കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് ഇത്തവണ സീറ്റ് കുറയും, അധികമായി 14 സീറ്റ് കണ്ടെത്തണം, സിപിഐക്കും ഇളവില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ഇത്തവണ മത്സരിക്കുന്ന സീറ്റുകള്‍ കുറയും. ജോസ് പക്ഷത്തിനും എല്‍ജെഡിക്കും എങ്ങനെ സീറ്റ് പകുത്ത് കൊടുക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. സിപിഐയും ഇത്തവണ മത്സരിക്കുന്ന സീറ്റ് കുറയും. സീറ്റ് ചര്‍ച്ച ചെറിയ തോതില്‍ നടന്നിട്ടുണ്ടെങ്കിലും, ഏതൊക്കെ സീറ്റ് വിട്ടുകൊടുക്കണം എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കഴിഞ്ഞ തവണത്തെ പോലെ വിശാലമായ രീതിയില്‍ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറാവില്ല. പലരുടെയും സീറ്റുകളും പിടിച്ചെടുക്കും.

14 സീറ്റ് അധികം

14 സീറ്റ് അധികം

സിപിഎം കഴിഞ്ഞ തവണ സ്വതന്ത്രര്‍ ഉള്‍പ്പെടെ 90 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍ജെഡിയും കൂടെയുണ്ട്. ഇവര്‍ വന്നതോടെ 14 സീറ്റെങ്കിലും അധികം കണ്ടെത്തേണ്ടതുണ്ട്. സിപിഎം മാത്രമല്ല സിപിഐയും സീറ്റ് വിട്ട് നല്‍കേണ്ടി വരും. ഒപ്പം ഘടകകക്ഷികളും സീറ്റ് വിട്ട് നല്‍കേണ്ടി വരും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് വലിയ നഷ്ടം സംഭവിക്കും. ഇത്തവണ ഒരു സീറ്റ് മാത്രം അവര്‍ക്ക് കിട്ടാനാണ് സാധ്യത. നാല് സീറ്റുകളിലാണ് അവര്‍ കഴിഞ്ഞ തവണ മത്സരിച്ചത്.

തിരുവനന്തപുരത്ത് ഇങ്ങനെ

തിരുവനന്തപുരത്ത് ഇങ്ങനെ

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റ് തിരിച്ചെടുക്കുന്ന സാഹചര്യത്തില്‍, ഒരു സീറ്റ് ഏറ്റവും മികച്ചത് തന്നെ നല്‍കും. ആന്റണി രാജുവിനായിരിക്കും സീറ്റ് നല്‍കുക. തിരുവനന്തപുരം സീറ്റ് തന്നെയാവും കിട്ടുക. സ്‌കറിയ തോമസ് വിഭാഗത്തിന് നല്‍കിയ കടുത്തുരുത്തി ജോസ് പക്ഷത്തിന് നല്‍കാനാണ് സിപിഎം തീരുമാനിച്ചത്. അത്തരത്തില്‍ നഷ്ടം സിപിഎമ്മിന് മാത്രമല്ല, മുന്നണിയിലെ എല്ലാവര്‍ക്കുമുണ്ടാവും. ജോസ് 14 സീറ്റ് ചോദിച്ച സാഹചര്യത്തില്‍ 12 എങ്കിലും നല്‍കേണ്ടി വരും. എല്‍ജെഡിക്ക് രണ്ട് സീറ്റും നല്‍കും.

എന്‍സിപിക്ക് നഷ്ടം

എന്‍സിപിക്ക് നഷ്ടം

എന്‍സിപിക്ക് ഇത്തവണ വന്‍ നഷ്ടം തന്നെ വരും. മാണി സി കാപ്പന്‍ കൂടി പോയ സാഹചര്യത്തില്‍ അവരുടെ വിലപേശല്‍ ശക്തി കുറഞ്ഞിരിക്കുകയാണ്. എലത്തൂരില്‍ എകെ ശശീന്ദ്രന്‍ മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ തോമസിനും സീറ്റ് നല്‍കും. ഇതല്ലാതെ എന്‍സിപി വേറെ സീറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. ഇതോടെ പാലാ പോയതിന് പുറമേ കുറഞ്ഞ സീറ്റിലേക്കും എന്‍സിപി ഒതുക്കപ്പെടും. അതേസമയം കോട്ടയ്ക്കല്‍ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുക്കാനാണ് ഒരുങ്ങുന്നത്.

ഘടകകക്ഷികള്‍ ഇങ്ങനെ

ഘടകകക്ഷികള്‍ ഇങ്ങനെ

ജെഡിഎസ്സിനും ഇത്തവണ നിരാശപ്പെടേണ്ടി വരും. കഴിഞ്ഞ തവണ അവര്‍ മത്സരിച്ച അഞ്ച് സീറ്റ് നല്‍കില്ല. സിപിഐ കഴിഞ്ഞ തവണ 27 സീറ്റിലാണ് മത്സരിച്ചത്. മൂന്ന് സീറ്റ് വരെ കഴിഞ്ഞ തവണ ഐഎന്‍എല്ലിന് നല്‍കിയിരുന്നു. ഇത്തവണ ഒരൊറ്റ സീറ്റ് മാത്രമേ നല്‍കൂ. പരമാവധി രണ്ട് എന്നാണ് സിപിഎം നിലപാട്. ഘടകകക്ഷികളില്‍ നിന്ന് എട്ട് സീറ്റ് സിപിഎം ഏറ്റെടുക്കും. ബാക്കി ആറ് സീറ്റ് സിപിഎമ്മും സിപിഐയും വിട്ടുനല്‍കുന്ന പരീക്ഷണത്തിനാണ് ഒരുങ്ങുന്നത്.

സിപിഎം സീറ്റ് കുറയും

സിപിഎം സീറ്റ് കുറയും

സിപിഎം 90 സീറ്റില്‍ മത്സരിച്ചെങ്കില്‍ ഇത്തവണ അതില്‍ നാലെണ്ണം കുറയും. 86 സീറ്റ് വരെയാവും ഇത്തവണത്തെ മത്സരം. അതേസമയം സിപിഐ 25 സീറ്റിലും മത്സരിക്കും. രണ്ട് സീറ്റാണ് അവര്‍ക്ക് നഷ്ടമാവുക. സിഎംപി മത്സരിക്കുന്ന ചവറയില്‍ ഇത്തവണ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. കടന്നപ്പള്ളി മത്സരിച്ചില്ലെങ്കില്‍ കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് എസ്സിനും സീറ്റുണ്ടാവില്ല. ഐഎന്‍എല്ലിനെ കാസര്‍കോടിലേക്കും വള്ളിക്കുന്നിലേക്കുമാണ് പരിഗണിക്കുന്നത്. കാസര്‍കോട് അവര്‍ക്ക് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ധര്‍മടത്ത് വെല്ലുവിളിയോ?

ധര്‍മടത്ത് വെല്ലുവിളിയോ?

ധര്‍മടത്ത് ഇടതുരാഷ്ട്രീയത്തില്‍ പ്രമുഖനായ ജി ദേവരാജനെ പിണറായി വിജയനെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവാണ് അദ്ദേഹം. സിപിഎമ്മുമായി ദേശീയ തലത്തില്‍ സഖ്യത്തിലാണ് ഫോര്‍വേര്‍ഡ് ബ്ലോക്ക്. എന്നാല്‍ കേരളത്തില്‍ സിപിഎമ്മുമായി സഖ്യമില്ല. ഇടത് നിഷ്പക്ഷ വോട്ടുകള്‍ ദേവരാജന്‍ വരുന്നതോടെ ഭിന്നിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനമെന്ന് ദേവരാജന്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. വിജയപ്രതീക്ഷയില്ലാത്തത് കൊണ്ട് മത്സരിക്കാന് സാധ്യതയില്ല.

ഇപി മത്സരിക്കുമോ?

ഇപി മത്സരിക്കുമോ?

മട്ടന്നൂരില്‍ മത്സരിച്ചിരുന്ന ഇപി ജയരാജന്‍ ഇത്തവണ കല്യാശ്ശേരിയിലാവും മത്സരിക്കും. അദ്ദേഹം മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് സൂചന. പി ജയരാജനെ അഴീക്കോട് കെഎം ഷാജിക്കെതിരെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മട്ടന്നൂര്‍, പയ്യന്നൂര്‍,തളിപ്പറമ്പ് സീറ്റുകളിലേക്കും പരിഗണിക്കുന്നുണ്ട്. ജയരാജന്റെ കാര്യത്തില്‍ പക്ഷേ ഉറപ്പ് പറയാന്‍ സിപിഎം തയ്യാറല്ല. എംവി ഗോവിന്ദനെയും തളിപ്പറമ്പിലേക്ക് പരിഗണിക്കുന്നുണ്ട്. കെകെ ശൈലജ ഇപി ജയരാജന്‍ മത്സരിച്ച മട്ടന്നൂരിലെത്തും. കൂത്തുപറമ്പ് സഖ്യകകക്ഷികള്‍ക്കാണ് നല്‍കുക.

English summary
kerala assembly election 2021: cpm will contest less seats this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X