കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂരില്‍ വിഡി സതീശനെ താഴെയിറക്കണം; ഇടതുപക്ഷം വജ്രായുധം പുറത്തെടുക്കുമോ, സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തില്‍ കുറുവൊന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാമേന്നാണ് ഇടത് പ്രതീക്ഷ. എന്നാല്‍ ഇത്തവണ അധികാരം പിടിച്ചെടുക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് യുഡിഎഫ് നേതൃത്വവും.

അതേസമയം, ഇത്തവണ പരമാവധി യുഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്ത് അധികാരം ഉറപ്പിക്കാനാണ് ഇടത് നീക്കം. ഇതിനായി യുഡിഎഫ് സീറ്റ് പിടിച്ചെടുക്കാന്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇടതുപക്ഷം രംഗത്തിറക്കും. പറവൂരില്‍ വിഡി സതീശനെ താഴെയിറക്കാനും എല്‍ഡിഎഫ് വമ്പന്‍ പദ്ധതികലാണ് അവിഷ്‌കരിക്കുന്നത്.

തോല്‍ക്കുന്ന മണ്ഡലം

തോല്‍ക്കുന്ന മണ്ഡലം

കാലങ്ങളായി ഇടതുപക്ഷം തോല്‍ക്കുന്ന മണ്ഡലമാണ് പറവൂര്‍. എല്‍ഡിഎഫിന് വേണ്ടി ഇവിടെ സിപിഐയാണ് മത്സരിക്കുന്നത്. 2001 മുതല്‍ പറവൂരില്‍ സ്ഥിരമായി വിജയം വിഡി സതീശനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിഡി സതീശനെ താഴെയിറക്കാനുള്ള നീക്കമാണ് ഇടത് ക്യാമ്പില്‍ സജീവമായി നടക്കുന്നത്.

അഞ്ചാം അംഗത്തിന്

അഞ്ചാം അംഗത്തിന്

കോണ്‍ഗ്രസിലെ ഗ്ലാമര്‍ എംഎഎല്‍എയാണ് വിഡി സതീശന്‍. അതികൊണ്ട് തന്നെ ഇത്തവണ പറവൂര്‍ മണ്ഡലത്തില്‍ അഞ്ചാം അംഗത്തിന് ഒരുങ്ങുകയാണ് സതീശന്‍. ഇത്തവണ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ സതീശന്‍ ധനമന്ത്രിയാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാനാവുന്ന നേതാവാണ് വിഡി സതീശന്‍.

 മത്സരിക്കുന്നത് 2001ല്‍

മത്സരിക്കുന്നത് 2001ല്‍

എറണാകുളം മരട് സ്വദേശിയായ സതീശന്‍ 2001ലാണ് പറവൂരില്‍ മത്സരിക്കുന്നത്. സിപിഐയിലെ കെ എം ദിനകരനായിരുന്നു അന്നത്തെ എതിരാളി. 7792 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിഡി സതീശന്‍ പറവൂരില്‍ വിജയക്കൊടി പാറിച്ചത്. 2006ലും ദിനകരനെ തോല്‍പ്പിച്ചതോടെ 2011ലും 2016ലും വിജയം സതീശനൊപ്പമായി.

മികവ്

മികവ്

ഏത് വിഷയവും ആഴത്തില്‍ പഠിക്കുകയും നിയമസഭയിലും പുറത്തുമായി സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ കഴിയും എന്നതാണ് സതീശന്റെ ഏറ്റവും വലിയ മികവ്. എല്ലാ വിഭാഗങ്ങളുമായി വച്ചുപുലര്‍ത്തുന്ന അടുപ്പവും സതീശന് ഗുണകരമാകുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചതും പറവൂരില്‍ വിഡി സതീശന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

 ഇടത് നീക്കം

ഇടത് നീക്കം

എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ വമ്പന്‍ പദ്ധതികളാണ് എല്‍ഡിഎഫ് നടത്തുന്നത്. കാലങ്ങളായി സിപിഐ മത്സരിക്കുന്ന പറവൂര്‍ ഇത്തവണ സിപിഎം ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. പറവൂരിന് പകരം പിറവം സീറ്റ് സിപിഐക്ക് നല്‍കാനാണ് ഇടത് പദ്ധതി. മണ്ഡലത്തില്‍ സിപിഎമ്മിനെ നിര്‍ത്തി ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ലക്ഷ്യം.

സിപിഐ ആഗ്രഹിക്കുന്നില്ല

സിപിഐ ആഗ്രഹിക്കുന്നില്ല

എന്നാല്‍ പറവൂര്‍ സീറ്റ് കൈമാറാന്‍ സിപിഐക്ക് താല്‍പര്യമില്ലെന്നാണ് സൂചന. ഇത്തരം ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ േേനതൃത്വം. ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിലെത്തിയത് കണക്കിലെടുത്താണ് ഇടതുനീക്കം. സീറ്റ് സിപിഎമ്മിന് കൈമാറിയാല്‍ അറിയപ്പെടുന്ന നേതാവിനെ പരിഗണിക്കാന്‍ പാര്‍ട്ടി തയ്യാറായേക്കും.

സിപിഎം മത്സരിച്ചാല്‍

സിപിഎം മത്സരിച്ചാല്‍

വിഡി സതീശനെതിരെ സിപിഎം മത്സരിച്ചാല്‍ മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രളയ പുനരധിവാസത്തിന് സതീശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുനര്‍ജനി പദ്ധതിക്ക് നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചെന്ന പരാതി ഉള്‍പ്പടെ പ്രചാരണ വിഷയമാക്കാനാണ് സിപിഎം കണക്കുകൂട്ടുന്നത്.

യുഡിഎഫ് കണക്കൂകൂട്ടല്‍

യുഡിഎഫ് കണക്കൂകൂട്ടല്‍

മണ്ഡലത്തില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്നാണ് യുഡിഎഫിന്റെ ഉറച്ച വിശ്വാസം. ഡിസിസി ഭാരവാഹിത്വം മുതല്‍ കെപിസിസി വൈസ് പ്രസിഡന്റ് പദവി വരെ വഹിച്ച സതീശന്റെ ജനകീയതയും ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കണക്കൂട്ടല്‍.

30,000ത്തിലധികം വോട്ട് ലഭിച്ച മണ്ഡലം; 'സർപ്രൈസ് സ്ഥാനാർത്ഥിയെ' ഇറക്കും.. രണ്ട് കൽപ്പിച്ച് ബിജെപി30,000ത്തിലധികം വോട്ട് ലഭിച്ച മണ്ഡലം; 'സർപ്രൈസ് സ്ഥാനാർത്ഥിയെ' ഇറക്കും.. രണ്ട് കൽപ്പിച്ച് ബിജെപി

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കേരളത്തിലെത്തുംനിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് കേരളത്തിലെത്തും

എംപി സ്ഥാനം കുഞ്ഞാലിക്കുട്ടി രാജിവെക്കും; ഇന്നോ നാളെയോ... പാണക്കാട് തങ്ങള്‍ നിര്‍ദേശിച്ചുഎംപി സ്ഥാനം കുഞ്ഞാലിക്കുട്ടി രാജിവെക്കും; ഇന്നോ നാളെയോ... പാണക്കാട് തങ്ങള്‍ നിര്‍ദേശിച്ചു

17 സീറ്റ് യൂത്ത് കോണ്‍ഗ്രസിന്, ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ് ഇങ്ങനെ, പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്!!17 സീറ്റ് യൂത്ത് കോണ്‍ഗ്രസിന്, ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ് ഇങ്ങനെ, പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്!!

കേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളുംകേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളും

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
Kerala Assembly Election 2021: CPM may take the seat instead of CPI in Paravur against VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X