Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് റിയാസിന്റെ 'പോക്കറ്റ് കാലി'; ഭാര്യ വീണയുടെ ആസ്തി അറിഞ്ഞാല്‍... കോടികള്‍, സ്വത്ത്, നിക്ഷേപം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 19 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. പ്രമുഖരായ നേതാക്കളെല്ലാം ഇതിനകം പത്രിക നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെല്ലാം കഴിഞ്ഞദിവസങ്ങളില്‍ പത്രിക നല്‍കി.

ഇതോടൊപ്പം സമര്‍പ്പിക്കേണ്ട ആസ്തി വിവര കണക്കുകളുടെ സത്യവാങ്മൂലത്തില്‍ പങ്കാളിക്കും ആശ്രിതര്‍ക്കുമുള്ള വരുമാനം കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. ബേപ്പൂരില്‍ മല്‍സരിക്കുന്ന ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പത്രിക നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഇടതിന്‍റെ കുത്തക മണ്ഡലം, പിണറായി വിജയന്‍റെ തട്ടകം | Oneindia Malayalam

     റിയാസിന് വരുമാനമില്ല

    റിയാസിന് വരുമാനമില്ല

    മുഹമ്മദ് റിയാസിന് വരുമാനമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വന്തമായുള്ളത് 25 ലക്ഷം രൂപയുടെ സ്വത്താണ്. പിന്തുടര്‍ച്ചയായി കിട്ടിയ 2435000 രൂപയുടെ സ്വത്തുമുണ്ട്. വിവിധ ബാങ്കുകളിലായി റിയാസിന് 75645 രൂപയുടെ നിക്ഷേപമുണ്ട്.

    എട്ട് കേസുകള്‍

    എട്ട് കേസുകള്‍

    കോട്ടൂളി വില്ലേജില്‍ പാരമ്പര്യമായി ലഭിച്ച 15.5 ലക്ഷം രൂപയുടെ വീടുണ്ട്. എട്ട് ക്രമിനല്‍ കേസുകളാണ് റിയാസിന്റെ പേരിലുള്ളത്. നാലു കേസുകളില്‍ പിഴശിക്ഷ ലഭിച്ചിട്ടുണ്ടെന്നും നാമനിര്‍ദേശത്തിനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യ വീണയുടെ സ്വത്ത് വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ട്.

    സ്വത്ത്, സ്വര്‍ണം, നിക്ഷേപം

    സ്വത്ത്, സ്വര്‍ണം, നിക്ഷേപം

    വീണയ്ക്ക് കണ്‍സള്‍ട്ടന്‍സി വരുമാനമാണുള്ളതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 15753631 രൂപയുടെ സ്വത്തുണ്ട്. 2872431 രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. 1891200 രൂപയുടെ വിലമതിക്കുന്ന സ്വര്‍ണവും ഇതില്‍പ്പെടും. പിണറായി പോസ്റ്റ് ഓഫീസില്‍ 2.40 ലക്ഷം രൂപയുടെ റക്കറിങ് ഡെപ്പോസിറ്റുണ്ട്.

     തിരുവനന്തപുരത്ത് വീട്

    തിരുവനന്തപുരത്ത് വീട്

    വിവിധ ബാങ്കുകളില്‍ വീണയ്ക്ക് 121231 രൂപയുടെ നിക്ഷേപമുണ്ട്. കൂടാതെ സ്വയാര്‍ജിതമായ 12881200 രൂപയുടെ സ്വത്തുണ്ട്. തിരുവനന്തപുരത്ത് 1.10 കോടി മൂല്യമുള്ള വീടുണ്ട്. കഴക്കൂട്ടം കനറാ ബാങ്കില്‍ 5.4 ലക്ഷം രൂപയുടെ ഭവന വായ്പയുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

    പിണറായിയുടെ വരുമാനം

    പിണറായിയുടെ വരുമാനം

    ധര്‍മടം മണ്ഡലത്തില്‍ മല്‍സരിക്കുന്ന പിണറായി വിജയന് 204000 രൂപയുടെ ആസ്തിയുണ്ട്. കൈവശമുള്ളത് 10000 രൂപയാണ്. എസ്ബിഐ, പിണറായി സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിക്ഷേപമുണ്ട്. കൂടാതെ മലയാളം കമ്യൂണിക്കേഷനില്‍ 10000 രൂപയുടെ നിക്ഷേപവും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്.

    പിണറായിയുടെ ഭാര്യയുടെ ആസ്തി

    പിണറായിയുടെ ഭാര്യയുടെ ആസ്തി

    ഭാര്യ കമലയുടെ ആസ്തി വിവരങ്ങളും പിണറായിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. 2.97 കോടി രൂപയുടെ ആസ്തി കമലയ്ക്കുണ്ട്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 35 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്തുമുണ്ട്. തലശേരി, തിരുവനന്തപുരം എസ്ബിഐ, മാടായി, മൗവഞ്ചേരി സഹകരണബാങ്ക് എന്നിവിടങ്ങളില്‍ നിക്ഷേപമുണ്ട്. ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയും കമലയുടെ പേരിലുണ്ട്.

    ഉമ്മന്‍ ചാണ്ടിയും ഭാര്യയും

    ഉമ്മന്‍ ചാണ്ടിയും ഭാര്യയും

    പുതുപ്പള്ളിയില്‍ മല്‍സരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ കൈവശം 2.99 ലക്ഷം രൂപയാണുള്ളത്. പാരമ്പര്യ സ്വത്തായി കിട്ടിയ 3.41 കോടി രൂപ വിലമതിക്കുന്ന കൃഷി ഭൂമി പുതുപ്പള്ളിയിലുണ്ട്. തിരുവനന്തപുരം കനറാ ബാങ്കില്‍ 25 ലക്ഷം രൂപയുടെ വായ്പയും. ഭാര്യ മറിയാമ്മയുടെ പേരില്‍ തിരുവനന്തപുരത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന വീടുണ്ട്. കൂടാതെ സ്വര്‍ണവും ബാങ്ക് നിക്ഷേപവുമായി 53 ലക്ഷം രൂപയും സ്വിഫ്റ്റ് കാറുമുണ്ട്.

    നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+