കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് നൽകാൻ ധാരണ: പുതിയതായി മൂന്ന് മണ്ഡലങ്ങള്‍; കോൺഗ്രസിന് 95, പോരുറപ്പിക്കാൻ യുഡിഎഫ്

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ ധാരണയായി എന്നാൽ നാളെയായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. കോണ്‍ഗ്രസ് 95, ലീഗ്-26, ജോസഫ് ഗ്രൂപ്പ് -9 , ആര്‍എസ്പി- 5, ജേക്കബ് ഗ്രൂപ്പ് -1, സിഎംപി -1, ഫോര്‍വേര്‍ഡ് ബ്ലോക്ക് -1, ജനതാദള്‍ -1 എന്നിങ്ങനെയാണ് സീറ്റ് വിഭജനത്തിൽ നിലവിൽ യുഡിഎഫിനുള്ളിലുണ്ടാക്കിയിട്ടുള്ള ധാരണ. സീറ്റ് വിഭജനം. നാളെ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതോടെയായിരിക്കും അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

 ഏറ്റവും ക്രൂരനായ ആഭ്യന്തര മന്ത്രിയെന്നാവും പിണറായിയെ ചരിത്രം രേഖപെടുത്തുക: ജ്യോതികുമാര്‍ ചാമക്കാല ഏറ്റവും ക്രൂരനായ ആഭ്യന്തര മന്ത്രിയെന്നാവും പിണറായിയെ ചരിത്രം രേഖപെടുത്തുക: ജ്യോതികുമാര്‍ ചാമക്കാല

ചർച്ച നിർണ്ണായകം

ചർച്ച നിർണ്ണായകം

പി ജെ ജോസഫിന് പുറമേ മുസ്ലീംലീഗ് നേതാക്കളുമായി കെപിസിസി നേതൃത്വം നാളെ ചര്‍ച്ച നടത്താനിരിക്കെയാണ്. ഈ ചർച്ചകളെല്ലാം പൂർത്തിയായ ശേഷമാകും അന്തിമ സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിലേക്ക് മുന്നണി എത്തിച്ചേരുകയുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് 87 സീറ്റിലായിരുന്നു മത്സരിച്ചതെങ്കിൽ ഇതിനകം മുന്നണിക്കുള്ളിൽ ഉണ്ടാക്കിയിട്ടുള്ള പ്രാഥമിക സീറ്റ് ധാരണ അനുസരിച്ച് കോണ്‍ഗ്രസ് 95 സീറ്റില്‍ മത്സരിക്കും.

15 കിട്ടുമോ?

15 കിട്ടുമോ?


15 സീറ്റ് വേണമെന്നാവശ്യപ്പെട്ട് പിജെ ജോസഫ് രംഗത്തെത്തിയെങ്കിലും പരമാവധി ഒമ്പത് സീറ്റ് മാത്രമേ നൽകാനാവൂ എന്നാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ള നിലപാട്. ആര്‍എസ്പിക്കാവട്ടെ കഴിഞ്ഞ തവണത്തേതിന് സമാനമായി അഞ്ച് സീറ്റുകള്‍ തന്നെ ഇത്തവണയും നല്‍കും. ജേക്കബ് ഗ്രൂപ്പിനും സിഎംപിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും ജനതാദള്‍ ജോണ്‍ വിഭാഗത്തിനും മാണി സി കാപ്പന്‍ വിഭാഗത്തിനും ഓരോ സീറ്റുകള്‍ വീതമാണ് ഈ തിരഞ്ഞെടുപ്പിൽ ലഭിക്കും.

 27ലേക്ക് ഉയർന്നു

27ലേക്ക് ഉയർന്നു

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ധാരണയായെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതോടെ ലീഗ് 27 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് വിവരം. നേരത്തെ 24 സീറ്റുകളായിരുന്നു ലീഗിന് നല്‍കിയിരുന്നത്. മൂന്ന് സീറ്റുകളാണ് അധികമായി ലഭിക്കുന്നത്. എന്നാല്‍ നാളെ പി ജെ. ജോസഫുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെയും മണ്ഡലങ്ങളും സംബന്ധിച്ച ഔദ്യോഗികമായി പ്രഖ്യാപനം പുറത്തുവരികയുള്ളൂ.

ലീഗിന് കൂടുതൽ മണ്ഡലങ്ങള്‍

ലീഗിന് കൂടുതൽ മണ്ഡലങ്ങള്‍


നിലവിൽ മുസ്ലിം ലീഗ് കൈവശം വെച്ചുപോരുന്ന മണ്ഡലങ്ങള്‍ക്ക് പുറമേ കൂത്തുപറമ്പ്, ചേലക്കര, ബേപ്പൂർ എന്നീ മണ്ഡലങ്ങളാണ് മുസ്ലിം ലീഗിന് അധികമായി ലഭിക്കുക. ഇതിനെല്ലാം പുറമേ ചടയമംഗലം, പുനലൂർ എന്നീ സീറ്റുകള്‍ കോൺഗ്രസുമായി വെച്ചുമാറാനും ധാരണയായിട്ടുണ്ട്. ബാലുശ്ശേരിക്ക് പകരം കോൺഗ്രസ് ലീഗിന് കുന്ദമംഗലമായിരിക്കും നൽകുക. എന്നാൽ തിരുവമ്പാടി മണ്ഡലം വിട്ടുനൽകണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ടെങ്കിലും ലീഗ് ഇതിന് വഴങ്ങിയിട്ടില്ല. ഈ മണ്ഡലത്തിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയ മത്സരിപ്പിക്കണമെന്ന് സഭ അഭിപ്രായമുന്നയിക്കുകയും ചെയ്തിരുന്നു. കുടിയേറ്റക്കാരായ ക്രിസ്ത്യാനികള്‍ കൂടുതലുള്ള പ്രദേശമാണ് ഇതെന്നാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബിഷപ്പുമായി കൂടിക്കാഴ്ച

ബിഷപ്പുമായി കൂടിക്കാഴ്ച

തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയാണ് ഈ കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇക്കാര്യത്തിൽ സഭയുടെ വിയോജിപ്പുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ലീഗ് നല്‍കുന്ന വിവരം. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് ഇതിന് വഴിതെളിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി എത്തിയിരിക്കുന്നത്. തിരുവമ്പാടിയില്‍ തുടര്‍ച്ചയായി ലീഗ് ആണ് മത്സരിക്കുന്നതെങ്കിലും ഇത്തവണ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രൂപതയും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Kerala Assembly election 2021: Discussions going on in UDF, League got new three seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X