കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് സൗത്ത് ഐഎന്‍എല്ലിന്, അഹമ്മദ് ദേവര്‍കോവില്‍ മത്സരിക്കും, മൊത്തം 3 സീറ്റില്‍ മത്സരം

Google Oneindia Malayalam News

കോഴിക്കോട്: എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാവുന്നു. ഐഎന്‍എല്ലിന് മൂന്ന് സീറ്റുകളാണ് സിപിഎം നല്‍കിയിരിക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ മണ്ഡലമായ കോഴിക്കോട് സൗത്തില്‍ ഇത്തവണ ഐഎന്‍എല്ലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഐഎന്‍എല്‍ മൂന്ന് സീറ്റിലാണ് മത്സരിച്ചിരുന്നത്. ഇത്തവണയും അത് കുറയ്‌ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മറ്റ് കക്ഷികളുടെ സീറ്റുകളെല്ലാം സിപിഎം കുറച്ചിട്ടുണ്ട്. കോഴിക്കോട് സൗത്തിന് പുറമേ വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്.

1

കോഴിക്കോട് സൗത്തില്‍ ഇത്തവണ അഹമ്മദ് ദേവര്‍കോവില്‍ സ്ഥാനാര്‍ത്ഥിയാവും. മുസ്ലീം ലീഗിന്റെ എംകെ മുനീര്‍ മത്സരിക്കുന്ന മണ്ഡലമാണിത്. വള്ളിക്കുന്നില്‍ ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ വഹാബിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കാസര്‍കോട് സീറ്റിലാണ് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. ഒന്നിലധികം പേരുകള്‍ കാസര്‍കോട്ടേക്ക് പരിഗണിക്കുന്നുണ്ട്. ഇവിടെ സ്ഥാനാര്‍ത്ഥിയാരെന്ന് പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ കോഴിക്കോട് സൗത്ത് സിപിഎം ഏറ്റെടുക്കുമെന്ന് കരുതിയ സീറ്റായിരുന്നു. പകരം കുന്ദമംഗംല ഐഎന്‍എല്ലിന് നല്‍കുമെന്നായിരുന്നു കരുതിയത്.

കോഴിക്കോട് സൗത്തിലെ സീറ്റില്‍ മുസഫര്‍ അഹമ്മദിനെ മത്സരിപ്പിക്കാനായിരുന്നു സിപിഎം തീരുമാനിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയറാണ് മുസഫര്‍ അഹമ്മദ്. സിപിഎം ജില്ലാ ഘടകത്തിനും അദ്ദേഹത്തെ മത്സരിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിച്ച് വരികയാണ്. റാന്നി കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ജോസ് പക്ഷം വളരെ പ്രതീക്ഷിച്ച സീറ്റാണ് റാന്നി. നേരത്തെ ഈ സീറ്റ് വിട്ടുകൊടുക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനത്തിനെതിരെ വിമര്‍ശനവും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിട്ടുണ്ട്.

Recommended Video

cmsvideo
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

വിജയസാധ്യതയുള്ള സീറ്റുകളില്‍ ഭാഗ്യപരീക്ഷണം പാടില്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. അമ്പലപ്പുഴയില്‍ ജി സുധാകരനും ആലപ്പുഴയില്‍ തോമസ് ഐസക്കും വീണ്ടും മത്സരിക്കണമെന്നാണ് ആവശ്യം. ഇവര്‍ക്കല്ലാതെ ആ മണ്ഡലത്തില്‍ വേറെയാര്‍ക്കും ജയസാധ്യതയില്ലെന്നും സംസ്ഥാന സമിതി പഞ്ഞു. ഇപി ജയരാജന്‍ അടക്കം മത്സരിച്ച മണ്ഡലങ്ങളില്‍ ഇവര്‍ വീണ്ടും മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടില്ല. അതേസമയം അരുവിരക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു മത്സരിച്ചേക്കും. ജി സ്റ്റീഫന്റെ പേരാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിരിക്കുന്നത്. നാടാര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് സ്റ്റീഫന്‍.

കടല്‍ തീരത്ത് എരിക്ക ഫെര്‍ണാണ്ടസിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

English summary
kerala assembly election 2021: cpm gave 3 seats include kozhikode south to inl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X