കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയം; കേരളത്തെക്കുറിച്ച് ശുഭപ്രതീക്ഷയുള്ള ജനങ്ങൾ ഇടത് പക്ഷത്തിനൊപ്പം

മതേതരത്വവും ബഹുസ്വരതയും ആഗ്രഹിക്കുന്നവര്‍ ഇടതുമുന്നണിയെ പിന്തുണക്കും. ഒരിക്കലും പ്രതിപക്ഷം ഇന്ത്യയിലെ മതനരപക്ഷേതയ്ക്ക് ഏറ്റ പോറലിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചില്ല

Google Oneindia Malayalam News

തൃശൂർ: കേരളത്തെക്കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാ ജനങ്ങളും ഇടത് പക്ഷത്തെ പിന്തുണയ്ക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. പ്രതിപക്ഷം എന്ന നിലയിൽ നെഗറ്റീവ് രാഷ്ട്രീയമാണ് കോൺഗ്രസ് കൈകാര്യം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് മികച്ച സംഘടന പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. തൃശൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Kerala Assembly Election 2021

"മതേതരത്വവും ബഹുസ്വരതയും ആഗ്രഹിക്കുന്നവര്‍ ഇടതുമുന്നണിയെ പിന്തുണക്കും. ഒരിക്കലും പ്രതിപക്ഷം ഇന്ത്യയിലെ മതനരപക്ഷേതയ്ക്ക് ഏറ്റ പോറലിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചില്ല. സംസ്ഥാനത്തിന്റെ വികസനം, നിലനിൽക്കേണ്ട ബഹുസ്വരതയും മതനിരപ്കേഷതയും ഇക്കാര്യങ്ങളിലെല്ലാം താൽപര്യമുള്ള എല്ലാ വിഭാഗം ജനങ്ങളും ഇടത് പക്ഷത്തെ പിന്തുണയ്ക്കും," എ വിജയരാഘവൻ പറഞ്ഞു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഇടതുമുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രി എകെ ബാലനും പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് പിഎംജി ഹയർ സെക്കൻഡറി സ്കൂളിലാണ് മന്ത്രി എകെ ബാലനും കുടുംബവും വോട്ട് ചെയ്തത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും. സീറ്റുകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോവും. കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലുമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് കൂടുതല്‍ ശക്തമാവും. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
കേരളത്തിലെ ദൈവങ്ങൾ പിണറായിക്കൊപ്പം | Oneindia Malayalam

English summary
Kerala Assembly Election 2021 CPM acting secretary A Vijayaraghavan about LDF hopes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X