കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് മനു റോയ് ഇറങ്ങും, കായംകുളത്ത് പ്രതിഭ, സിപിഎം ഞെട്ടിക്കും, ആറന്മുളയിലും മാറ്റമില്ല!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് ഇത്തവണ ഞെട്ടിക്കാനുള്ള നീക്കത്തിലാണ് സിപിഎം. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി മനു റോയ് തന്നെ വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജില്ലയിലെ ബാക്കിയെല്ലാ മണ്ഡലത്തിലും സിപിഎമ്മിനും എല്‍ഡിഎഫിനും ഏകദേശം സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. എന്നാല്‍ എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിലേത് പോലെ അമ്പരിപ്പിക്കുന്ന നീക്കമാണ് സിപിഎം മുന്നില്‍ കാണുന്നത്. എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു എറണാകുളത്ത് ഉപതിരഞ്ഞെടുപ്പില്‍ മനു റോയ് കാഴ്ച്ചവെച്ചത്.

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

മനു റോയ് സജീവം

മനു റോയ് സജീവം

എറണാകുളം മണ്ഡലത്തില്‍ മനു റോയ് സജീവമായി തന്നെയുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇക്കുറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മനു റോയ് വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം നടത്തിയ പോരാട്ടത്തെ കുറിച്ച് ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമായിട്ടുണ്ട്. സിപിഎമ്മില്‍ ഇത്രയും സാധ്യതയുള്ള സ്ഥാനാര്‍ത്ഥി എറണാകുളം ജില്ലയില്‍ വേറെയില്ലെന്നാണ് വിലയിരുത്തല്‍. എറണാകുളത്ത് എല്‍ഡിഎഫിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ മനു റോയ്.

ഞെട്ടിച്ച പ്രകടനം

ഞെട്ടിച്ച പ്രകടനം

സിപിഎമ്മിനെ മനു റോയ് ഉപതിരഞ്ഞെടുപ്പില്‍ ഞെട്ടിച്ചിരുന്നു. തോറ്റെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം വല്ലാതെ ഇടിഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രമെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ മനു റോയ് തോറ്റത് വെറും 3750 വോട്ടിനായിരുന്നു. മനുവിന്റെ അപര സ്ഥാനാര്‍ത്ഥിക്കും 2500 വോട്ട് കിട്ടി. ഒരവസരം കൂടി നല്‍കിയാല്‍ മണ്ഡലം പിടിക്കുമെന്ന് ഇടതുമുന്നണി കരുതുന്നു. സിപിഎം ജില്ലാ കമ്മിറ്റി അടക്കം മനു റോയിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇത്തവണ മനു സ്വതന്ത്ര ചിഹ്നത്തിലായിരിക്കും മത്സരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ഡിവിഷനുകളില്‍ മികച്ച പ്രകടനമാണ് എല്‍ഡിഎഫ് നടത്തിയത്.

കായംകുളത്ത് പ്രതിഭ?

കായംകുളത്ത് പ്രതിഭ?

ആലപ്പുഴ ഇത്തവണ സിപിഎം തൂത്തുവരാന്‍ ലക്ഷ്യമിടുന്ന ജില്ലയാണ്. കായംകുളത്ത് നിലവിലെ എംഎല്‍എ യു പ്രതിഭയ്ക്കാണ് സാധ്യത. അവര്‍ക്ക് വീണ്ടും അവസരം ലഭിക്കാനാണ് സാധ്യത. മന്ത്രി ജി സുധാകരന്റെ ശക്തമായ പിന്തുണയും അവര്‍ക്കുണ്ട്. പ്രതിഭയുടേത് മികച്ച പ്രവര്‍ത്തനമാണെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. എംഎല്‍എയും പ്രദേശത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമെന്നാണ് ആശങ്ക. ടിക്കറ്റ് കൊടുത്താല്‍ ഇവര്‍ തോല്‍പ്പിക്കാനും സാധ്യതയുണ്ട്.

മികച്ച എംഎല്‍എ

മികച്ച എംഎല്‍എ

പ്രതിഭയുടെ പ്രവര്‍ത്തനത്തില്‍ സിപിഎം ഓകെയാണ്. മണ്ഡലത്തില്‍ ജനസ്വാധീനവുമുണ്ട്. 2006ലും 2011ലും ഇടതുപക്ഷത്തെ വിജയത്തിലെത്തിച്ച സികെ സദാശിവന് പകരമായിട്ടാണ് 2016ല്‍ യുവനേതാവ് യു പ്രതിഭ മത്സര രംഗത്തെത്തുന്നത്. കോണ്‍ഗ്രസിലെ എം ലിജുവിനെ 11857 വോട്ടുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്. ഒരു ടേം മാത്രമേ പ്രതിഭയ്ക്ക് ആയിട്ടുള്ളൂ എന്നാണ് സുധാകരന്‍ നേരത്തെ പറഞ്ഞത്. ഇത് പ്രതിഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഉറപ്പിക്കുന്നതാണ്. ലിജുവിനെ തന്നെയാവും ഇത്തവണയും നേരിടുക.

ആറന്മുളയില്‍ മാറ്റമില്ല

ആറന്മുളയില്‍ മാറ്റമില്ല

ആറന്മുളയില്‍ ചെറിയ ആശങ്കകളുണ്ടെങ്കിലും വീണാ ജോര്‍ജിനെ മാറ്റില്ല. കോണ്‍ഗ്രസിലെ ശിവദാസന്‍ നായരെ വീണ അട്ടിമറിച്ചത് വലിയ നേട്ടമായിട്ടാണ് സിപിഎം കണ്ടത്. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ അടക്കം വീണയ്ക്കുണ്ട്. ഇതെല്ലാം വീണ്ടും മത്സരിക്കുന്നതിലൂടെ പെട്ടിയിലാവും. ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതും ഭൂരിപക്ഷം കൂട്ടാവുന്ന കാര്യമാണ്. 7561 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജയിച്ചത്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം ഇവിടെ കാഴ്ച്ചവെച്ചിരുന്നു.

കോണ്‍ഗ്രസ് നേട്ടം

കോണ്‍ഗ്രസ് നേട്ടം

മണ്ഡലത്തില്‍ ഏഴില്‍ മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫ് നേരത്തെ പിടിച്ചിരുന്നു. ആറന്മുള, ഇലന്തൂര്‍, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു നേട്ടം. അതാണ് ഇടതുമുന്നണിക്കുള്ള ആശങ്ക. അതേസമയം ജില്ലയിലെ അഞ്ച് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് സിപിഎം ആത്മവിശ്വാസത്തോടെ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കമുണ്ടെന്നും, അത് തന്നെ ആവര്‍ത്തിക്കുമെന്നും അവര്‍ പറയുന്നു.

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam
2016ല്‍ സംഭവിച്ചത്

2016ല്‍ സംഭവിച്ചത്

2016ല്‍ ആറന്മുള, റാന്നി, അടൂര്‍, തിരുവല്ല സീറ്റുകള്‍ സിപിഎം നേടിയിരുന്നു. എന്നാല്‍ കോന്നിയില്‍ ഉപതിരഞ്ഞെടുപ്പിലായിരുന്നു സിപിഎം ജയം. അതേസമയം ഇടതുമുന്നണിയില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ സജീവ പ്രചാരണത്തിലാണ്. റാന്നി സീറ്റില്‍ മാത്രമാണ് കുറച്ച് അനിശ്ചിതത്വമുള്ളത്. ഇത് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ രാജു എബ്രഹാമിനെ മാറ്റുന്നതിനോട് ജില്ല നേതൃത്വത്തിന് യോജിപ്പില്ല, വിജയസാധ്യത കുറവാണെന്ന് സിപിഎം പറയുന്നു.

English summary
kerala assembly election 2021: cpm may gave ticket to manu roy to contest from ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X