Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷുവിന് മുൻപ് നിയമസഭ തിരഞ്ഞെടുപ്പ്?; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ കേരളത്തിലേക്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് നേരത്തേ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചന. ഏപ്രിൽ 15 നുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി മെയിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘം കേരളം സന്ദർശിക്കും.

election-commission

തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും സർക്കാർ പ്രതിനിധികളുമായും ചർച്ച നടത്തും. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആരോഗ്യമന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാകും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുക. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ പുതിച്ചേരി, അസം, തമിഴ്നാട് എന്നിവിടങ്ങളിലും കമ്മീഷൻ സന്ദർശനം നടത്തും. ഇന്നാണ് സംഘം തമിഴ്നാട് സന്ദർശിക്കുന്നത്.വെള്ളിയാഴ്ച പുതുച്ചേരിയും സന്ദർശിക്കും.

പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15 ന് ഉണ്ടായേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 30നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് സാദ്ധ്യത.തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും കേരളം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകയിൽ വിവിധ ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പ് നടക്കുക.2016 ൽ മെയ് 16 നായിരുന്നു തിരഞ്ഞടെുപ്പ് നടന്നത്. 1 ന് വെട്ടെണ്ണൽ നടന്നു. 25 നാണ് പുതിയ എൽഡിഎഫ് മന്ത്രിസഭ അധികാരത്തിലേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+