കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജനും ഐഷ പോറ്റിക്കും സീറ്റില്ല: തരൂരിൽ പികെ ജമീല, എംബി രാജേഷ് ഇത്തവണ തൃത്താലയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നടക്കുമ്പോള്‍ പുതിയ ചട്ടത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം. രണ്ട് തവണ തുടർച്ചയായി മത്സരിച്ച് വിജയിച്ചവർ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിനെതിരെയാണ് എതിർപ്പും വിമർശനങ്ങളും ഉയരുന്നത്. നിലവിലെ ധാരണ പ്രകാരം ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍ എൽഡിഎഫ് ആണ് സ്ഥാനാര്‍ത്ഥി. ഏറ്റുമാനൂരില്‍ വി എന്‍ വാസവനും തരൂരില്‍ ഡോ പി കെ ജമീലയും മത്സരിക്കും.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

ഭാഗ്യപരീക്ഷണം വേണ്ട

ഭാഗ്യപരീക്ഷണം വേണ്ട


സംസ്ഥാനത്ത് വിജയസാധ്യതയുള്ള സീറ്റുകളിൽ ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ഇന്ന് എകെജി സെന്ററിൽ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നുവന്നിട്ടുള്ളത്. ആലപ്പുഴ മണ്ഡലത്തിൽ തോമസ് ഐസകിനും അമ്പലപ്പുഴയിൽ ജി സുധാകരനുമാണ് വിജയ സാധ്യതയെന്ന് വിലയിരുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിൽ മാറ്റം വരുന്നതോടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇരുവരെയും വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും പല നേതാക്കളും ഇതിനിടെ ഉന്നയിച്ചിരുന്നു. മറ്റ് ജില്ലകളിലുള്ളവരും ഇതേ നിർദേശത്തെ പിന്തുണയ്ക്കുന്നവരാണ്.

അരുവിക്കരയിൽ ആര്?

അരുവിക്കരയിൽ ആര്?


അരുവിക്കര മണ്ഡലത്തിലേക്ക് നേരത്തെ തിരുവനന്തപുരം ജില്ലാ കമ്മറ്റി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വികെ മധുവിനെയാണ് നിർദേശിച്ചിരുന്നത്. ഇത് സംസ്ഥാന കമ്മറ്റിലെത്തിയപ്പോള്‍ മധുവിന് പകരം ജി സ്റ്റീഫന്റെ പേരാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. നാടാർ സമുദായത്തിൽ നിന്നുള്ള വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം നിർത്താൻ ഇതേ സമുദായത്തിൽ നിന്ന് തന്നെയുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കുന്നതോടെ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര മണ്ഡലത്തിൽ ആയിഷ പോറ്റിക്ക് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ലെന്നും പകരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെഎൻ ബാലഗോപാലന്റെ പേരാണ് പരിഗണിച്ചിട്ടുള്ളത്.

 ജയരാജന് സീറ്റില്ല?

ജയരാജന് സീറ്റില്ല?

സിപിഎമ്മിലെ കരുത്തനായ പി ജയരാജന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റേത്. ഇത്തവണ പി ജയരാജൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും മത്സരിക്കില്ലെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മറ്റി സമർപ്പിച്ച സാധ്യതാ പട്ടികയിലും പി ജയരാജന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. അമ്പലപ്പുഴയില്‍ എച്ച് സലാമായിരിക്കും സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. അരൂരില്‍ ദലീമ ജോജോയാണ് മത്സരിക്കുക. അഴീക്കോട് കെ വി സുമേഷും മത്സരത്തിന് ഇറങ്ങും.

തൃത്താലയിൽ എംബി രാജേഷ്

തൃത്താലയിൽ എംബി രാജേഷ്

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിൽ നിന്ന് എംബി രാജേഷ് തന്നെയാണ് ഇത്തവണയും മത്സരിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി ജയരാജനെപ്പോലെ മത്സരിച്ച് പരാജയപ്പെട്ടവരാണ് എംബി രാജേഷും കെഎൻ ബാലഗോപാലും എന്നാൽ ഇതിൽ പി ജയരാജന് മാത്രമാണ് ഇത്തവണ സീറ്റ് ലഭിക്കാത്തത്.

 റാന്നി കേരള കോൺഗ്രസിന്

റാന്നി കേരള കോൺഗ്രസിന്



സിപിഎം നിയന്ത്രിച്ച് വന്നിരുന്ന റാന്നി സീറ്റ് ഇത്തവണ കേരള കോൺഗ്രസിന് വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. സംസ്ഥാന കമ്മറ്റിയിലാണ് തീരുമാനം. 1996 മുതൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന രാജു എബ്രഹാമാണ് തുടർച്ചയായി വിജയിച്ച് മണ്ഡലം നിലനിർത്തുന്നത്. എന്നാൽ സംവരണ സീറ്റായ തരൂരിൽ എകെ ബാലന്റെ ഭാര്യ ജമീലയാണ് മത്സരിക്കുക. പാലക്കാട് ജില്ലാ കമ്മറ്റിയാണ് ജമീലയുടെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് നിർദേശിച്ചത്. ഇതെക്കുറിച്ചുള്ള വാർത്തകള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തിയ മന്ത്രി ഭാര്യ തരൂരിൽ മത്സരിക്കുമെന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞിരുന്നു.

'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Kerala assembly election 2021: CPM denies seats to P Jayarajan and Raju Abraham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X