കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടർമാർ ,പിഎച്ച്ഡിക്കാർ;പ്രൊഫഷണലുകൾ നിറഞ്ഞ് സിപിഎം സ്ഥാനാർത്ഥി പട്ടിക

Google Oneindia Malayalam News

തിരുവനന്തപുരം; ഭരണത്തുടർച്ച ലക്ഷ്യം വെച്ച് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. 83 പേരുടെ പട്ടികയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പുറത്തിറക്കിയത്. ഇതിൽ യുവാക്കളും പുതുമുഖങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഒപ്പം അക്കാദമിക തലത്തിൽ പ്രാവീണ്യമുള്ളവർക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമതാ ബാനര്‍ജി, നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

CPM candidate list

രണ്ട് ഡോക്ടർമാരാണ് പട്ടികയിൽ ഉള്ളത്. എല്ലുരോഗ വിദഗ്ധനും പൊതുപ്രവര്‍ത്തകനുമായ ഡോ ജെ ജേക്കബ് ആണ് ഒരാൾ. ഇദ്ദേഹം തൃക്കാകക്കരയിൽ പിടി തോമസിനെയാണ് നേരിടുക. 2016 ൽ ചവറയിൽ ആർഎസ്പിയെ പൂട്ടിയ വിജയൻ പിള്ളയുടെ മകനാണ് ലിസ്റ്റിലെ രണ്ടാമത്തെ ഡോക്ടർ, ഡോ സുജിത് വിജയൻ. അച്ഛൻറെ എതിരാളിയായിരുന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെതിരെയാണ് ഡോ സുജിത് മത്സരിക്കുന്നത്.

ഡോക്ടർമാരെ കൂടാതെ ഒരു ആര്‍കിടെക്ട്, പിഎച്ച്ഡി ഡോക്ടറേറ്റ് നേടിയ രണ്ട് പേര്‍, 28 അഭിഭാഷകര്‍ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിലെ 14 പേർ ബിരുദാനന്തര ബിരുദധാരികളാണ്. 42 പേർ ബിരുദധാരികളുംപട്ടികയിലെ 14 പേർ ബിരുദാനന്തര ബിരുദധാരികളാണ്. 42 പേർ ബിരുദധാരികളും.അതേസമയം പട്ടികയിൽ ഉൾപ്പെട്ട നാല് പേർ 30 വയസിൽ താഴെയുള്ളവരാണ്. ജെയ്ക് സി തോമസ്, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, പി മിഥുന എന്നിവരാണവർ.

30-40 നും ഇടയിൽ പ്രായമുള്ള എട്ട് പേർ 41 നും 50 നും ഇടയിൽ പ്രായമുള്ള 13 പേർ , 51-60 നും ഇടയിൽ പ്രായമുള്ള 33 പേർ , 60 വയസിന് മുകളിൽ പ്രായമുള്ള 24 പേർ എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ചത്.

വേങ്ങരയില്‍ 'കുഞ്ഞാപ്പ Vs കുഞ്ഞാവ'; തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം... ആരാണ് ജിജിവേങ്ങരയില്‍ 'കുഞ്ഞാപ്പ Vs കുഞ്ഞാവ'; തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം... ആരാണ് ജിജി

 പെരിന്തൽമണ്ണയിൽ അലി തെറിക്കും?പകരം കെഎം ഷാജി?കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്?അപ്രതീക്ഷിത നീക്കവുമായി ലീഗ് പെരിന്തൽമണ്ണയിൽ അലി തെറിക്കും?പകരം കെഎം ഷാജി?കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്?അപ്രതീക്ഷിത നീക്കവുമായി ലീഗ്

വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ കോൺഗ്രസിന്റെ സസ്പെൻസ് ജ്യോതി വിജയകുമാർ? നേമത്ത് വിഷ്ണുനാഥ്?വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ കോൺഗ്രസിന്റെ സസ്പെൻസ് ജ്യോതി വിജയകുമാർ? നേമത്ത് വിഷ്ണുനാഥ്?

കെകെ ശൈലജ മുതൽ കോൺഗ്രസ് നേതാവിന്റെ മകൾ വരെ, സിപിഎമ്മിലെ വനിതാ സ്ഥാനാർത്ഥികൾ ഇവർകെകെ ശൈലജ മുതൽ കോൺഗ്രസ് നേതാവിന്റെ മകൾ വരെ, സിപിഎമ്മിലെ വനിതാ സ്ഥാനാർത്ഥികൾ ഇവർ

Recommended Video

cmsvideo
രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച്എല്‍ദോസ് കുന്നപ്പിള്ളി ​| Oneindia Malayala

English summary
kerala assembly election 2021;CPM candidate list with doctors, PhDs and professionals..4 under 30s
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X