സിപിഎമ്മിനായി തിരഞ്ഞെടുപ്പ് ഗോദയില്‍ ആരൊക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നാളെ ആരംഭിക്കും
കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നണികള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയിലേക്ക് കടന്നിരിക്കുകഗയാണ്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ഒരു ജില്ലകളില്‍ നിന്ന് പരിഗണിക്കേണ്ടവരുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് സംസ്ഥാന നേതൃത്വം അന്തിര തീരുമാനം കൈക്കൊള്ളും.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. മാര്‍ച്ച് ഒന്ന് മുചല്‍ നാല് വരെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങള്‍ സ്ഥാനാര്ഡത്ഥി നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കി സംസ്ഥാന നേതൃത്വത്തിന് കൈമാറും. പിന്നീട് നാല്, അഞ്ച് തീയതികളില്‍ ചേര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗം ഈ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തും. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമപട്ടികയ്ക്ക് രൂപം നല്‍കുന്നതായിരിക്കും.
രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
സിപിഎമ്മിന്റെ പൊതുമാനദണ്ഡമനുസരിച്ച് രണ്ട് തവണ നിയമസഭാംഗമായവര്‍ സംഘടന പ്രവര്‍ത്തനങ്ങളിലേക്ക് നിയോഗിക്കണമെന്നാണ് മാനദണ്ഡം. എന്നാല്‍ വിജയ സാധ്യതയുണ്ടെങ്കില്‍ ഈ മാനദണ്ഡം ചിലപ്പോള്‍ പരിശോധിക്കും. അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റ് പുതിയ മാനദണ്ഡങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ല.
നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications