• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിസി ചാക്കോയും ഇടത് സ്വതന്ത്രനായേക്കും, സിപിഎം ലക്ഷ്യം ഇങ്ങനെ, കോണ്‍ഗ്രസില്‍ കൂറുമാറ്റം!!

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് നിരവധി സീനിയര്‍ നേതാക്കള്‍ ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇത്തവണയും സീറ്റ് കിട്ടില്ലെന്ന് ഉറപ്പുള്ളവരാണ് കൂറുമാറാന്‍ ഒരുങ്ങുന്നത്. കെവി തോമസും പിസി ചാക്കോയും വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇവര്‍ കടുത്ത അവഗണന കോണ്‍ഗ്രസില്‍ നേരിടുന്നതായിട്ടാണ് പറയുന്നത്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വമാണ് ഇവരെ മുന്നണിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ ഏറ്റെടുത്തിരിക്കുന്നത്.

സിപിഎം പ്ലാന്‍

സിപിഎം പ്ലാന്‍

സിപിഎം പൊതുസ്വതന്ത്രരെ തേടിയുള്ള നീക്കങ്ങളാണ് നടത്തുന്നത്. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇടതുസ്വതന്ത്രരായി നിര്‍ത്തിയാല്‍ വിജയ സാധ്യത ശക്തമാണെന്ന് സിപിഎം വിലയിരുത്തുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നവരെയാണ് ഇത്തരത്തില്‍ കണ്ടെത്താന്‍ ഒരുങ്ങുന്നത്. സുപ്രഭാതമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിസി ചാക്കോയ്ക്ക് ഇത്തവണ സീറ്റ് നല്‍കാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധിയുമായി അത്ര നല്ല ബന്ധം ചാക്കോയ്ക്ക് ഇപ്പോഴില്ല. അതുകൊണ്ട് പാര്‍ട്ടി വിടാന്‍ സാധ്യത ശക്തമാണ്.

ചാക്കോ വരും

ചാക്കോ വരും

പിസി ചാക്കോയെ കൊണ്ടുവരാന്‍ സിപിഎം നീക്കം ശക്തമായിരിക്കുകയാണ്. എ വിജയരാഘവനാണ് നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കെവി തോമസുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അതിനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. കെവി തോമസിനെ ഇക്കുറി മത്സരിപ്പിക്കില്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. ഇതിന് പിന്നാലെ ബിജെപിയിലേക്ക് പോകാനായിരുന്നു നീക്കം. ഇതോടെയാണ് ഇടതുനേതാക്കള്‍ ബന്ധപ്പെട്ടത്. ഇടത് സ്വതന്ത്രനായി മത്സരിക്കാമെന്ന ധാരണ തോമസ് അംഗീകരിച്ചിരിക്കുകയാണ്.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

ചാക്കോയെ ചാലക്കുടിക്ക് പകരം തൃശൂരിലും കെവി തോമസിനെ എറണാകുളത്തും മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കും. ഇത് ഇടത് വിജയം എളുപ്പമാക്കും. ഇവര്‍ രംഗത്ത് വരുന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാവും. അതാണ് സിപിഎമ്മിന്റെ തന്ത്രമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 23ന് കെവി തോമസ് നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.

ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

ജോസ് വന്നതിലൂടെ ക്രിസ്ത്യന്‍ വോട്ടുകളെ ഉറപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. ഇത് ഒന്ന് കൂടി ശക്തമാക്കാന്‍ ചാക്കോയ്ക്കും കെവി തോമസിനും സാധിക്കും. എറണാകുളത്തെ തീരദേശ മേഖലയില്‍ തോമസിനുള്ള കരുത്ത് കോണ്‍ഗ്രസിന് അറിയാവുന്നതാണ്. ചാക്കോ ചാലക്കുടിയില്‍ തോറ്റെങ്കിലും ഇപ്പോഴും മണ്ഡലത്തിലെയും തൃശൂരിലെയും സാന്നിധ്യം ഇല്ലാതായിട്ടില്ല. ഈ രണ്ടിടത്തും തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. കോണ്‍ഗ്രസ് തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിജയിച്ചിട്ടില്ല.

രാഹുല്‍ തഴഞ്ഞു

രാഹുല്‍ തഴഞ്ഞു

രാഹുല്‍ ഗാന്ധി ദില്ലിയില്‍ കേരള നേതാക്കളുടെ യോഗം വിളിച്ചപ്പോള്‍ കെവി തോമസിനെ ക്ഷണിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഹൈബി ഈഡന്റെ വിജയത്തിനായി അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തോമസിനെ പിന്നീടാരും പരിഗണിച്ചില്ല. അന്ന് രാഹുല്‍ അടക്കം നല്‍കിയ വാഗ്ദാനങ്ങളും തള്ളി. തോമസ് പാര്‍ട്ടി വിടുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി പുനസംഘടനയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ആവശ്യം ഇങ്ങനെ

ആവശ്യം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെവി തോമസ്. എഐസിസി സ്ഥാനം, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ ഇവയില്‍ ഏതെങ്കില്‍ ഒന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന എംഐ ഷാനവാസ് അന്തരിച്ചതിനെ തുടര്‍ന്ന് ആ സ്ഥാനത്തേക്ക് ഒഴിവ് വന്നപ്പോള്‍ തോമസിനെ പരിഗണിച്ചിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ അതിനെ അംഗീകരിച്ചിരുന്നില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഓഫര്‍ ചെയ്‌തെങ്കിലും തോമസ് അത് തള്ളി.

തോമസിന്റെ സ്വാധീനം

തോമസിന്റെ സ്വാധീനം

അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുമതല തോമസിനായിരുന്നു. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് കെവി തോമസിന്റെ മിടുക്കായിരുന്നു. കേരളത്തില്‍ പലയിടത്തും യുഡിഎഫ് ഉപതിരഞ്ഞെടുപ്പുകള്‍ തോറ്റിരുന്നു. എന്നിട്ടും അരൂരില്‍ യുഡിഎഫ് വീണില്ല. ഇത് തോമസിന്റെ കരുത്ത് കാരണം മാത്രമാണ്. എന്നാല്‍ ഇതിന് മികവായി ഒന്നും നല്‍കിയിരുന്നില്ല തോമസിന്. കരുത്ത് തിരിച്ചറിഞ്ഞാണ് സിപിഎം അദ്ദേഹത്തെ ഒപ്പം കൂട്ടുന്നത്. പ്രാദേശികമായ ചില എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും തോമസ് വരുന്നത് വന്‍ നേട്ടമായി എല്‍ഡിഎഫിന് മാറും. എറണാകുളത്ത് കുറച്ച് കൂടി സ്വീകാര്യതയും ഇത് എല്‍ഡിഎഫിനെ സഹായിക്കും.

ബില്യൺ ഡോളർ നേടാം; അമേരിക്കൻ ലോട്ടറികളെക്കുറിച്ചറിയാം

cmsvideo
  Pinarayi vijayan government will continue for next five years says survey

  English summary
  kerala assembly election 2021: cpm considering pc chacko as left independent candidate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X