കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സർക്കാർ ഭൂലോക തോൽവിയാണ്, ജനം മനം മടുത്ത അവസ്ഥയിലാണ്; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ

Google Oneindia Malayalam News

തിരുവനന്തപുരം; നിയസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ മത്സരിക്കുമെന്നും അതേസമയം ഇതുവരേയും തന്നെ നേതാക്കളാരും ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും ധർമ്മജൻ പറഞ്ഞുു. കോഴിക്കോട് ബാലുശേരിയിൽ ധർമ്മജൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന തരത്തിലായിരുന്നു റിപ്പോർട്ട്.

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate
Dharmajan bolgatty

ബാലുശ്ശേരിയിൽ ചില പൊടുപരിപാടികളിൽ താൻ പങ്കെടുത്തിരുന്നു. അതുകൊണ്ടാവും സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ വാർത്തകൾ വരുന്നത്. അതേസമയം പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ തീർച്ചയായും മത്സരിക്കുും. താൻ ഒരു അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്. ഈ തിരഞ്ഞെടുപ്പിൽ തനിക്ക് ചെയ്യാവുന്നതെല്ലാം താൻ കോൺഗ്രസിന് വേണ്ടി ചെയ്യും. അത് തന്റെ കൂടി വാശിയാണെന്നും ധർമ്മജൻ പറഞ്ഞു.

ഈ സർക്കാർ ഭൂലോക തോൽവിയാണ്. ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്തിരിക്കുകയാണ്. എല്ലാവരും പുതിയൊരു മാറ്റത്തിനായിട്ട് ആഗ്രഹിക്കുന്നുണ്ട്. ഏത് സീറ്റിൽ മത്സരിക്കാനും താൻ തയ്യാറാണ്. മത്സരിക്കണമെങ്കിൽ അതേ സ്ഥലത്ത് ജീവിക്കണമെന്നില്ല. പത്ത് ദിവസം കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കും. അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നമ്മൾ കേൾക്കുകയാണ് വേണ്ടതെന്ന് ധർമ്മജൻ പറഞ്ഞു.
സ്വതന്ത്രനായി താൻ മത്സരിക്കില്ല. കോൺഗ്രസ് ടിക്കറ്റ് തന്നാൽ മാത്രമേ ഞാൻ മത്സരിക്കുകയുള്ളൂ. വേറൊരു പാർട്ടിയ്ക്ക് വേണ്ടിയും താൻ ഇറങ്ങില്ല. ഞാൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്.

താൻ മത്സരിച്ചിട്ടില്ലേങ്കിൽ പാർട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും ധർമ്മജൻ പറഞ്ഞു. ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിന് വിജയം എളുപ്പമാണെന്നും ധർമജൻ വ്യക്തമാക്കി.നിയമസഭ തിര‍ഞ്ഞെടുപ്പിൽ ധർമജൻ വൈപിനിൽ നിന്ന് മത്സരിക്കുമെന്ന തരത്തിൽ നേരത്തേ റിപ്പോർട്ടുകളുണഅടായിരുന്നു. ധർമജന്റെ സ്വദേശമായ ബോൾഗാട്ടിയും ഉൾപ്പെടുന്നതാണ് വൈപിൻ.അതുകൊണ്ട് തന്നെ പ്രാദേശിക വികാരം അനുകൂലമാകുമെന്ന തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ ഇപ്പോൾ കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽ നിന്ന് ധർമജനെ മത്സരിപ്പിക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവുമായി ഇത് സംബന്ധിച്ച് നടൻ ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ.

വടക്കാഞ്ചേരിയിൽ അനിൽ അക്കരയേയും വീഴ്ത്തും;ഇറക്കുന്നത് യുവനേതാവിനെ,തൃശ്ശൂരിൽ 13 സീറ്റും പിടിക്കാനുറച്ച് എൽഡിഎഫ്വടക്കാഞ്ചേരിയിൽ അനിൽ അക്കരയേയും വീഴ്ത്തും;ഇറക്കുന്നത് യുവനേതാവിനെ,തൃശ്ശൂരിൽ 13 സീറ്റും പിടിക്കാനുറച്ച് എൽഡിഎഫ്

ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിൽ പോകാമായിരുന്നു; പങ്കെടുത്തില്ലേങ്കിലും സന്തോഷ ദിവസമെന്ന് കെസി വേണുഗോപാൽഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിൽ പോകാമായിരുന്നു; പങ്കെടുത്തില്ലേങ്കിലും സന്തോഷ ദിവസമെന്ന് കെസി വേണുഗോപാൽ

മുബൈ കേന്ദ്രഭരണ പ്രദേശമാക്കണം; പോരടിച്ച് കർണാടകയും മഹാരാഷ്ട്രയും; എന്താണ് അതിർത്തി തർക്കം, അറിയാംമുബൈ കേന്ദ്രഭരണ പ്രദേശമാക്കണം; പോരടിച്ച് കർണാടകയും മഹാരാഷ്ട്രയും; എന്താണ് അതിർത്തി തർക്കം, അറിയാം

English summary
kerala assembly election 2021;Dharmajan says he will contest if the party says so
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X