കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിന്തല്‍മണ്ണ പിടിക്കാന്‍ ലീഗ് വിമതന്‍, തിരുവഞ്ചൂരിനെ പൂട്ടാന്‍ അനില്‍ കുമാര്‍, കളി മാറ്റി സിപിഎം!!

Google Oneindia Malayalam News

മലപ്പുറം: കടുപ്പമേറിയ മണ്ഡലങ്ങള്‍ പിടിക്കാന്‍ സിപിഎമ്മിന്റെ വന്‍ നീക്കങ്ങള്‍. പെരിന്തല്‍മണ്ണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയവും പിടിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ഇവിടെ രണ്ടും വന്‍ പരീക്ഷമത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. എന്തായാലും ഇവര്‍ പ്രാദേശിക തലത്തില്‍ തന്നെ ജനപ്രീതിയുള്ളവരായിരിക്കും. പെരിന്തണല്‍മണ്ണ ഇത്തവണ ജയിക്കാമെന്ന് ഉറപ്പുള്ള സീറ്റായിട്ടാണ് സിപിഎം കാണുന്നത്. അതേസമയം ബാക്കിയുള്ള കക്ഷികളുമായുള്ള സീറ്റ് വിഭജനവും ഉടന്‍ പൂര്‍ത്തിയാക്കും.

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

പെരിന്തല്‍മണ്ണ പിടിക്കണം

പെരിന്തല്‍മണ്ണ പിടിക്കണം

ലീഗ് കഷ്ടിച്ചാണ് പെരിന്തല്‍മണ്ണ കഴിഞ്ഞ തവണ പിടിച്ചത്. ഇത്തവണ ലീഗ് വിമതനെ ഇറക്കി മണ്ഡലം പിടിക്കാനാണ് സിപിഎം നീക്കം. മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായിരുന്ന കെപി മുഹമ്മദ് മുസ്തഫയെ കളത്തിലിറക്കാനാണ് സിപിഎം നീക്കം. ലീഗിന്റെ ഉറച്ച കോട്ടയാണ് പെരിന്തല്‍മണ്ണ. 2006ല്‍ കുറ്റിപ്പുറവും തിരൂരും മങ്കടയുമടക്കം കോട്ടകളെല്ലാം വിള്ളല്‍ വീണപ്പോള്‍ മാത്രമാണ് പെരിന്തല്‍മണ്ണയില്‍ തിരിച്ചടിയുണ്ടായത്. അന്ന് ശശികുമാര്‍, അബ്ദുല്‍ ഹമീദിനെ തോല്‍പ്പിച്ചാണ് കരുത്ത് കാണിച്ചത്.

ഭൂരിപക്ഷം കുറവ്

ഭൂരിപക്ഷം കുറവ്

2011ല്‍ ഇടത് സഹയാത്രികനായ മഞ്ഞളാംകുഴി അലിയെ മുസ്ലീം ലീഗ് ഇവിടെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 2016ല്‍ ജയിച്ചെങ്കിലും ഭൂരിപക്ഷം പതിനായിരത്തില്‍ നിന്ന് നേരെ വീണത് അഞ്ഞൂറിലേക്കാണ്. ഇത് ഇടതുമുന്നണിക്കുള്ള പ്രതീക്ഷയാണ്. മുഹമ്മദ് മുസ്തഫ മത്സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. 2010-15 കാലയളവില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായിരുന്നു അദ്ദേഹം. ഇത്തവണ ശശികുമാര്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുഹമ്മദ് സലീമിനെ പരിഗണിച്ചെങ്കില്‍ സ്വതന്ത്രന് കൂടുതല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

തിരുവഞ്ചൂര്‍ വീഴുമോ?

തിരുവഞ്ചൂര്‍ വീഴുമോ?

കോട്ടയം സിപിഎമ്മിന്റെ കോട്ടയായിരുന്നു. പത്തിലേറെ തവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മണ്ഡലം പിടിച്ചെടുത്തത്. ജില്ലാ കമ്മിറ്റി അംഗം കെ അനില്‍ കുമാറിനെയാണ് സിപിഎം ഇവിടെ പരിഗണിക്കുന്നത്. കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെയും പരിഗണിക്കുന്നുണ്ട്. വാസവനെ 2011ല്‍ തിരുവഞ്ചൂര്‍ പരാജയപ്പെടുത്തിയതാണ്. അതുകൊണ്ട് പുതിയൊരു നേതാവ് വരാനാണ് സാധ്യത. ശക്തനായി സ്ഥാനാര്‍ത്ഥി വന്നാലേ ജയിക്കൂ എന്ന സ്ഥിതിയാണ് ഉള്ളത്.

തൃശൂരില്‍ അനിശ്ചിതത്വം

തൃശൂരില്‍ അനിശ്ചിതത്വം

തൃശൂരില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സിപിഎമ്മിന് ചെറിയ ആശയക്കുഴപ്പമുണ്ട്. സിപിഎം മത്സരിച്ച സീറ്റുകളില്‍ മൂന്നെണ്ണ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി സീറ്റുകള്‍ വേണമെന്ന് എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികളാണ് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി സര്‍ക്കാരിന്റെ ലൈഫ് പദ്ധതി ഏറ്റവും സ്വാധീനമുണ്ടാക്കിയ മണ്ഡലമാണ്. ഇത് വിട്ടൊരു കളിയില്ലെന്ന് സിപിഎം പറയുന്നു. ചാലക്കുടി, ഇരിങ്ങാലക്കുട സീറ്റാണ് ജോസ് പക്ഷം ആവശ്യപ്പെട്ടത്. മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ വടക്കാഞ്ചേരിയില്‍ കളത്തിലിറക്കാനാണ് സിപിഎം പ്ലാന്‍.

എന്‍സിപി പോവുമോ?

എന്‍സിപി പോവുമോ?

എന്‍സിപി തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് വിടുമെന്ന സൂചന സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. എകെ ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന് സീറ്റ് നല്‍കരുതെന്നാണ് ആവശ്യം. എത്ര തവണ മത്സരിച്ചു എന്നതല്ല വിജയസാധ്യതയ്ക്കാണ് മുന്‍തൂക്കമെന്ന് പീതാംബരന്‍ നിലപാട് എടുത്തിട്ടുണ്ട്. എലത്തൂരില്‍ ശശീന്ദ്രന്‍ പകരം പുതുമുഖത്തെ കൊണ്ടുവരണമെന്നാണ് ആവശ്യം. ശശീന്ദ്രന്‍ എട്ടാമത്തെ തവണയാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ആരോപണങ്ങള്‍ നിരവധി കേട്ട മന്ത്രിയാണ് അദ്ദേഹമെന്നാണ് എന്‍സിപി നേതൃയോഗത്തില്‍ ഉയര്‍ന്ന വികാരം.

നാല് സീറ്റ് തന്നെ വേണം

നാല് സീറ്റ് തന്നെ വേണം

എന്‍സിപി നാല് സീറ്റില്‍ നിന്ന് ഇത്തവണ പിന്നോട്ടില്ല. പാലായ്ക്ക് പകരം സീറ്റ് എന്‍സിപി നിര്‍ബന്ധം പിടിക്കുന്നുണ്ട്. നാല് സീറ്റില്ലാതെ എല്‍ഡിഎഫില്‍ നില്‍ക്കേണ്ടതില്ലെന്നാണ് ആവശ്യം. യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്നാണ് എന്‍സിപിയില്‍ പൊതുവേയുള്ള വികാരം. എന്നാല്‍ നാല് സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായേക്കില്ല. പാലായ്ക്ക് പകരം സീറ്റ് നല്‍കാനില്ല. സിപിഎം തന്നെ ഇത്തവണ കുറഞ്ഞ സീറ്റിലാണ് മത്സരിക്കുന്നത്. ബാക്കിയുള്ളവരും അതിനനുസരിച്ച് മയപ്പെടുത്തേണ്ടി വരും.

എന്‍സിപിയുടെ ആവശ്യം

എന്‍സിപിയുടെ ആവശ്യം

പാലാ സീറ്റ് കിട്ടില്ലെന്ന് ഇതുവരെ എന്‍സിപിയെ സിപിഎം അറിയിച്ചിട്ടില്ല. എന്നാല്‍ ആ സീറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. ഇതിന് പകരം എറണാകുളമോ ആലപ്പുഴയോ എന്‍സിപി ആവശ്യപ്പെടും. ഇതടക്കം നാല് സീറ്റ് തന്നെ വാങ്ങിയെടുക്കാനാണ് എന്‍സിപിയുടെ ആവശ്യം. കുട്ടനാട്ടില്‍ പ്രാരംഭക്കട്ട പ്രചാരണം തുടങ്ങിയെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. എലത്തൂരിന് പുറമേ പാലാ, കുട്ടനാട്, കോട്ടക്കല്‍, എന്നീ സീറ്റുകളിലായിരുന്നു എന്‍സിപി കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ മൂന്ന് സീറ്റില്‍ കൂടുതല്‍ എന്‍സിപിക്ക് ഉണ്ടാവില്ല.

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala assembly election 2021:cpm may contest former muslim league leader in perinthalmanna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X