നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു. ചിലയിടങ്ങളില്‍ നിന്നും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. എല്ലാ കേന്ദ്രങ്ങളിലും സ്ഥിതി പൊതുവേ സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രശ്നബാധിത മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കഴക്കൂട്ടത്തെ ബിജെപി എൽഡിഎഫ് സംഘർഷ സ്ഥലത്തേക്ക് എസ്പിയെ നിയോഗിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.

കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റിരുന്നു. തങ്ങളുടെ ബൂത്ത് ഏജന്റുമാരെ സിപിഎം ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാവുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Recommended Video
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications