കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന് മുന്നില്‍ അയോഗ്യത; പിസി ജോര്‍ജിന്‍റെയും ബാലകൃഷ്ണപിള്ളയുടേയും അതേ മാതൃക, മത്സരിക്കാം

Google Oneindia Malayalam News

കോട്ടയം: എന്‍സിപി വിട്ട മാണി സി കാപ്പന്‍ എംഎല്‍എ എത്രയും പെട്ടെന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്‍റെ ഘടകക്ഷിയാവുനുള്ള നീക്കത്തിലാണ്. ഈ മാസം 22 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ പേര്, ചിഹ്നം, ഭാരവാഹികള്‍, ഭരണഘടന തുടങ്ങിയവ സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപിയില്‍ നിന്നും വിചാരിച്ച അത്ര പേര്‍ കൂടെ പോന്നില്ലെങ്കിലും 14 ജില്ലാ കമ്മറ്റികളും ഉടന്‍ തന്നെ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കാപ്പന്‍ അനുകൂലികള്‍. മറ്റ് പാര്‍ട്ടികളില്‍ നിന്നും ചിലര്‍ കൂടെ പോരുമെന്നാണ് കാപ്പന്‍റെ പ്രതീക്ഷ.

വസന്ത് പഞ്ചമി ഫെസ്റ്റിവല്‍ 2021, ചിത്രങ്ങള്‍ കാണാം

ബാബു കാര്‍ത്തികേയന്‍ ഉള്‍പ്പടെ

ബാബു കാര്‍ത്തികേയന്‍ ഉള്‍പ്പടെ

സംസ്ഥാന ട്രഷര്‍ ബാബു കാര്‍ത്തികേയന്‍ ഉള്‍പ്പടെ പത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ് എന്‍സിപിയില്‍ നിന്നും രാജിവെച്ച് കാപ്പന്‍റെ കൂടെ യുഡിഎഫില്‍ എത്തിയിരിക്കുന്നത്. മാണി സി കാപ്പന്‍ ചെയര്‍മാനും ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതിയെ കഴിഞ്ഞ ദിവസം പാലായില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തിരുന്

കാപ്പന് മുന്നില്‍ അയോഗ്യത

കാപ്പന് മുന്നില്‍ അയോഗ്യത

അതേസമയം, എന്‍സിപി വിട്ട് യുഡിഎഫിനൊപ്പം പോയ മാണി സി കാപ്പന് മുന്നില്‍ അയോഗ്യത ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മുന്നണി മാറ്റത്തോടെയാണ് മാണി സി കുറുമാറ്റ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വന്നത്. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനമാണ് നിര്‍ണ്ണായകമാവുക. നിലവില്‍ കുറുമാറ്റം ആരോപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ്, ജോസഫ് വിഭാഗങ്ങള്‍ നല്‍കിയ രണ്ട് പരാതികള്‍ സ്പീക്കറ്‍ക്ക് മുന്നിലുണ്ട്.

കൂറുമാറ്റ നിരോധന നിയമ

കൂറുമാറ്റ നിരോധന നിയമ

ഈ പരാതികളില്‍ രണ്ട് കൂട്ടരില്‍ നിന്നും സ്പീക്കര്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ കാപ്പന്‍റെ കാര്യത്തില്‍ ഇത്തരം വിശദീകരണം ഒന്നും തേടേണ്ടതില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2005 ലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം സഭയിലെ മൂന്നില്‍ രണ്ട് കക്ഷികളുടെ പിന്തുണയില്ലെങ്കില്‍ പിളര്‍പ്പ് അംഗീകരിക്കില്ല. എന്‍സിപിയുടെ മറ്റൊരു എംഎല്‍എ ആയ എകെ ശശീന്ദ്രന്‍ ഇപ്പോഴും സര്‍ക്കാര്‍ പക്ഷത്ത് അടിയുറച്ച് നില്‍ക്കുകയാണ്.

 പിസി ജോര്‍ജിനെതിരെ

പിസി ജോര്‍ജിനെതിരെ

അതിനാല്‍ മാണി സി കാപ്പന്‍റെ മുന്നണി മാറ്റത്തിന് അംഗീകാരം ലഭിക്കില്ല. അതുകൊണ്ട് തന്നെ കാപ്പന് അയോഗ്യനാക്കപ്പെടും. എന്‍സിപിക്ക് നാഷണല്‍ പാര്‍ട്ടി പദവി ഉള്ളതിനാല്‍ പിളര്‍പ്പ് ദേശീയ തലത്തില്‍ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളു. കാപ്പന് ബാധകമായ അതേ മാനദണ്ഡമായിരുന്നു മുന്‍സര്‍ക്കാറിന്‍റെ കാലത്ത് പിസി ജോര്‍ജിനെ അയോഗ്യനാക്കാനും സ്വീകരിച്ചത്.

പിസി ജോര്‍ജിന്‍റെ രാജിക്കത്ത്

പിസി ജോര്‍ജിന്‍റെ രാജിക്കത്ത്

എന്നാല്‍ സ്പീക്കര്‍ രാജിക്കത്ത് തള്ളുകയായിരുന്നു. അയോഗ്യനാക്കിയെങ്കിലും ജോര്‍ജിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഇതേ മാതൃകയില്‍ ഇടതുപക്ഷത്തിനും വേണമെങ്കില്‍ മാണി സി കാപ്പനെതിരെ നടപടി കൊണ്ടുവരാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്‍സിപിയും സര്‍ക്കാറും അതിന് മുതിര്‍ന്നേക്കില്ല.

കാപ്പന് തടസ്സം ഇല്ല

കാപ്പന് തടസ്സം ഇല്ല

അയോഗ്യനാക്കപ്പെട്ടാലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ മാണി സി കാപ്പന് തടസ്സം ഉണ്ടാവില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായാല്‍ ആറുവര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥ പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമത്തില്‍ മാത്രമാണുള്ളത്. നിയമസഭയില്‍ ബാധകമല്ല. പിസി ജോര്‍ജും 1990 ല്‍ സ്പീക്കര്‍ അയോഗ്യനാക്കിയ ആര്‍ ബാലകൃഷ്ണപിള്ളയും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും നിയമസഭയില്‍ എത്തിയിരുന്നു.

നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ജോസിനെതിരെ മാസ്സ് ഡയലോഗുമായി മാണി സി കാപ്പൻ

English summary
kerala assembly election 2021; Disqualification will be applicable for Mani C Kappan; same like PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X