Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസ് കസ്റ്റഡിയിൽ; വ്യാജ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം; ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസ് പോലീസ് കസ്റ്റഡിയിൽ. വാഹനത്തിൽ ഒരു കന്നാസ് പെട്രോളുമായാണ് ഇദ്ദേഹം പിടിയിലായത്.ഇയാൾ വ്യാജ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ഷിജു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

ഷിജു വർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൃത്യസമയത്ത് പോലീസ് ഇടപെട്ടു. ഇദ്ദേഹത്തിന്റെ കാറിൽ നടത്തിയ പരിശോധനയിൽ പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തുവെന്നും തുടർന്നാണ് പോലീസ് കസറ്റഡിയിൽ എടുത്തതെന്നും മന്ത്രി പറഞ്ഞു.

 kahjhvg-

ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടായെന്ന് വരുത്തി തീർക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് അട്ടിമറിക്കാനുള്ള ഗൂഡാലോചനകളും ആരംഭിച്ചിരുന്നുവെന്നും മന്ത്രി ആരോപിച്ചു. അതേസമയം മന്ത്രിയുടെ വാദങ്ങൾ പോലീസ് തള്ളി. ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അയാൾ ആക്രമണം ഉണ്ടെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും പോലീസ് അറിയിച്ചു.

വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം.വർഗീസ്.കുണ്ടറയിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായാണ് ഇയാൾ മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്നേയും പ്രവർത്തകരേയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുവാൻ അനുവദിക്കുന്നില്ലെന്നും വധഭീഷണി മുഴക്കുന്നതായും ചൂണ്ടിക്കാട്ടി ഷിജു എം വർഗീസ് കുണ്ടറ പൊലീസില്‍ പരാതി നൽകിയിരുന്നു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ പൊറുക്കില്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+