കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം; മുന്നണി പ്രവേശത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ 13 സീറ്റ് വേണം എന്ന ആവശ്യമായിരുന്നു ജോസ് കെ മാണി വിഭാഗം മുന്നോട്ട് വെച്ചിരുന്നത്. ഒപ്പം ജോസ് കെ മാണി രാജിവെയ്ക്കുന്ന രാജ്യസഭ സീറ്റും. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ മിന്നും പ്രകടനത്തോടെ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള സമ്മർദ്ദത്തിന് ഒരുങ്ങുകയാണ് ജോസ് വിഭാഗം. 15 സീറ്റുകളാണ് കേരള കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ ജോസ് വിഭാഗത്തിന്‌റെ ആവശ്യങ്ങൾക്ക് എളുപ്പം തലവെച്ച് കൊടുക്കേണ്ടതില്ലെന്ന് തന്നെയാണ് സിപിഎം വിലയിരുത്തൽ. ജോസിനേയും കൂട്ടരേയും മെരുക്കാൻ സിപിഎം കണക്ക് കൂട്ടുന്ന സീറ്റ് ഫോർമുല ഇങ്ങനെ‍

15 സീറ്റുകൾ

15 സീറ്റുകൾ

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഭാഗമായി നിന്നുകൊണ്ട് 15 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നത്. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂർ , പൂഞ്ഞാർ, തൊടുപുഴ, ഇടുക്കി,തിരുവല്ല , കുട്ടനാട് , കോതമംഗലം , ഇരിങ്ങാലക്കുട, ആലത്തൂർ പേരാമ്പ്ര , തളിപ്പറമ്പ് എന്നിവയായിരുന്നു സീറ്റുകള്‍.

മുഴുവൻ സീറ്റുകളും

മുഴുവൻ സീറ്റുകളും

ഈ മുഴുവൻ സീറ്റുകളും ഇത്തവണയും വേണം എന്നതാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. അതേസമയം സീറ്റുകൾ വെച്ച് മാറാൻ തയ്യാറാണെന്നും ജോസ് പക്ഷം നിലപാട് അറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റുകൾ തങ്ങൾക്കും വേണമെന്ന് പിജെ ജോസഫ് വിഭാഗം യുഡിഎഫിലും ആവശ്യപ്പെട്ടിട്ടുണ്ട്. ജോസിന്റേയും ജോസഫിന്റേയും ആവശ്യങ്ങൾ ഇരുമുന്നണികളും തള്ളിയിരിക്കുകയാണ്.

വെച്ച് മാറാം

വെച്ച് മാറാം

ഇരിക്കൂർ അല്ലേങ്കിൽ പേരാവൂർ, പിറവം അല്ലേങ്കിൽ പെരുമ്പാവൂർ,ഇരിങ്ങാലക്കുടയ്ക്ക് പകരം തിരുവമ്പാടിയോ കുറ്റ്യാടിയോ കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ സീറ്റ് വീതം ലഭിക്കണമെന്ന് ജോസ് പക്ഷം പറയുന്നു. കോട്ടയം ജില്ലയിൽ രണ്ട് സീറ്റുകൾ കൂടി അധികമായി വേണമെന്ന ആവശ്യവും ജോസ് പക്ഷം മുന്നോട്ട് വെയക്കുന്നുണ്ട്. അതേസമയം
11 സീറ്റുകൾ ജോസ് കെ മാണി വിഭാഗത്തിന് നൽകാമെന്നതാണ് സിപിഎം വ്യക്തമാക്കുന്നത്.

ജോസ് കെ മാണിക്ക് തന്നെ

ജോസ് കെ മാണിക്ക് തന്നെ

പാലായ്ക്ക് വേണ്ടി എൻസിപി നേതൃത്വം എത്ര കടുംപിടിത്തം കാണിച്ചാലും സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തന്നെയാണ് എൽഡിഎഫ് തിരുമാനം. കാപ്പനെ അനുനയിപ്പിച്ച് കുട്ടനാട് മത്സരിപ്പിച്ച് കഴിഞ്ഞാൽ പാലായിൽ ഉപതിരഞ്ഞെടുപ്പിലെ വിജയം അനായാസം നേടിയെടുക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. ഇവിടെ ജോസ് കെ മാണിയാകും മത്സരത്തിനിറങ്ങുക.

പാലായിൽ സസ്പെൻസ്

പാലായിൽ സസ്പെൻസ്

അതേസമയം കടുത്ത മത്സരത്തിന് വഴിയൊരുങ്ങിയാൽ ജോസ് ഇവിടെ മത്സരിക്കേണ്ടതില്ലെന്ന പൊതുവികാരം കേരള കോൺഗ്രസിൽ ഉണ്ട്. അങ്ങനെയെങ്കിൽ സുരക്ഷിത മണ്ഡലം എന്ന നിലയിൽ ജോസ് കടുത്തുരുത്തിയിലേക്ക് മാറും. പകരം റോഷി അഗസ്റ്റിൻ ആകും പാലായിൽ മത്സരിച്ചേക്കുക.
പാലാ കൂടാതെ കോട്ടയത്ത് കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ സീറ്റുകള്‍ കൂടി ജോസ് പക്ഷത്തിന് ലഭിക്കും.

പരിഗണിക്കുന്ന പേരുകൾ

പരിഗണിക്കുന്ന പേരുകൾ

കടുത്തിരുത്തിൽ ജോസ് മത്സരിക്കുന്നില്ലേങ്കിൽ ഇവിടെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആകും സ്ഥാനാർത്ഥി. സിറിയക് ചാഴിക്കാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർഡ് , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി തുടങ്ങിയവരുടെ പേരുകളും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്

പൂഞ്ഞാറിൽ പോരാട്ടം കടുക്കും

പൂഞ്ഞാറിൽ പോരാട്ടം കടുക്കും

പൂഞ്ഞാറിൽ ഇത്തവണ അട്ടിമറി പലതും പ്രതീക്ഷിക്കുന്നതിനാൽ അതിന് അനുസരിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം. പിസി ജോർജിന്റെ മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ജോർജ് അല്ലേങ്കിൽ മകൻ ഷോൺ ജോർജ് ആയിരിക്കും ഇവിടെ സ്ഥാനാർത്ഥി. കേരള കോൺഗ്രസിൽ മുൻ പിഎസ്‌സി അംഗം പ്രഫ. ലോപ്പസ് മാത്യു, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവരുടെ പേരുകളാണ് ചർച്ചയാകുന്നത്.

ചങ്ങനാശ്ശേരിയും

ചങ്ങനാശ്ശേരിയും

അതേസമയം കാഞ്ഞിരപ്പള്ളി സിപിഐയുടെ സീറ്റാണെങ്കിലും അവർ സീറ്റ് വിട്ട് നൽകിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളിയ്ക്ക് പകരം മറ്റ് വിജയ സാധ്യത ഉള്ള മണ്ഡലങ്ങൾ സംബന്ധിച്ച് സിപിഐയിൽ ചർച്ച നടക്കുന്നുണ്ട്. മണ്ഡലത്തിൽ എൻ ജയരാജ് തന്നെയാകും സ്ഥാനാർത്ഥി. സിഎഫ് തോമസിന്റെ സീറ്റായ ചങ്ങനാശേരിയിൽ മൂന്ന് നേതാക്കളുടെ പേരുകൾ പരിഗണിക്കുന്നുണ്ട്.

പ്രാദേശിക തലത്തിൽ എതിർപ്പ്

പ്രാദേശിക തലത്തിൽ എതിർപ്പ്

പത്തനംതിട്ടയിൽ റാന്നിയാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ട മറ്റൊരു സീറ്റ്. ഇത് അവർക്ക് നൽകിയേക്കും.പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജു, സ്റ്റീഫൻ ജോർജ് എന്നിവരുടേ പേരാണ് പരിഗണിക്കുന്നത്.അഞ്ച് തവണ സിപിഎമ്മിലെ രാജു എബ്രഹാം വിജയിച്ച മണ്ഡലമാണ് റാന്നി. ഇത് ജോസ് പക്ഷത്തിന് കൊടുത്താൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന. പ്രാദേശികൾ നേതാക്കൾ ഇപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഇടുക്കിയും പിറവവും

ഇടുക്കിയും പിറവവും

റോഷി അഗസ്റ്റിന്‍ വിജയിച്ച ഇടുക്കി സീറ്റും ജോസ് പക്ഷത്തിന് തന്നെയാണ്. റോഷി പാലായിൽ മത്സരിച്ചാൽ മറ്റ് മികച്ച സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് ഇവിടെ തേടുന്നുണ്ട്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലക്സി കോഴിമലയുടെ പേരാണ് ഇവിടെ ചർച്ചയാകുന്നത്. പിറവം ,കുറ്റ്യാടി സീറ്റുകളും ജോസ് പക്ഷത്തിന് തന്നെ ലഭിക്കും.

മലബാറിൽ രണ്ട് സീറ്റ്

മലബാറിൽ രണ്ട് സീറ്റ്


തൃശൂര്‍ ജില്ലയില്‍ ബിഡി ദേവസ്സിയിലൂടെ മൂന്ന് തവണ സിപിഎം വിജയിച്ച ചാലക്കുടിയ്ക്കായി ജോസ് ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും വിട്ട് നൽകിയേക്കില്ല. മലബാറിൽ രണ്ട് സീറ്റുകളാണ് നൽകിയേക്കും. ഒന്ന് തിരുവമ്പാടിയും കണ്ണൂരിൽ തളിപ്പറമ്പിന് പകരം ഇരിക്കൂറും.

പരിഗണനയിലുള്ള പേരുകൾ

പരിഗണനയിലുള്ള പേരുകൾ

തിരുവമ്പാടിയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോസഫ്, ഉന്നതാധികാര സമിതി അംഗം പി. ടി. ജോസ് എന്നിവരുടെ പേരുകളാണ് ജോസ് പക്ഷം പരിഗണിക്കുന്നത്. ഇരിക്കൂരിലും രണ്ട് സ്ഥാനാർത്ഥികളെ പരിഗണിക്കുന്നുണ്ട്.

English summary
Kerala assembly election 2021: CPM will give only 10 seats to jose k mani including pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X