കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം കണ്ണുരുട്ടി, ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. ഇതേ തുടര്‍ന്ന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് തിരുത്തി സുരേന്ദ്രനും രംഗത്തെത്തി. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് സുരേന്ദ്രന്‍ തിടുക്കം കാണിച്ചെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനം. പ്രഖ്യാപനത്തിന് മുമ്പ് ആലോചനയൊന്നും നടന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സാധാരണതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ല. സുരേന്ദ്രന്‍ അതിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനയാണ് നടത്തിയത്.

1

നേരത്തെ സംസ്ഥാന നേതാക്കള്‍ പറഞ്ഞിരുന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെന്നാണ്. വിജയ യാത്രയ്ക്കിടെ തിരുവല്ലയില്‍ വെച്ചായിരുന്നു ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സുരേന്ദ്രന്‍ പറഞ്ഞത്. പിന്നീട് വി മുരളീധരനും ഇത് സ്ഥിരീകരിച്ചു. പക്ഷേ പിന്നീട് ഇത് തിരുത്തി. പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. സുരേന്ദ്രനും ഇപ്പോഴത് നിഷേധിച്ചിട്ടുണ്ട്. താനെവിടെയും ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയും ജനങ്ങളെ അദ്ദേഹത്തെ ആഗ്രഹിക്കുന്നുവെന്നാണഅ പറഞ്ഞത്. മാധ്യമങ്ങളാണ് ഇത് വിവാദമാക്കിയത്. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപലായനമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇ ശ്രീധരന്റെ ജനപ്രീതി ബിജെപി ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ സുരേന്ദ്രന്‍ നല്‍കുന്ന സൂചന പ്രകാരം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെയായിരിക്കും.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

അതേസമയം മുഖ്യമന്ത്രി സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ഒരു പദവിയും ആഗ്രഹിച്ചല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രമാണ് ലക്ഷ്യം. ബിജെപി കേന്ദ്ര നേതൃത്വമാണ് സാധാരണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. ബിജെപിയില്‍ നിന്ന് അത്തരമൊരു നിര്‍ദേശമുണ്ടായാല്‍ സ്വീകരിക്കും. ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ തനിക്ക് വിഷമം ഇല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. പൊന്നാനിയില്‍ മത്സരിക്കാനാണ് താല്‍പര്യമെന്ന് നേരത്തെ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെയും തൃശൂരിലെയും മണ്ഡലത്തിലേക്കാണ് ശ്രീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം.

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
kerala assembly election 2021: e sreedharan not bjp's cm candidate says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X