കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎ ബേബിയെ ഇറക്കാന്‍ സിപിഎം, തോമസ് ഐസക്കിന് സീറ്റില്ല, അഞ്ച് മന്ത്രിമാരെ പുറത്തിരുത്തും!!

Google Oneindia Malayalam News

തിരുവനന്തപുരം: സീനിയര്‍ നേതാക്കളെ ഇത്തവണ മണ്ഡലം മാറ്റം പരീക്ഷിക്കാന്‍ സിപിഎം. നേരത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം മാറി നില്‍ക്കുന്ന എംഎ ബേബിയെ ഇത്തവണ മത്സരിപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം പയറ്റുന്നത്. പകരം പ്രമുഖ മന്ത്രിമാരെ തന്നെ മാറ്റി നിര്‍ത്തും. ജനപ്രീതിക്കും അപ്പുറത്ത് പാര്‍ട്ടിയുടെ കരുത്താണ് വലുതെന്ന് കാണിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ഇത് വിജയിച്ചാല്‍ കേരളത്തില്‍ അടിത്തറ ഏറ്റവും ശക്തമായ പാര്‍ട്ടിയായി സിപിഎം മാറുമെന്ന് ഉറപ്പാണ്.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

ഐസക്ക് മത്സരിക്കില്ല

ഐസക്ക് മത്സരിക്കില്ല

സിപിഎമ്മിന്റെ അഞ്ചോളം മന്ത്രിമാര്‍ ഇത്തവണ മത്സരിക്കില്ല. തോമസ് ഐസക്ക് മത്സരിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം ആലപ്പുഴയില്‍ സിപിഎമ്മിന്റെ ഏറ്റവും ജനകീയനായ നേതാവ് കൂടിയാണ് അദ്ദേഹം. ഐസക്ക് മാറിനിന്നാല്‍ ധനമന്ത്രി പദം ആര് നോക്കും എന്ന ചോദ്യവും ബാക്കിയാണ്. അത് തെളിയിക്കാന്‍ കൂടിയാണ് ഇത്തവണ ഐസക്കിനെ മാറ്റി നിര്‍ത്തുക. ഇപി ജയരാജന്‍, ജി സുധാകരന്‍, ടിപി രാമകൃഷ്ണന്‍, എകെ ബാലന്‍ എന്നിവരാണ് ഇത്തവണ മത്സരിക്കാതെ മാറി നില്‍ക്കുക.

മണ്ഡലം സംരക്ഷിക്കാനാവുമോ?

മണ്ഡലം സംരക്ഷിക്കാനാവുമോ?

ഐസക്കിനെ മാറ്റാന്‍ പാര്‍ട്ടി തയ്യാറെടുത്തിട്ടുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ ജയസാധ്യത പരിശോധിക്കുന്നുണ്ട്. ഐസക്ക് പോയാല്‍ ജയിക്കാന്‍ സാധ്യതയുള്ളവരെയാണ് സിപിഎം തിരയുന്നത്. മുന്‍ സിപിഎം എംപി കെഎസ് മനോജിനെ ആലപ്പുഴയില്‍ നിന്ന് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഐസക്കിന് വീഴ്ത്താന്‍ മനോജിന് മാത്രമേ സാധിക്കൂ എന്ന് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി അളക്കുകയാണ് പാര്‍ട്ടി. ഭൂരിപക്ഷം കുറയരുതെന്ന നിര്‍ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരാള്‍ വരുന്നതില്‍ സിപിഎമ്മിന് ആശങ്കയുണ്ട്

ബേബി തിരിച്ചുവരും?

ബേബി തിരിച്ചുവരും?

എംഎ ബേബിയെ ഇത്തവണ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അദ്ദേഹം ഇത്തവണ മത്സരിച്ചേക്കുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നു. മുന്‍ മണ്ഡലമായ കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തന്നെ മത്സരിക്കാനാണ് സാധ്യത. അതുകൊണ്ട് ബേബിക്ക് പുതിയ മണ്ഡലം, അതും വിജയസാധ്യത ഉള്ളത് തന്നെ പാര്‍ട്ടി നല്‍കേണ്ടി വരും. നേരത്തെ ബേബിക്ക് രാജ്യസഭാ സീറ്റ് അടക്കം നല്‍കാത്തത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. എന്തുകൊണ്ട് പരിചസമ്പന്നനായി നേതാവിനെ പരിഗണിച്ചില്ലെന്നാണ് ചോദ്യം.

പിണറായിയുടെ ലക്ഷ്യം

പിണറായിയുടെ ലക്ഷ്യം

കെ സോമപ്രസാദും എളമരം കരീമും രാജ്യസഭയിലേക്ക് പോയപ്പോള്‍ ബേബിയുടെ അവസരം നഷ്ടമായതെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. സീതാറാം യെച്ചൂരിയുമായി വളരെ അടുത്ത ബന്ധം ബേബിക്കുണ്ട്. അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വവുമായി കൂടുതല്‍ ഒത്തുച്ചേര്‍ന്ന് പോകാനാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. അതേസമയം മലമ്പുഴയില്‍ ആര് മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ല. വിഎസ് അച്യുതാനന്ദന്‍ ഒഴിയുന്ന സാഹചര്യത്തില്‍ എ വിജയരാഘവന്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

വിജയരാഘവന്‍ വേണ്ട

വിജയരാഘവന്‍ വേണ്ട

വിജയരാഘവനെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്ക് അത് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വിജയരാഘവനും കോടിയേരി ബാലകൃഷ്ണവും പ്രചാരണത്തില്‍ കേന്ദ്രീകരിക്കും. വിജയരാഘവന്‍ യുഡിഎഫിനെതിരെ നടത്തിയ വിമര്‍ശനം മുസ്ലീം വര്‍ഗീയതായി മാറിയത് സിപിഎം പ്രവര്‍ത്തകരില്‍ വലിയ അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇ ശ്രീധരന്‍ ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതില്‍ അടക്കം മറുപടി കോടിയേരിയാണ് നല്‍കിയത്. വിജയരാഘവന് രാഷ്ട്രീയ തന്ത്രം ഒട്ടും അറിയില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

ഇപിയില്ലെങ്കില്‍ ആര്

ഇപിയില്ലെങ്കില്‍ ആര്

ഇപി ജയരാജന്‍ മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ മട്ടന്നൂരില്‍ ആര് മത്സരിക്കുമെന്ന ചോദ്യവും ബാക്കിയാണ്. പി ജയരാജനെ മത്സരിപ്പിക്കണമെന്ന് കണ്ണൂരില്‍ നിന്ന് ആവശ്യമുണ്ട്. എന്നാല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചവര്‍ വേണ്ടെന്നാണ് നിലപാട്. അങ്ങനെയെങ്കില്‍ കെകെ ശൈലജ മട്ടന്നൂരില്‍ മത്സരിക്കും. ജയരാജന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ കല്യാശ്ശേരിയിലേക്ക് മാറാനും സാധ്യതയുണ്ട്.

തീരുമാനങ്ങള്‍ ഇങ്ങനെ

തീരുമാനങ്ങള്‍ ഇങ്ങനെ

മലമ്പുഴയില്‍ മുന്‍ എംപി പികെ കൃഷ്ണദാസിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. കണ്ണൂരിലെ സ്വാധീനം കണക്കിലെടുത്ത് പി ജയരാജനെയും മത്സരിപ്പിക്കാനാണ് സാധ്യത. മുഹമ്മദ് റിയാസും എഎ റഹീമും മത്സരിക്കാനുണ്ടാവും. റഹീമിനെ കളമശ്ശേരിയിലേക്കാണ് പരിഗണിക്കുന്നത്. ഇവിടെ മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ റിയാസ് ബേപ്പൂരില്‍ മത്സരിച്ചേക്കും. റിയാസിനെ എന്‍സിപിയുടെ എലത്തൂര്‍ മണ്ഡലം പിടിച്ചെടുത്ത് അവിടെ മത്സരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Kerala assembly election 2021: cpm may give ticket to ma baby, five minister not contesting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X