കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ തോല്‍വി കുറയും; കളി മാറ്റിപ്പിടിച്ച് സിപിഎം, ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നേതൃത്വം

Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയില്‍ കുറഞ്ഞൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല. പിണറായി സര്‍ക്കാരിന്റെ ഭരണ മുന്നേറ്റങ്ങള്‍ എടുത്തുകാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടനാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയെടുത്ത മുന്നേറ്റം നിയമസഭയിലും ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. എന്നാല്‍ സ്ഥിരം മുഖങ്ങളെ വീണ്ടും നിര്‍ത്തിയത് തദ്ദേശതിരഞ്ഞെടുപ്പില്‍ ചിലയിടത്ത് പിഴച്ചതായി നേതൃത്വം കരുതുന്നുണ്ട്. അതുകൊണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയം കുറയ്ക്കാന്‍ വമ്പന്‍ പദ്ധതികളാണ് നേതൃത്വം അണിയറിയില്‍ നടത്തുന്നത്.

രണ്ട് തവണ നിന്നവരെ

രണ്ട് തവണ നിന്നവരെ

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന വിലയിരുത്തലിലാണ് നേതൃത്വം. വിജയ സാധ്യതയുടെ പേരും പറഞ്ഞ് വീണ്ടും വീണ്ടും മത്സരിപ്പിക്കുന്ന രീതി ഗുണം ചെയ്യില്ലെന്ന് പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്. ഇങ്ങനെ ഇളവ് നല്‍കിയ പലയിടങ്ങളിലും തോല്‍വിയാണ് സംഭവിച്ചത്.

രണ്ട് തവണ നിന്നവരെ

രണ്ട് തവണ നിന്നവരെ

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന വിലയിരുത്തലിലാണ് നേതൃത്വം. വിജയ സാധ്യതയുടെ പേരും പറഞ്ഞ് വീണ്ടും വീണ്ടും മത്സരിപ്പിക്കുന്ന രീതി ഗുണം ചെയ്യില്ലെന്ന് പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്. ഇങ്ങനെ ഇളവ് നല്‍കിയ പലയിടങ്ങളിലും തോല്‍വിയാണ് സംഭവിച്ചത്.

പ്രതീക്ഷയില്‍ യുവ നേതാക്കള്‍

പ്രതീക്ഷയില്‍ യുവ നേതാക്കള്‍

പുതിയ വിശകലം എത്തിയതോടെ പ്രതീക്ഷയിലാണ് പുതു മുഖങ്ങളും യുവ നേതാക്കളും. എന്നാല്‍ യാന്ത്രികമായി രണ്ട് ടേം നിബന്ധന പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.

പതിവ് മുഖങ്ങള്‍

പതിവ് മുഖങ്ങള്‍

തിരഞ്ഞെടുപ്പില്‍ പതിവ് മുഖങ്ങളംെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. കൂടാതെ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാനും പരിഗണനയിലുണ്ട്. പുതിയ നിബന്ധന കര്‍ശനമാക്കിയാല്‍ മന്ത്രമാര്‍ ഉള്‍പ്പടെ കുറച്ച് നേതാക്കള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒഴിവാകും.

യോഗങ്ങള്‍ ചേരും

യോഗങ്ങള്‍ ചേരും

ഈ മാസം 28 മുതല്‍ 31 വരെയാണ് പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 2 മുതല്‍ നാല് വരെ സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങള്‍ ചേരും. നിയമസഭ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍

തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍

നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയോജന മണ്ഡല തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ച് കഴിഞ്ഞു. പഞ്ചായത്ത് ബൂത്ത്തല കമ്മിറ്റികള്‍ 31ന് മുമ്പാണ് രൂപീകരിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ ഉണ്ടാകൂ.

ഒരിക്കല്‍ കൂടി മത്സരത്തിന്

ഒരിക്കല്‍ കൂടി മത്സരത്തിന്

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിസഭയിലെ എല്ലാ സിപിഎം അംഗങ്ങളും ഒരിക്കല്‍ കൂടി ജനവിധി തേടുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. മന്ത്രിമാരെ വ്യവസ്ഥകളൊന്നും നോക്കാതെ വീണ്ടും മത്സരരംഗത്തേക്ക് ഇറക്കാനാണ് ധാരണ.

ഒരു മന്ത്രിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

ഒരു മന്ത്രിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

എന്നാല്‍ പ്രവര്‍ത്തന മികവില്‍ പിന്നോട്ടുപോയ ഒരു മന്ത്രിയെ ഇത്തവണ മത്സരിപ്പിച്ചേക്കില്ലെന്നാണ് സൂചന. അദ്ദേഹത്തെ സംഘടന രംഗത്തേക്ക് മാറ്റി സീറ്റില്‍ മറ്റാരെയെങ്കിലും പരിഗണിക്കാനാണ് സാധ്യത.

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്

കേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കടകേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കട

തീവണ്ടി പോകും വരെ ഇനി കാത്തിരിക്കേണ്ട, 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കംതീവണ്ടി പോകും വരെ ഇനി കാത്തിരിക്കേണ്ട, 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കം

'നേമം ബിജെപിയുടെ ഗുജറാത്ത്'; മണ്ഡലം നിലനിർത്തുമെന്ന് കുമ്മനം..പാർട്ടി പറഞ്ഞാൽ സ്ഥാനാർത്ഥി'നേമം ബിജെപിയുടെ ഗുജറാത്ത്'; മണ്ഡലം നിലനിർത്തുമെന്ന് കുമ്മനം..പാർട്ടി പറഞ്ഞാൽ സ്ഥാനാർത്ഥി

വിഡി സതീശന്‍റെ കാര്യം ഞങ്ങളേറ്റു; പറവൂരില്‍ സിപിഎമ്മിനോട് നോ പറഞ്ഞ് സിപിഐ, മത്സരിക്കാന്‍ പ്രമുഖര്‍വിഡി സതീശന്‍റെ കാര്യം ഞങ്ങളേറ്റു; പറവൂരില്‍ സിപിഎമ്മിനോട് നോ പറഞ്ഞ് സിപിഐ, മത്സരിക്കാന്‍ പ്രമുഖര്‍

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
Kerala Assembly Election 2021; CPM wants to make a big change in the list of candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X