കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്തുപറമ്പ് എല്‍ജെഡിക്ക് കിട്ടില്ല, ശൈലജ തന്നെ, ജോസിന് റാന്നിയും കിട്ടില്ല, നഷ്ടം കാപ്പന് മാത്രം!!

Google Oneindia Malayalam News

കണ്ണൂര്‍: എന്‍സിപിയില്‍ നിന്ന് പാലാ സീറ്റ് പിടിച്ച് വാങ്ങിയ പോലെ മറ്റ് സീറ്റുകളൊന്നും ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടില്‍ സിപിഎം. ചെറുകക്ഷികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന തീരുമാനം കടുപ്പിക്കാന്‍ പോവുകയാണ് സിപിഎം. കെകെ ശൈലജയുടെ കൂത്തുപറമ്പും കേരള കോണ്‍ഗ്രസ് നോട്ടമിട്ട റാന്നി സീറ്റും വിട്ടുകൊടുക്കില്ലെന്നാണ് സിപിഎം പറയുന്നത്. ഇതോടെ നഷ്ടം മാണി സി കാപ്പന് മാത്രമായി ചുരുങ്ങുകയാണ്. ജോസിന് പാലാ ആവശ്യപ്പെട്ടത് മറ്റിടങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കാനുള്ള കാരണമായി സിപിഎം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

കൂത്തുപറമ്പ് കൈവിടില്ല

കൂത്തുപറമ്പ് കൈവിടില്ല

കെകെ ശൈലജയെ കൂത്തുപറമ്പില്‍ നിന്ന് മാറ്റില്ലെന്നാണ് സിപിഎം പറയുന്നത്. കാപ്പന്‍ ജയിച്ചിട്ടും ആ സീറ്റ് ജോസിന് സിപിഎം നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ ശൈലജയുടെ സീറ്റ് ഇവിടെ തോറ്റ കെപി മോഹന് നല്‍കിക്കൂടേ എന്നാണ് എല്‍ജെഡിയുടെ ചോദ്യം. അതിന് വഴങ്ങില്ലെന്നാണ് ശൈലജയുടെ തീരുമാനം. പ്രാദേശിക വികാരവും ശൈലജയ്‌ക്കൊപ്പമാണ്. പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തിയ മണ്ഡലമാണ് കൂത്തുപറമ്പ്. പി ജയരാജന്‍ 45000 വോട്ടില്‍ അധികം നേടി വിജയിച്ച മണ്ഡലവുമാണിത്.

കൂത്തുപറമ്പിലെ ഗുണപാഠം

കൂത്തുപറമ്പിലെ ഗുണപാഠം

കൂത്തുപറമ്പില്‍ 2011ല്‍ കാണിച്ച അബദ്ധമാണ് ശൈലജയെ മാറ്റേണ്ടെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തുന്നത്. അന്ന് മണ്ഡലം ഐഎന്‍എല്ലിന് നല്‍കിയത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എല്‍ഡിഎഫ് മണ്ഡലത്തില്‍ തോല്‍ക്കുകയും ചെയ്തു. കെപി മോഹനന്‍ ആയിരുന്നു ജയിച്ചത്. 2016ല്‍ പക്ഷേ മോഹനനെ തോല്‍പ്പിച്ച് ശൈലജ മണ്ഡലം വീണ്ടെടുത്തു. 12291 വോട്ടിനായിരുന്നു ജയം. കൂത്തുപറമ്പ് നല്‍കുമെന്ന് സിപിഎം സൂചിപ്പിച്ചെന്നാണ് എല്‍ജെഡി പറയുന്നത്. മോഹനനാണെങ്കില്‍ ഈ മണ്ഡലത്തോട് വൈകാരിക അടുപ്പമുണ്ട്.

ജനകീയ മന്ത്രി

ജനകീയ മന്ത്രി

അഞ്ച് വര്‍ഷം മുമ്പുള്ള ശൈലജയല്ല ഇന്ന് എല്‍ഡിഎഫിലുള്ളത്. കേരളത്തിലെ ഏറ്റവും ജനപ്രിയയും ജനകീയയുമായ മന്ത്രിയാണ് അവര്‍. ശൈലജയെ മാറ്റുക എന്നാല്‍ സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ട് എന്ന തോന്നലും ഉണ്ടാക്കും. വേറെ സുരക്ഷിതമായ മണ്ഡലം വേണമെന്ന് വാദമുണ്ട്. എന്നാല്‍ തിരിച്ചിപിടിച്ച മണ്ഡലം വിട്ടുകൊടുക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു നേതാവും തയ്യാറല്ല. അതുകൊണ്ട് പിണറായി വിജയന്‍ നേരിട്ട് ഇടപെടേണ്ടി വരും. നിലവില്‍ ഈ സീറ്റ് കൊടുക്കേണ്ട എന്നാണ് തീരുമാനം.

ആറന്മുളയില്‍ വീണ തന്നെ

ആറന്മുളയില്‍ വീണ തന്നെ

വീണയെ ആറന്മുളയില്‍ തന്നെ ഇത്തവണയും മത്സരിപ്പിക്കും. അത് തീരുമാനിച്ച് കഴിഞ്ഞതാണ്. ഇടതു വോട്ടുകള്‍ക്കൊപ്പം ഓര്‍ത്തഡോക്‌സ് വോട്ടുകളും ഇത്തവണ ഏകീകരിക്കപ്പെടുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. യാക്കോബായ പക്ഷം ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നേട്ടമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. വനിതാ നേതാവിനെ തന്നെ വീണയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയേക്കും. സ്‌റ്റെല്ലാ തോമസിനെയാണ് പരിഗണിക്കുന്നത്. അതേസമയം സഭാ വോട്ട് ശക്തിപ്പെടുത്താന്‍ സിപിഎം നേതൃത്വം തന്നെ വീണയെ സഹായിക്കും.

റാന്നി ജോസ് മോഹിക്കണ്ട

റാന്നി ജോസ് മോഹിക്കണ്ട

റാന്നി സീറ്റ് ജോസ് കെ മാണിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. പാലാ തന്നത് പോലെ റാന്നി തരില്ലെന്നാണ് സിപിഎം പറയുന്നത്. ഇവിടെ രാജു എബ്രഹാം തന്നെ മത്സരിക്കും. പുതിയ ഒരാള്‍ വന്നാല്‍ സീറ്റ് നഷ്ടപ്പെടുമെന്നാണ് സിപിഎമ്മിന് ആശങ്ക. മണ്ഡലത്തില്‍ അതിശക്തമായ വേരോട്ടം രാജു എബ്രഹാമിനുണ്ട്. തുടര്‍ഭരണം ആവശ്യമുള്ളതിനാല്‍ ഇവിടെ പരീക്ഷണമില്ലെന്നും സിപിഎം അറിയിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ രാജു എബ്രഹാം സജീവ പ്രവര്‍ത്തനവും തുടങ്ങി.

കേരളാ കോണ്‍ഗ്രസിന് നിരാശ

കേരളാ കോണ്‍ഗ്രസിന് നിരാശ

കേരളാ കോണ്‍ഗ്രസ് റാന്നി സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സമിതി ഇതിന് തടയിട്ടു. ജില്ലയില്‍ ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് ഉറപ്പാണെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു. ബിജെപി അടക്കമുള്ളവരെ വെറുപ്പിക്കാതെ വെച്ചത് റാന്നി സീറ്റില്‍ കണ്ണുവെച്ചായിരുന്നു. എന്നാല്‍ ഈ സീറ്റില്‍ തരാനാവില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് സിപിഎം. ഇതോടെ പത്തനംതിട്ടയില്‍ ജോസ് പക്ഷത്തിന് സീറ്റുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

എന്‍സിപിക്ക് മാത്രം നഷ്ടം

എന്‍സിപിക്ക് മാത്രം നഷ്ടം

സീറ്റ് പിടിച്ചെടുക്കുന്നത് എന്‍സിപിയില്‍ നിന്ന് മാത്രമായിരിക്കും. ബാക്കി സീറ്റെല്ലാം താല്‍പര്യപൂര്‍വം പാര്‍ട്ടികള്‍ നല്‍കുന്നതാണ്. സിപിഐ ചില സീറ്റുകള്‍ വിട്ടുകൊടുക്കുന്നതും അങ്ങനെയാണ്. അതേസമയം പാലാ സീറ്റ് തോറ്റ കക്ഷികള്‍ക്ക് കൊടുക്കുന്നത് സിപിഎമ്മിന്റെ കടന്നകൈയ്യാണെന്ന് മുന്നണിയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ എന്‍സിപി ചെറുകക്ഷി ആയത് കൊണ്ട് മാത്രമാണ് ഈ നീക്കം. അവര്‍ക്ക് സ്ഥിര വോട്ടുബാങ്ക് ഇല്ലെന്നും, സിപിഎമ്മിന്റെ കരുത്തിലാണ് വിജയിച്ചതെന്നുമാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
kerala assembly election 2021: cpm never give koothuparambu to ljd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X