സിപിഐ ലക്ഷ്യമിടുന്നത്. എന്നാല്‍ കുഞ്ഞുമോന്‍ സിപിഐയില്‍ ചേരാന്‍ തയ്യാറല്ല. അതേസമയം ചങ്ങനാശ്ശേരി സീറ്റിലും സിപിഐ കടുത്ത വാശിയിലാണ്. ജോസ് പക്ഷത്തിന് ഈ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സീറ്റ് വിട്ടുകിട്ടണമെങ്കില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇരുപക്ഷവും ഇത് അംഗീകരിച്ചിട്ടില്ല. ജോസ് പക്ഷത്തിന് പത്ത് സീറ്റില്‍ കൂടുതല്‍ കൊടുക്കേണ്ടെന്നും സിപിഐ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.

കുന്നത്തൂരില്‍ കുഞ്ഞുമോന്‍ തന്നെ

കുന്നത്തൂരില്‍ കുഞ്ഞുമോന്‍ തന്നെ

സിപിഐക്ക് എന്ത് വന്നാലും സീറ്റ് കൊടുക്കില്ലെന്നാണ് കോവൂര്‍ കുഞ്ഞുമോന്റെ നിലപാട്. ആര്‍എസ്പി ലെനിനിസ്റ്റ് എന്ന പേരില്‍പുതിയ പാര്‍ട്ടിയും രൂപീകരിക്കും. ആര്‍എസ്പി ലെനിനിസ്റ്റ് മാര്‍ക്‌സിസ്റ്റ് എന്ന പഴയ പാര്‍ട്ടി ഇല്ലാതായെന്നും കുഞ്ഞുമോന്‍ പറഞ്ഞു. കുന്നത്തൂരില്‍ കുഞ്ഞുമോനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നെങ്കില്‍ ഔദ്യോഗികമായി അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ പ്രചാരണം ആരംഭിക്കൂ. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യും.

അഞ്ച് മന്ത്രിമാരുണ്ടാവില്ല

അഞ്ച് മന്ത്രിമാരുണ്ടാവില്ല

അഞ്ച് മന്ത്രിമാര്‍ മത്സരിക്കുന്നതില്‍ വന്‍ എതിര്‍പ്പാണ് സിപിഎമ്മില്‍ ഉയര്‍ന്നത്. ഇവര്‍ക്ക് ഇളവില്ല. ഇപി ജയരാജന്‍, എകെ ബാലന്‍. ജി സുധാകരന്‍, തോമസ് ഐസക്ക്, രവീന്ദ്രനാഥ് എന്നിവരെ ഇത്തവണ മത്സരിപ്പിക്കില്ല. ചിലര്‍ക്ക് മാത്രമായി ടേം വ്യവസ്ഥ ബാധകമാക്കരുതെന്നാണ് നിര്‍ദേശി. തുടര്‍ച്ചയായി മത്സരിക്കുന്നവരെ മാറ്റിനിര്‍ത്തണമെന്നും ആവശ്യമുണ്ട്. രവീന്ദ്രനാഥിന്റെ പേര് ജില്ലാ കമ്മിറ്റിയില്‍ നിന്നും വന്നിരുന്നില്ല. ഇപി ജയരാജന്‍ സംഘടനാ രംഗത്തേക്ക് വരുന്നു എന്നാണ് സൂചന.

ഇപി സംസ്ഥാന സെക്രട്ടറി?

ഇപി സംസ്ഥാന സെക്രട്ടറി?

ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാവുമെന്നാണ് സൂചന. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്ക് അദ്ദേഹം വരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അദ്ദേഹം സെക്രട്ടറിയാവുന്നതില്‍ ഏകദേശം ധാരണയായിട്ടുണ്ട്. അതേസമയം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിച്ചേക്കും. രണ്ട് തവണ മത്സരിച്ച പതിനഞ്ചോളം പേരുണ്ട് സിപിഎമ്മില്‍. ഇവരില്ലെങ്കിലും ജയിക്കുമെന്ന് ഉറപ്പുള്ളവരെ മാറ്റും. എ പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിവര്‍ക്കും സീറ്റുണ്ടാവില്ല.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam
ഇവര്‍ക്ക് ഇളവുണ്ടാകും

ഇവര്‍ക്ക് ഇളവുണ്ടാകും

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍, കെകെ ശൈലജ എന്നിവര്‍ക്ക് ഇളവുണ്ടാകും. തുടര്‍ച്ചയായ ടേമുകളില്‍ ഇവര്‍ നിയമസഭയില്‍ എത്തിയിരുന്നില്ല എന്ന കാരണമാണ് ഇളവിലേക്ക് നയിക്കുന്നത്. എംഎം മണിക്കും ഇത്തരമൊരു ഇളവ് നല്‍കുമെന്നാണ് സൂചന. ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു എംഎം മണി 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ചത്. ഇതോടെ പുതുമുഖങ്ങള്‍ ഇത്തവണ മത്സരിക്കാന്‍ ധാരാളമുണ്ടാവുമെന്ന് വ്യക്തമാണ്.

English summary
kerala assembly election 2021: cpi wants kunnathur seat to contest to match with cpm in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X