കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍? ഏപ്രിലില്‍ വേണമെന്ന് കക്ഷികള്‍, ബിജെപി നിലപാട് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ ചര്‍ച്ച. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ കക്ഷികള്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യവാരം നടത്തണമെന്ന് ആവശ്യപ്പെട്ടു. മെയ് മാസത്തില്‍ നടത്തിയാല്‍ മതി എന്നാണ് ബിജെപിയുടെ നിലപാട്. വിശുദ്ധ റംസാന്‍, വിഷു എന്നീ ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാന കക്ഷികള്‍ ഏപ്രില്‍ ആദ്യ വാരം തിരഞ്ഞെടുപ്പ് നടത്താമെന്ന് നിര്‍ദേശിച്ചത്.

f

ഏകദേശം ഏപ്രില്‍ 15നോട് അടുത്താണ് റംസാന്‍ വ്രതാരംഭം. ഒരു മാസം നീളുന്ന വ്രതാരംഭം പരിഗണിച്ചാല്‍ മെയ് 15ന് ശേഷമേ തിരഞ്ഞെടുപ്പ് നടത്താനാകൂ. വ്രതത്തിന്റെ വേളയില്‍ പ്രചാരണം തടസമാകുമെന്നാണ് പാര്‍ട്ടികളുടെ നിലപാട്. ഏപ്രില്‍ 14നാണ് വിഷു. അതുകൊണ്ടുതന്നെ ഈ രണ്ടു കാര്യങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും മുന്നോട്ടുവെക്കുന്നത്.

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

മെയ് മാസത്തില്‍ മതി തിരഞ്ഞെടുപ്പ് എന്ന് ബിജെപി അഭിപ്രായപ്പെട്ടു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് മാസത്തിലാണ് നടന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കലാശകൊട്ട് വേണമെന്നാണ് സിപിഎം അഭിപ്രായപ്പെട്ടത്. സിപിഐ അനുകൂലിച്ചു. എന്നാല്‍ കൊറോണ വ്യാപന ആശങ്കയുള്ളതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മതി എന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടു.

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം കേട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം പിന്നീട് എടുക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ ആദ്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെങ്കില്‍ ഈ മാസം അവസാനമോ അടുത്ത മാസത്തിലോ വിജ്ഞാപനം പുറപ്പെടുവിക്കും.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
Kerala Assembly Election 2021 Date declare soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X