Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിൽ നിന്നുള്ള കള്ളവോട്ട് തടയാൻ അതിർത്തി അടയ്ക്കണം; യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിൽ

അരൂരിലെ ബൂത്തുകളിൽ വീഡിയോ ചിത്രീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ കോടതിയെ സമീപിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ഇരട്ട വോട്ട് ആരോപണത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിൽ. അരൂരിലെ ബൂത്തുകളിൽ വീഡിയോ ചിത്രീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ കോടതിയെ സമീപിച്ചു. മണ്ഡലത്തിൽ മാത്രം ആറായിരത്തിലധികം കള്ളവോട്ടുകൾ ഉണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവരുടെ അറിവോടെയാണ് ഇരട്ട വോട്ട് കൂട്ടിച്ചേർത്തതെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ട് നടപടിയുണ്ടായില്ലെന്നും ഷാനിമോൾ ഉസ്മാൻ ഹർജിയിൽ ചൂണ്ടികാട്ടി.

Kerala Assembly Election 2021

അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള ഇരട്ട വോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ സ്ഥാനാർഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ദേവികുളം, ഉടുമ്പൻചോല, പീരുമേട് മണ്ഡലങ്ങളിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളാണ് ഹർജി സമർപ്പിച്ചത്. തമിഴ് വംശജരായ പലരുടെയും വോട്ടുകൾ തമിഴ്നാട്ടിലാണെന്നും അവരെ ഇവിടെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ചൂണ്ടികാട്ടിയാണ് ഹർജി. തമിഴ്നാട്ടിൽ നിന്നുള്ള കള്ള വോട്ട് തടയാൻ വാഹന പരിശോധന കർശനമാക്കണമെന്നും അതിർത്തി അടയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ജില്ലയില്‍ 2892 ഇരട്ടവോട്ടുകളുണ്ടെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കണ്ടെത്തിയത്. എന്നാല്‍, രമേശ് ചെന്നിത്തല ഐ.ടി.വിദഗ്ധരുടെ സഹായത്തോടെ 11,529 പേര്‍ക്ക് ജില്ലയില്‍ ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തി. ഇതില്‍ 8334 പേര്‍ക്ക് സ്വന്തം മണ്ഡലത്തില്‍തന്നെയാണ് വോട്ട്. ഇരട്ടവോട്ട് വിവാദത്തിന്റെ അടിസ്ഥാനത്തില്‍ 30-നാണ് സര്‍ക്കാര്‍ കണക്ക് പുറത്തുവിട്ടത്. അഞ്ച് മണ്ഡലങ്ങളിലും ആയിരത്തില്‍ താഴെ ഇരട്ട വോട്ടര്‍മാര്‍ മാത്രമാണുള്ളതെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം കണ്ടെത്തിയത്. 8334 പേരെ നിരീക്ഷച്ചതില്‍ നിന്നാണ് ഇത്രയും പേരെ കണ്ടെത്തിയത്.

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

ഇരട്ടവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരാണാധികാരിക്ക് കൈമാറും. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടല്‍. ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം.

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    പ്രതിപക്ഷത്തിന് വിറളിപിടിച്ചു | VK Prasanth Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+