• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോഴിക്കോട് നോര്‍ത്തില്‍ സിപിഎം പരീക്ഷണം, പ്രദീപ് കുമാറിന് പകരം രഞ്ജിത്ത്, താല്‍പര്യം അറിയിച്ചു!!

കോഴിക്കോട്: സിപിഎം കോഴിക്കോട് നോര്‍ത്തില്‍ വന്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. മൂന്ന് ടേം പിന്നിട്ട എ പ്രദീപ് കുമാറിനെ മാറ്റുകയാണ് സിപിഎം. പകരം സംവിധായകന്‍ രഞ്ജിത്തിനെയാണ് മത്സരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ തന്നെ സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലം കൂടിയാണ്. ഇവിടെ സിറ്റിംഗ് എംഎല്‍എയെ മാറ്റുന്നത് ഞെട്ടിപ്പിക്കുന്ന നീക്കം കൂടിയാണിത്. വിജയസാധ്യത ശക്തമായത് കൊണ്ടുള്ള നീക്കമാണെന്ന് ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

രഞ്ജിത്ത് നോര്‍ത്തില്‍

രഞ്ജിത്ത് നോര്‍ത്തില്‍

സംവിധായകനും നടനുമായ രഞ്ജിത്ത് സിപിഎമ്മുമായി അടുത്തിടപഴകുന്നയാളാണ്. നോര്‍ത്തില്‍ അദ്ദേഹത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് തീരുമാനം. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്ത് മത്സരിക്കുന്നത്. നേരത്തെ താന്‍ മത്സരിക്കാനില്ലെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. എന്നാല്‍ വലിയ ട്വിസ്റ്റ് തന്നെയാണ് പിന്നീടുണ്ടായത്. താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിക്കുകയായിരുന്നു. നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം.

പ്രദീപ് കുമാര്‍ മാറിയാല്‍

പ്രദീപ് കുമാര്‍ മാറിയാല്‍

മൂന്ന് തവണ മത്സരിച്ച് മണ്ഡലത്തെ അടിമുടി മാറ്റിയത് എ പ്രദീപ് കുമാറാണ്. നോര്‍ത്തില്‍ അദ്ദേത്തിനുള്ള പ്രതിച്ഛായ വളരെ മികച്ചാണ്. കേരളത്തിനാകെ മാതൃകയായ നടക്കാവ് സ്‌കൂള്‍ പോലുള്ള പൊതുവിദ്യാലയങ്ങളുടെ നവീകരണം നടപ്പാക്കിയത് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ്. അങ്ങനെയൊരാളെ മാറ്റുന്നത് വലിയ ദോഷം ചെയ്യുമെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. എന്നാല്‍ നേതാക്കള്‍ രഞ്ജിത്തിനെ സ്വീകരിച്ചാലും പ്രവര്‍ത്തകര്‍ അതേ വികാരത്തോടെ പ്രവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കോണ്‍ഗ്രസ് ഇവിടെ കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കുന്നുണ്ട്.

ഇടുക്കിയിലെ പട്ടിക

ഇടുക്കിയിലെ പട്ടിക

ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക. മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരാള്‍ തേടേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം പറയുന്നു. ദേവികുളത്ത് മൂന്ന് തവണ വിജയിച്ച എസ് രാജേന്ദ്രനെ തന്നെയാണ് നിര്‍ദേശിക്കുന്നത്. എ രാജയുടെയും ആര്‍ ഈശ്വരന്റെയും പേരുകളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം തൊടുപുഴയും ഇടുക്കിയും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനാണ് തീരുമാനം.

ഇപി മത്സരിക്കില്ല

ഇപി മത്സരിക്കില്ല

കണ്ണൂരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയും ഏകദേശം തീരുമാനമായിട്ടുണ്ട്. മന്ത്രി ഇപി ജയരാജന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇപിയുടെ മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയെ രംഗത്തിറക്കും. എല്‍ജെഡിയുടെ പ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെടും. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കും. അതേസമയം എംവി ഗോവിന്ദന്‍ ഇത്തവണ മത്സരിക്കും. ഇപി ജയരാജന്‍ വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവായ ഗോവിന്ദന്‍ മത്സരിക്കുക. തളിപ്പറമ്പ് സീറ്റിലാണ് ഗോവിന്ദന്‍ മത്സരിക്കുക.

പി ജയരാജന്‍ വരുമോ?

പി ജയരാജന്‍ വരുമോ?

പി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതാണ് അദ്ദേഹം. തീരുമാനം സംസ്ഥാന സമിതിയാണ് എടുക്കുക. പയ്യന്നൂരില്‍ ടിഐ മധുസൂദനന്‍ മത്സരിക്കും. പേരാവൂരില്‍ ഇടത് സ്വതന്ത്രനാണ് മത്സരിക്കുക. തലശ്ശേരിയില്‍ ഷംസീറിനെയാണ് കളത്തില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ശൈലജയെ സുരക്ഷിത മണ്ഡലത്തില്‍ തന്നെ കളത്തില്‍ ഇറക്കാനാണ് തീരുമാനിച്ചത്. പേരാവൂരിലേക്ക് ശൈജലയെ പരിഗണിച്ചിരുന്നു. ഇപി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യത കൂടുതലാണ്.

English summary
kerala assembly election 2021: cpm may contest ranjith from kozhikode north, he expresses interest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X