കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റും വേണം; അവകാശവാദം ഉന്നയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്

Google Oneindia Malayalam News

ഇടുക്കി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റുകള്‍ ഇത്തവണയും ആവശ്യപ്പെട്ട് ജനാധിപതക്യ കേരള കോണ്‍ഗ്രസ്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് വ്യക്തമാക്കി. ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

ldf

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍, ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശേരി എന്നീ സീറ്റുകളിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. മത്സരിച്ച ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. ഇതില്‍ തിരുവനന്തപുരം ഒഴികെയുള്ള സീറ്റുകളില്‍ എതിരാളികള്‍ കേരള കോണ്‍ഗ്രസ് എം ആയിരുന്നു.

ബില്യൺ ഡോളർ നേടാം; അമേരിക്കൻ ലോട്ടറികളെക്കുറിച്ചറിയാം

രണ്ടെണ്ണം സിറ്റിംഗ് സീറ്റുകളായി കേരള കോണ്‍ഗ്രസ് അവകാശപ്പടുന്നവെ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന ഫ്രാന്‍സിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പിജെ ജോസഫിന്റെ പാര്‍ട്ടിയിലേക്ക് ലയിക്കുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്തിലായതിനാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കരുതുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റുകളും ഇത്തവണ കിട്ടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അടിയുറച്ച രാഷ്ട്രീയ നിലപാടുള്ള ഞങ്ങളെ സംബന്ധിച്ച് ഇടതുമുന്നണി ഞങ്ങളോട് കരുതല്‍ കാണിക്കുമെന്ന് കാര്യത്തില്‍ ആശങ്കയില്ലെന്നാണ് നാധിപത്യ കോണ്‍ഗ്രസ് നേതാവ് പിസി ജോസഫ് പറയുന്നത്. ഇടതുമുന്നണിയിലേ കേരള കോണ്‍ഗ്രസുകളുടെ ലയന നിര്‍്‌ദ്ദേശം ഉയര്‍ന്നാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് പിളര്‍ന്നത് കൊണ്ട് ഇത്തവണ ഒരു സീറ്റ് മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം അടുത്തിടെ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ ലയിച്ചത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച ഇടുക്കി, ചങ്ങനാശ്ശേരി ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കും. തിരുവനന്തപുരം സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കാനാണ് ആലോചന.

യുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റംയുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

കളമശ്ശേരിയില്‍ ലീഗ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; നഗരസഭാ ഭരണവും യുഡിഎഫിന് നഷ്ടമാവുംകളമശ്ശേരിയില്‍ ലീഗ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; നഗരസഭാ ഭരണവും യുഡിഎഫിന് നഷ്ടമാവും

ബംഗാളില്‍ മുസ്ലിം നേതാവിന്റെ പുതിയ പാര്‍ട്ടിയെ സ്വാഗതം ചെയ്ത് ബിജെപി; മമതയ്ക്ക് തിരിച്ചടിബംഗാളില്‍ മുസ്ലിം നേതാവിന്റെ പുതിയ പാര്‍ട്ടിയെ സ്വാഗതം ചെയ്ത് ബിജെപി; മമതയ്ക്ക് തിരിച്ചടി

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Kerala Assembly Election 2021; Democratic Kerala Congress wants the 4 seats they contested last time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X