• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെകെ ശൈലജ പേരാവൂരിലേക്ക്, തദ്ദേശത്തില്‍ കണ്ണുവെച്ച് സിപിഎം, മട്ടന്നൂരില്‍ വരുന്നത് വി ശിവദാസന്‍!!

കണ്ണൂര്‍: ആരോഗ്യ മന്ത്രി കെകെ ശൈലജ ഇത്തവണ എവിടെ മത്സരിക്കും.സിപിഎമ്മില്‍ ഏറ്റവും ചര്‍ച്ചയാവുന്ന കാര്യമാണിത്. ഇപി ജയരാജന്‍ മത്സരിക്കില്ലെന്ന കാര്യം ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ മറ്റൊരു പ്രമുഖനെ തന്നെ മത്സരിപ്പിക്കും. സംസ്ഥാന സമിതിയില്‍ നിന്നുള്ള നേതാവാകും അതെന്നാണ് വിവരം. അതേസമയം ശൈലജ മണ്ഡലം മാറുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ നേരത്തെ പറഞ്ഞുകേട്ട മണ്ഡലങ്ങളിലായിരിക്കില്ല അത്. പേരാവൂരില്‍ ആരോഗ്യ മന്ത്രിയെ മത്സരിപ്പിച്ച് വലിയൊരു പരീക്ഷണത്തിനാണ് സിപിഎം തയ്യാറെടുക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

പേരാവൂരേക്ക് ശൈലജ

പേരാവൂരേക്ക് ശൈലജ

പേരാവൂരില്‍ ഇത്തവണ ശൈലജയെ ഇറക്കി കോണ്‍ഗ്രസിനെ ഞെട്ടിക്കാനാണ് സിപിഎം ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഞെട്ടിച്ച ഭൂരിപക്ഷമാണ് സിപിഎമ്മിനുള്ളത്. ഇപ്പോള്‍ മത്സരിച്ചാല്‍ ഇതിനൊപ്പം ശൈലജയുടെ ജനസ്വീകാര്യതയും നേട്ടമാകുമെന്നാണ് സിപിഎം പ്രതീക്ഷ. 2011ല്‍ 3440 വോട്ടുകല്‍ക്കാണ് ശൈജ സണ്ണി ജോസഫിനോട് പരാജയപ്പെട്ടത്. ഇതോടെ 2016ല്‍ അവര്‍ കൂത്തുപറമ്പിലേക്ക് മാറുകയായിരുന്നു. അവിടെ നിന്ന് വിജയിച്ച് കയറിയ ശൈലജ പിന്നീട് കേരള രാഷ്ട്രീയത്തിലെ ബ്രാന്‍ഡായി മാറുകയായിരുന്നു.

മട്ടന്നൂരില്‍ ജയരാജനില്ല

മട്ടന്നൂരില്‍ ജയരാജനില്ല

ഇപി ജയാരജന്‍ മട്ടന്നൂരില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. അദ്ദേഹം പാര്‍ട്ടി ചുമതലകളിലേക്ക് കൊണ്ടുവരാനാണ് നീക്കം. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം വി ശിവദാസന്‍ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. അതേസമയം പി ജയരാജന്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടക്കില്ലെന്നാണ് സൂചന. സിപിഎമ്മിന് ഉറച്ച വിജയം നല്‍കുന്ന മണ്ഡലമായിട്ടാണ് മട്ടന്നൂരിനെ കരുതുന്നത്. അതുകൊണ്ട് ജയരാജന് തന്നെ നല്‍കുമെന്നായിരുന്നു കരുതിയത്.

പേരാവൂരിലെ സാഹചര്യം

പേരാവൂരിലെ സാഹചര്യം

പേരാവൂരില്‍ കഴിഞ്ഞ തവണ സിപിഎമ്മിന്റെ യുവനേതാവ് ബിനോയ് കുര്യനാണ് മത്സരിച്ചത്. എന്നാല്‍ സണ്ണി ജോസഫിനെ വീഴ്ത്താനായില്ല. ഇവിടെ 7989 വോട്ടായി അദ്ദേഹം ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇത്തവണ തദ്ദേശത്തില്‍ കണ്ണുവെച്ചാണ് സിപിഎം പ്രതീക്ഷ വെക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറളം അടക്കമുള്ള പഞ്ചായത്തുകള്‍ സിപിഎം പിടിച്ചെടുത്തിരുന്നു. എല്‍ഡിഎഫിന് 7400 വോട്ടുകളുടെ മേല്‍ക്കൈ ആണ് മണ്ഡലത്തിലുള്ളത്. ഇതോടെ മണ്ഡലം പിടിക്കാന്‍ വന്‍ പ്രവര്‍ത്തനത്തിലാണ് സിപിഎം. ജയം ഉറപ്പാണെന്ന് അവര്‍ പറയുന്നു.

ശൈലജയുടെ സ്വീകാര്യത

ശൈലജയുടെ സ്വീകാര്യത

സിപിഎം ഏറ്റവും പ്രതീക്ഷ വെക്കുന്നത് ശൈലജയുടെ ജനസ്വീകാര്യതയിലാണ്. അതിനാല്‍ ഭൂരിപക്ഷം കുത്തനെ ഉയരും. കൂത്തുപറമ്പ് എല്‍ജെഡിക്ക് നല്‍കിയാല്‍ ശൈലജ ഇത്തവണ ഉറപ്പായും മണ്ഡലം മാറും. മട്ടന്നൂര്‍ സീറ്റ് ആരോഗ്യ മന്ത്രിക്ക് നല്‍കുമെന്നായിരുന്നു സൂചന. എന്നാല്‍ മട്ടന്നൂരില്‍ ശിവദാസന്‍ തന്നെ മതിയെന്നാണ് പ്രാദേശിക നേതൃത്വം അടക്കം പറയുന്നത്. ശൈലജയ്ക്ക് ഉറച്ച സീറ്റ് തന്നെ നല്‍കണമെന്നാണ് സിപിഎമ്മില്‍ നിന്നുള്ള ആവശ്യം. അത്തരമൊരു സേഫ് സീറ്റ് തന്നെ അവര്‍ക്കുണ്ടാവുമെന്നാണ് സൂചന.

ഉദുമയില്‍ ആരിറങ്ങും

ഉദുമയില്‍ ആരിറങ്ങും

ഉദുമയില്‍ സുധാകരനെ വരെ അട്ടിമറിച്ചതിന്റെ കരുത്തുണ്ട് സിപിഎമ്മിന്. നിലവിലെ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഇത്തവണ മാറി നില്‍ക്കും. ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിഎച്ച് കുഞ്ഞമ്പു എന്നിവരുടെ പേരാണ് സാധ്യതാ പട്ടികയിലുള്ളത്. കോണ്‍ഗ്രസ് ആണെങ്കില്‍ ഹക്കീം കുന്നിലിനെയോ കെ നീലകണ്ഠനെയോ കളത്തിലിറക്കിയേക്കും. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് ഉദുമയില്‍ സിപിഎം ഉണ്ടാക്കിയത്. അതേ ട്രെന്‍ഡ് ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും.

തിരുവമ്പാടിയില്‍ മേയര്‍?

തിരുവമ്പാടിയില്‍ മേയര്‍?

തിരുവമ്പാടി മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് വരുമെന്നാണ് സൂചന. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദും മത്സരിച്ചേക്കും. ഇവിടെ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ നീക്കം. കര്‍ഷക കുടിയേറ്റ മണ്ഡലം കൂടിയാണിത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിറ്റിംഗ് എംഎല്‍എ ജോര്‍ജ് എം തോമസ് ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കോഴിക്കോട് സൗത്തിലാവും മുസഫര്‍ അഹമ്മദ് മത്സരിക്കുക.

ക്രിസ്ത്യന്‍ വോട്ടുകള്‍ വേണം

ക്രിസ്ത്യന്‍ വോട്ടുകള്‍ വേണം

ക്രിസ്ത്യന്‍ വോട്ടുകളിലും സിപിഎം തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ട്. യാക്കോബായ സഭയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നേരിട്ടിറങ്ങി. പള്ളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സിന് പകരമായി യാക്കോബായ സഭയ്ക്ക് അനുകൂലമായ ഉത്തരവിറക്കിയേക്കും. എറണാകുളത്ത് അടക്കം നേട്ടത്തിനാണ് ഇടതുമുന്നണിയുടെ ശ്രമം. ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ പിണറായി സര്‍ക്കാരിന് പിന്തുണയില്ലെന്ന് സഭ നിലപാടെടുത്തിരുന്നു. തല്‍ക്കാലത്തേക്ക് പള്ളികള്‍ കൈവിട്ട് ഉത്തരവിറക്കാനാണ് നീക്കം. പിന്നീട് സര്‍ക്കാര്‍ വീണ്ടും വന്നാല്‍ നിയമനിര്‍മാണം കൊണ്ടുവരും. ഇക്കാര്യത്തില്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

  English summary
  Kerala assembly election 2021: cpm may gave ticket to kk shailaja and contest from peravoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X