യുവത്വവും പുതുമുഖങ്ങളും ഏറി, സ്ത്രീകള്‍ 12; 83 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
തിരുവനന്തപുരം: മഞ്ചേശ്വരവും ദേവികുളവും ഒഴികേയുള്ള 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തും ആരോഗ്യമന്ത്രി കെകെ ശൈലജ മട്ടന്നൂരിലും മത്സരിക്കും. പരസ്യ പ്രതിഷേധം നടന്ന പൊന്നാനിയില്‍ പി നന്ദകുമാര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. കുറ്റ്യാടി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിങ് എംഎല്‍എമാര്‍ക്കും ഇത്തവണ സീറ്റില്ല. നാല് പേര്‍ 30 വയസില്‍ താഴെയുള്ളവരും എട്ട് പേര്‍ 30 നും 40 നും ഇടയില്‍ പ്രായമുള്ളവരുമാണ്. 11 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 12 വനിതകള്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. മുന്നണിയിലേക്ക് പുതുതായി വന്ന ഘടകക്ഷികള്‍ക്ക് അഞ്ച് സിറ്റിങ് സീറ്റുള്‍പ്പടെ 7 സീറ്റുകള്‍ ഇത്തവണ വിട്ട് നല്‍കി.
സിപിഎം സ്ഥാനാര്‍ത്ഥികള്‍ സമ്പൂര്‍ണ്ണ പട്ടിക
കാസര്‍കോട്
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍

Recommended Video
കണ്ണൂര്‍
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ - സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍
കോഴിക്കോട്
പേരാമ്പ്ര - ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിന്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി - കാനത്തില്‍ ജമീല
വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍
മലപ്പുറം
തവനൂര്‍ - കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന
തിരൂര്‍-ഗഫൂര‍് പി ലില്ലീസ്
പാലക്കാട്
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
തൃശൂര്‍
ഇരിങ്ങാലക്കുട - ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ - അക്ബര്‍
പുതുക്കാട് - കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം - എ.സി.മൊയ്തീന്‍
കോട്ടയം
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
ഇടുക്കി
ഉടുമ്പന്‍ചോല - എം.എം.മണി
എറണാകുളം
കൊച്ചി - കെ.ജെ. മാക്‌സി
വൈപ്പിന്‍ - കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആന്റണി ജോണ്‍
കുന്നത്ത്‌നാട് - പി.വി.ശ്രീനിജന്‍
ആലുവ - ഷെല്‍ന നിഷാദ്
എറണാകുളം- ഷാജി ജോര്‍ജ്
ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
പത്തനംതിട്ട
ആറന്മുള- വീണാ ജോര്‍ജ്
കോന്നി - കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്
കൊല്ലം
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയന്‍
കുണ്ടറ - ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവന്‍കുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങല്‍ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫന്‍












Click it and Unblock the Notifications