ബംഗാളും ത്രിപുരയും പൂട്ടിച്ചു, കേരളത്തിലെ സിപിഎം അക്കൗണ്ടും പൂട്ടിക്കും; പിണറായിക്ക് മറുപടിയുമായി സുരേന്ദ്രൻ
തിരുവനന്തപും; നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ ത്രിപുരയിലേയും ബംഗാളിലേയും അക്കൗണ്ടുകൾ പൂട്ടിച്ചവരാണ് ബിജെപിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടൻ പൂട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ എന്തും പറയാമെന്ന ചിന്ത മുഖ്യമന്ത്രിയ്്ക് വേണ്ട. സർക്കാരിനെതിരേയും മന്ത്രിമാർക്കെതിരേയും ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാതെ ഒഴിയാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. കോലിബി സഖ്യം എന്ന ആരോപണം ജനശ്രദ്ധ തിരിച്ച് വിടാനാണ്. സിപിഎമ്മിന്റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട് തന്നെ സംഭവിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്
ഇടതുമുന്നണി ഘടകക്ഷി നേതാവാണ് കഴിഞ്ഞ ദിവസം ലൗ ജിഹാദിൽ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻറെ വായടിപ്പിച്ചു. ജോസ് കെ മാണിയെ കൊണ്ട് ഭീഷണിപ്പെടുത്തി തിരുത്തി പറയിച്ചു. ബിജെപിയും ആർഎസ്എസും മാത്രമല്ല ക്രൈസ്തവ സമൂഹവും ലവ് ജിഹാദിൽ ആശങ്ക ഉയർത്തുന്നുണ്ടെന്നും ലവ് ജിഹാദിന്റെ കാര്യത്തിലുള്ള നിലപാട് എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications