ഒരു കള്ളക്കടത്തുകാരന് തലവനായുള്ള സര്‍ക്കാര്‍; എല്‍ഡിഎഫ് ഇനിയും അധികാരത്തില്‍ വരും: സനല്‍കുമാര്‍ ശശിധരന്
തിരുവനന്തപുരം: കേരള സര്‍ക്കാറിനും സംസ്കാരിക നായകന്മാര്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍കുമാര്‍ ശശിധരന്. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലെ പ്രധാന പ്രതി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുത്തിരുന്നു. അതില്‍ ആ കുറ്റം ചെയ്യാന്‍ അവരെ പ്രരിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നും പറയുന്നുണ്ട്. എന്നിട്ടും മജിസ്ട്രേറ്റും മൌനം തുടര്‍ന്നത് ഇതേ പ്രബുദ്ധത കൊണ്ടാണ്. രഹസ്യമൊഴി പുറത്തുവന്നിട്ടും ബുദ്ധിജീവികളും, കവികളും സാംസ്കാരിക നായകന്മാരുമെല്ലാം നല്ലവണ്ണം പ്രബുദ്ധത കാണിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇബ്രാഹിംകുഞ്ഞും മകനും വേണ്ട, കളമശ്ശേരിയില്‍ ജയിക്കില്ല, മുസ്ലീം ജില്ലാ നേതൃത്വത്തില്‍ എതിര്‍പ്പ്!!
''കേരളം പ്രബുദ്ധമാണെന്ന് ഇന്നലെ എനിക്ക് പൂര്‍ണമായും മനസിലായി. പ്രബുദ്ധരെന്ന് സ്വയം കൊട്ടിഘോഷിക്കുന്ന പ്രഖ്യാപിത ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും കവികളും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം മൌനം പാലിക്കുകയാണ്.
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലെ പ്രധാന പ്രതി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി കൊടുത്തിരുന്നു. അതില്‍ ആ കുറ്റം ചെയ്യാന്‍ അവരെ പ്രരിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നും പറയുന്നുണ്ട്. എന്നിട്ടും മജിസ്ട്രേറ്റും മൌനം തുടര്‍ന്നത് ഇതേ പ്രബുദ്ധത കൊണ്ടാണ്. രഹസ്യമൊഴി പുറത്തുവന്നിട്ടും ബുദ്ധിജീവികളും, കവികളും സാംസ്കാരിക നായകന്മാരുമെല്ലാം നല്ലവണ്ണം പ്രബുദ്ധത കാണിച്ചു. ഈ മൌനമെല്ലാം ഒരു മറയല്ലെന്ന് ആര്‍ക്കറിയാം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്നാട്ടില്‍, ചിത്രങ്ങള്‍ കാണാം
എന്നാല്‍ ചിലതെല്ലാം ചിലര്‍ക്കെങ്കിലും അറിയാമായിരുന്നു. അതില്‍ ഒരാള്‍ എന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ എസ്.വി പ്രദീപായിരുന്നു. അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു. എന്നാല്‍ നടുറോട്ടില്‍ പകല്‍ വെളിച്ചത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അതും തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ.
മുരളീധരന്റെയും സുരേന്ദ്രന്റെയുമൊക്കെ ഉപജാപങ്ങള്‍ ഇവിടെ ചെലവാകില്ല; തുറന്നടിച്ച് തോമസ് ഐസക്ക്
എല്ലാ സാഹചര്യങ്ങളും പറയുന്നത് ഇതൊരു കൊലപാതകമാണെന്നാണ്. എന്നാല്‍ പൊലീസ് ഇത് അപകടമരണമാണെന്ന് ഉറപ്പിച്ച് പറയുന്നു. പൊലീസ്! ആരാണ് പൊലീസിനെ ഭരിക്കുന്നത്?. ഒരു കള്ളക്കടത്തുകാരന് തലവനായുള്ള സര്‍ക്കാരോ? എനിക്കുറപ്പാണ് തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് ഇനിയും അധികാരത്തില്‍ വരും. കാരണം കേരളം അത് അര്‍ഹിക്കുന്നു.''
ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്