കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവമ്പാടിയില്‍ മേയര്‍ ബീനാ ഫിലിപ്പ്, കോഴിക്കോട് സൗത്തില്‍ ഡെപ്യൂട്ടി മേയര്‍, ഞെട്ടിക്കാന്‍ സിപിഎം!

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം ഇത്തവണ കോഴിക്കോട് ജില്ലയില്‍ ഞെട്ടിക്കാനുള്ള നീക്കത്തിലാണ്. 2016ല്‍ വികെസി മമത് കോയയെ കോഴിക്കോട് മേയറാക്കിയ ശേഷം പിന്നീട് നിയമസഭയിലേക്കും മത്സരിപ്പിച്ച് രണ്ടിടത്തും ആധിപത്യം നേടിയ തന്ത്രമായിരുന്നു സിപിഎം കളിച്ചത്. ഇത് വന്‍ വിജയമായിരുന്നു. ഇത്തവണയും അത്തരമൊരു തന്ത്രം സിപിഎം നടത്തുകയാണ്. തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് കോഴിക്കോട് മേയറെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതുമാത്രമല്ല ജില്ലയില്‍ മറ്റ് പല തന്ത്രങ്ങളും സിപിഎം മുന്നില്‍ കാണുന്നുണ്ട്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

കോഴിക്കോട്ട് മേയര്‍ ഇറങ്ങും?

കോഴിക്കോട്ട് മേയര്‍ ഇറങ്ങും?

ഇടതുപക്ഷത്തിന് ഇത്തവണ വളരെ നിര്‍ണായകമായ മണ്ഡലമാണ് തിരുവമ്പാടി. ജോസ് പക്ഷം ആവശ്യപ്പെടുന്ന സീറ്റ് കൂടിയാണിത്. എന്നാല്‍ ഇത് വിട്ടുകൊടുക്കില്ല. അതിലുപരി സഭാ നേതൃത്വവുമായി സിപിഎം ഇപ്പോള്‍ നല്ല ബന്ധത്തിലുമാണ് പോകുന്നത്. തിരുവമ്പാടിയില്‍ സഭാ വോട്ടുകളെ കൃത്യമായി ലക്ഷ്യമിട്ട് മേയര്‍ ബീന ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുകയാണ്. അതേസമയം തീരുമാനം എന്തായാലും പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ഇതോടെ സ്ഥാനാര്‍ത്ഥിയാവാന്‍ റെഡിയാണെന്ന് അവര്‍ അറിയിച്ചിരിക്കുകയാണ്.

സൗത്തിലേക്ക് ആര്?

സൗത്തിലേക്ക് ആര്?

കോഴിക്കോട് സൗത്തില്‍ ഇത്തവണ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ തന്നെ മത്സരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുനീറിനെ നേരിടാന്‍ ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദിനെ ഇറക്കാനാണ് സിപിഎമ്മിന്റെ പ്ലാന്‍. കഴിഞ്ഞ തവണ വെറും 1376 വോട്ടുകള്‍ക്കായി മുസഫര്‍ അഹമ്മദിന്റെ തോല്‍വി. മുനീറിനെതിരെ മത്സരിച്ചാല്‍ ഇത്തവണ അദ്ദേഹം വിജയിക്കുമെന്ന് ഉറപ്പാണ്. ഇടതുമുന്നണി കരുത്ത് വര്‍ധിപ്പിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ മുനീര്‍ നേരത്തെ മണ്ഡലം മാറാന്‍ അടക്കം ശ്രമം നടത്തിയിരുന്നു. പക്ഷേ വിജയിച്ചിട്ടില്ല.

കര്‍ഷക കുടിയേറ്റ വോട്ടുകള്‍

കര്‍ഷക കുടിയേറ്റ വോട്ടുകള്‍

തിരുവമ്പാടി കര്‍ഷക കുടിയേറ്റ മണ്ഡലമാണ്. കോണ്‍ഗ്രസ് സഭാ നേതൃത്വത്തെ അടക്കം കണ്ട് പിന്തുണയ്ക്കായി ശക്തമായ ശ്രമം നടത്തുമ്പോള്‍ ജില്ലയിലും മണ്ഡലത്തിലും ഒരുപോലെ വേരോട്ടമുള്ള നേതാവിനെ ഇറക്കി മണ്ഡലം നിലനിര്‍ത്താനാണ് സിപിഎം ശ്രമം. നിലവിലെ എംഎല്‍എ ജോര്‍ജ് തോമസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. അതുകൊണ്ട് മത്സരിക്കില്ലെന്നാണ് തീരുമാനം. വികെസി മമദ് കോയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അപ്രതീക്ഷിതമായിരുന്നു. അതേ അമ്പരിപ്പിക്കല്‍ ഇത്തവണയും തുടരാനാണ് സിപിഎം നീക്കം.

പാലക്കാട് പികെ ശശി

പാലക്കാട് പികെ ശശി

വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് മത്സരിക്കാന്‍ പികെ ശശി ഇത്തവണയെത്തും. ഷൊര്‍ണൂരില്‍ നിന്ന് അദ്ദേഹം വീണ്ടും ജനവിധി തേടും. കോണ്‍ഗ്രസ് പുതുമുഖങ്ങളെ ഇറക്കുന്നത് കൊണ്ട് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇടതുപക്ഷത്തിന്റെ സുരക്ഷിത മണ്ഡലമായി ഷൊര്‍ണൂര്‍ മാറിയെന്ന് ശശി പറയുന്നു. കോണ്‍ഗ്രസ് ദുര്‍ബലമായത് കൊണ്ട് കാണാനേയില്ലന്നും അദ്ദേഹം പറഞ്ഞു. ടിവൈ ഷിഹാബുദ്ദീനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ബിജെപിയുടെ മുന്നേറ്റവും സിപിഎം ഇവിടെ ഗൗരവത്തോടെ കാണുന്നുണ്ട്.

പേരാമ്പ്ര വിട്ടുകൊടുക്കില്ല?

പേരാമ്പ്ര വിട്ടുകൊടുക്കില്ല?

ജോസ് കോഴിക്കോട് ജില്ലയില്‍ ആവശ്യപ്പെട്ട രണ്ട് സീറ്റുകളാണ് പേരാമ്പ്രയും തിരുവമ്പാടിയും. ഇത് രണ്ട് കിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ഇത്തവണ മത്സരിക്കും. ജില്ലാ നേതൃത്വവും ഇക്കാര്യമാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ രാമകൃഷ്ണന്റെ ലീഡ് കുറയാന്‍ കാരണം സിപിഎമ്മിലെ തന്നെ ഒരു വിഭാഗം വോട്ടുമറിച്ചതായിരുന്നു. ഇത്തവണ പക്ഷേ ടിപിക്ക് മണ്ഡലത്തില്‍ എതിര്‍പ്പുകളില്ല. തുടര്‍ഭരണം ആവശ്യമായതിനാല്‍ മണ്ഡലം നിലനിര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

ശൈലജ മണ്ഡലം മാറുമോ?

ശൈലജ മണ്ഡലം മാറുമോ?

കെകെ ശൈലജ മണ്ഡലം മാറുമെന്ന പ്രചാരണവും ശക്തമായി തന്നെ മുന്നിലുണ്ട്. കൂത്തുപറമ്പില്‍ നിന്ന് അവര്‍ മട്ടന്നൂരിലേക്ക് മാറുമെന്ന പ്രചാരണമാണ് ശക്തം. എന്നാല്‍ തിരുവനന്തപുരത്തേക്ക് അവരെ മാറ്റാനും നീക്കം നടത്തുന്നുണ്ട്. ആരോഗ്യ രംഗത്ത് ഏറ്റവും മികച്ച പ്രതിച്ഛായയുണ്ടാക്കിയ ശൈലജ സ്ത്രീ വോട്ടര്‍മാരുടെ വലിയൊരു ആരാധനാ നേതാവാണ്. ടിഎന്‍ സീമയ്ക്ക് പകരം ശൈലജയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ആവശ്യം. കൂത്തുപറമ്പ് ഇത്തവണ എല്‍ജെഡിക്കാണ് നല്‍കുക.

നേമത്ത് ശിവന്‍കുട്ടി?

നേമത്ത് ശിവന്‍കുട്ടി?

നേമത്ത് വി ശിവന്‍കുട്ടിയെ തന്നെ വീണ്ടും മത്സരിപ്പിക്കും. മണ്ഡലത്തില്‍ അദ്ദേഹം പ്രവര്‍ത്തനവും തുടങ്ങി കഴിഞ്ഞു. ബിജെപിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കണമെന്നാണ് ആവശ്യം. കുമ്മനം രാജശേഖരനെ ബിജെപി തന്നെ പരാജയപ്പെടുത്തുമെന്നാണ് സിപിഎം പറയുന്നത്. സുരേന്ദ്രന്‍ വിഭാഗത്തിന് അദ്ദേഹം മത്സരിക്കുന്നതിനോട് താല്‍പര്യമില്ല. 2011ല്‍ 6415 വോട്ടിനായിരുന്നു ശിവന്‍കുട്ടി നേമത്ത് ജയിച്ചത്. 2016ല്‍ രാജഗോപാല്‍ ജയിച്ചത് 8671 വോട്ടിനും. യുഡിഎഫ് ഈ മണ്ഡലത്തില്‍ തകര്‍ന്ന് തരിപ്പണമായിരുന്നു.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
kerala assembly election 2021: cpm considering to contest mayor beena philip from thiruvambady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X