വികസന മുന്നേറ്റ ജാഥ; സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവണം: സിപിഎം
തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവുക എന്നത് പ്രധാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞ നാലര വർഷം കൊണ്ട് സംസ്ഥാനത്തിലെ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചിട്ടുണ്ട്. പ്രളയമുണ്ടായപ്പോഴും മഹാമാരികൾ വന്നപ്പോഴും ഈ സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുകയും അവരെ കൈപിടിച്ചുയർത്താൻ നയങ്ങൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്ത സർക്കാർ കോവിഡ് കാലത്തും ഒരാളെയും പട്ടിണി കിടക്കാതെ നോക്കിയിട്ടുണ്ട്. സ്കൂളുകൾ ഹൈടെക് ആക്കുന്നതിനൊപ്പം ഡിജിറ്റൽ ഡിവൈഡ് ഇല്ലാതിരിക്കാനുള്ള ശ്രദ്ധ സർക്കാർ പുലർത്തിയെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച് പ്രസ്താവനയില്‍ പറയുന്നു.
പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം രണ്ടര ലക്ഷം വീടുകളും ഇടതുമുന്നണി സർക്കാർ കേരളത്തിൽ പണിതുയർത്തി. ലോഡ്ഷെഡ്ഡിങ്ങും പവർകട്ടുമില്ലാത്ത കേരളം യാഥാർത്ഥ്യമായതും ഈ സർക്കാരിൻ്റെ കാലത്താണ്. വയോധികർക്ക് പെൻഷൻ വർധിപ്പിച്ചതിനൊപ്പം തന്നെ പി എസ് സി വഴി യുവാക്കൾക്ക് റെക്കോർഡ് നിയമനവും നടത്തി. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്കൂളുകളിൽ നിന്ന് ലക്ഷക്കണക്കിന് കുട്ടികൾ കൊഴിഞ്ഞുപോയ കാലമായിരുന്നു 2011-2016 വർഷമെങ്കിൽ കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം കുട്ടികൾ സർക്കാർ സ്കൂളുകൾ തേടിപ്പിടിച്ച് ജോയിൻ ചെയ്യുന്ന സ്ഥിതി സംജാതമായി. റേഷൻ കടകളും ഹൈടെക്കായി.

ഗെയിലും ദേശീയപാതാ വികസനവുമടക്കം രാഷ്ട്രീയ എതിരാളികൾ വെല്ലുവിളിച്ച വൻകിട വികസന പ്രവർത്തനങ്ങളും യാഥാർത്ഥ്യമായി. ബിജെപിക്കും ജമാ അത്തെ ഇസ്ലാമിക്കുമൊപ്പം വർഗീയത പ്രചരിപ്പിച്ച് സംസ്‌ഥാനത്തെ വിഷലിപ്‌തമാക്കാൻ സംസ്ഥാനത്തെ പ്രതിപക്ഷം ശ്രമിക്കുന്ന സാഹചര്യത്തിൽ ഈ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. വികസന കാഴ്‌ചപ്പാടും നവോത്ഥാനമൂല്യങ്ങളുമാണ് എൽഡിഎഫ് തുടർന്നും മുന്നോട്ടുവെയ്‌ക്കുക.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണത്തിനായി സംസ്‌ഥാനത്ത് രണ്ട് ജാഥകളുണ്ടാകും. കാസർഗോഡ് നിന്ന് ഫെബ്രുവരി 13നും എറണാകുളത്ത് നിന്ന് 14നും തുടങ്ങുന്ന ജാഥകൾ യഥാക്രമം തൃശ്ശൂരിലും തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. കേരളം വികസനപാതയിൽ മുന്നോട്ട് നടന്നപ്പോൾ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് വികസനം തകർക്കാൻ ശ്രമിച്ച ബിജെപിക്കും ഇവർക്ക് കൂട്ടുനിന്ന കോൺഗ്രസിനും ജനങ്ങൾ അർഹിക്കുന്ന മറുപടി നൽകും. കിഫ്ബി ഇല്ലാതാക്കും, ലൈഫ് നിർത്തലാക്കും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഹരിതകേരള മിഷനും വേണ്ടെന്ന് വെക്കും എന്ന് പറഞ്ഞ് ഈ സംസ്ഥാനത്തെ തിരിച്ച് നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Recommended Video
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
ഇതിനൊന്നും ഒരു ബദൽ പോലും ഇവരുടെ കയ്യിലില്ല. തെരഞ്ഞെടുപ്പ് അടുക്കുന്തോറും വർഗീയതക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രചരണത്തിനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. ഇവർക്കൊപ്പം നിലകൊള്ളുകയാണ് ചില പത്രങ്ങളും. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. ഇടതുപക്ഷം നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ കേരളത്തിലെ ജനങ്ങളാണ്. അവരാണ് എല്ലാം തീരുമാനിക്കുന്നത്. വികസനമുന്നേറ്റം വേണോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള ജനങ്ങളുടെ ഉത്തരമായിരിക്കും വികസന മുന്നേറ്റ യാത്രയ്ക്ക് ജനങ്ങൾ നൽകുന്ന ഓരോ സ്വീകരണവും. കേരളത്തിലെ വികസന മുന്നേറ്റം തുടരുമെന്ന് ജനങ്ങൾ തീരുമാനിക്കും.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications