കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലുശേരി നേതൃത്വം കെപിസിസിക്ക് കത്തെഴുതിയിട്ടില്ല, കുത്തിത്തിരിപ്പിന് പിന്നിൽ സ്ഥാനാർത്ഥി മോഹികൾ: ധർമ്മജൻ

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനമത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്. മലബാറില്‍ ഇത്തവണ ശക്തമായ മുന്നേറ്റം നടത്താനാണ് യുഡിഎഫിന്റെ പദ്ധതി. കഴിയുന്നത്ര ഇടത് സീറ്റുകള്‍ സ്വന്തമാക്കാനാണ് യുഡിഎഫിന്റെ ലക്ഷ്യം.

കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് നേരത്തെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയായിരുന്നു പരിഗണിച്ചത്. എന്നാല്‍ അദ്ദേഹത്തിനെതിരെ മണ്ഡലം കോണ്‍ഗ്രസ് രംഗത്തെത്തിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ധര്‍മ്മജന്‍.

വിജയസാധ്യത

വിജയസാധ്യത

സംവരണ മണ്ഡലമാണ് ബാലുശ്ശേരി. സിനിമ താരമായ ധര്‍മ്മജനെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഡിസിസി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ച സാധ്യത പട്ടികയിലും മണ്ഡലത്തില്‍ നിന്നും ഇടം പിടിച്ചത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേരായിരുന്നു. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച സീറ്റ് ധര്‍മ്മജനായി കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ധര്‍മ്മജന്‍ വേണ്ടെന്ന് നേതൃത്വം

ധര്‍മ്മജന്‍ വേണ്ടെന്ന് നേതൃത്വം

എന്നാല്‍ ഇപ്പോള്‍ ധര്‍മ്മജന്‍ ബാലുശേരിയില്‍ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടി മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ധര്‍മ്മജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ദിലീപ് പ്രതിയായ നടി ആക്രമണ കേസ് എതിരാളികള്‍ ചര്‍ച്ചയാക്കേണ്ടി വരുമെന്നാണ് മണ്ഡലം കമ്മറ്റി അറിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കുകയും ചെയ്തു.

പ്രതികരിച്ച് ധര്‍മ്മജന്‍

പ്രതികരിച്ച് ധര്‍മ്മജന്‍

തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബാലുശേരി നിയോജക മണ്ഡലം കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനഹരിതമാണെന്ന് ധര്‍മ്മജന്‍ പ്രതികരിച്ചു. ബാലുശേരിയില്‍ നിന്ന് ഒരു നിയോജകമണ്ഡലം കമ്മിറ്റിയും കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും എല്ലാ ഭാരവാഹികളുമായും സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍

കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍

കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. സ്ഥാനാര്‍ത്ഥി മോഹികളാണ് ഇതിന് പിന്നിലെന്നും ധര്‍മ്മജന്‍ പറയുന്നു.

ദിലീപ് കേസ്

ദിലീപ് കേസ്

അതേസമയം, നടി ആക്രമണക്കേസിലെ പ്രതിയായ ദിലീപിനെ ധര്‍മ്മജന്‍ അന്ന് പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു. ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ താനും ഭാര്യയും മക്കളും നിലത്ത് പായ് വിരിച്ചാണ് കിടന്നതെന്ന ധര്‍മ്മജന്റെ പ്രസ്താവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മറുപക്ഷം തിരഞ്ഞെടുപ്പ് ആയുധമായി ഇത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്

 ധര്‍മ്മജന്‍ വന്നാല്‍ ദിലീപ് കേസ് ചര്‍ച്ചയാവും, കോണ്‍ഗ്രസ് ക്ഷീണമാവും; പരാതിയുമായി മണ്ഡലം കമ്മറ്റി ധര്‍മ്മജന്‍ വന്നാല്‍ ദിലീപ് കേസ് ചര്‍ച്ചയാവും, കോണ്‍ഗ്രസ് ക്ഷീണമാവും; പരാതിയുമായി മണ്ഡലം കമ്മറ്റി

കലാപക്കൊടിയുമായി മുരളീധരന്‍, കോണ്‍ഗ്രസിലുള്ളത് മൂന്നംഗ കമ്മിറ്റി, ഉമ്മന്‍ ചാണ്ടിക്കെതിരെ പോര്?കലാപക്കൊടിയുമായി മുരളീധരന്‍, കോണ്‍ഗ്രസിലുള്ളത് മൂന്നംഗ കമ്മിറ്റി, ഉമ്മന്‍ ചാണ്ടിക്കെതിരെ പോര്?

റാന്നി ജോസ് പക്ഷത്തിന് കിട്ടില്ല;രാജു എബ്രഹാമും മത്സരിക്കില്ല, മറ്റൊരു നേതാവ്? ചരടുവലിച്ച് ഷംസീറും രാജേഷുംറാന്നി ജോസ് പക്ഷത്തിന് കിട്ടില്ല;രാജു എബ്രഹാമും മത്സരിക്കില്ല, മറ്റൊരു നേതാവ്? ചരടുവലിച്ച് ഷംസീറും രാജേഷും

തിരുവല്ലയില്‍ വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി കോണ്‍ഗ്രസ്;എഐസിസിക്കും കെപിസിക്കും കത്ത്, ജോസഫിന് നല്‍കരുത്തിരുവല്ലയില്‍ വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി കോണ്‍ഗ്രസ്;എഐസിസിക്കും കെപിസിക്കും കത്ത്, ജോസഫിന് നല്‍കരുത്

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

കെഎം ഷാജിക്കെതിരെ കാസര്‍കോട് പട; മുസ്ലിം ലീഗ് നേതാക്കള്‍ പാണക്കാട്, നിലപാട് മാറ്റി ഷാജികെഎം ഷാജിക്കെതിരെ കാസര്‍കോട് പട; മുസ്ലിം ലീഗ് നേതാക്കള്‍ പാണക്കാട്, നിലപാട് മാറ്റി ഷാജി

English summary
Kerala Assembly Election 2021: Dharmajan says Balussery leadership has not written a letter to KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X