Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇടത് തരംഗമെന്ന് രണ്ട് സര്‍വ്വേകള്‍; ഇടത് തുടര്‍ഭരണം പ്രവചിച്ച് ദേശീയ ചാനലുകളുടെ ഏഴ് സര്‍വ്വേകള്‍...

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ഇടത് തുടര്‍ഭരണം ഉണ്ടാകുമെന്നാണ് ദേശീയ ചാനലുകള്‍ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. അതില്‍ തന്നെ രണ്ട് സര്‍വ്വേകള്‍ പ്രവചിക്കുന്നത് കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിക്കും എന്നാണ്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഏറെക്കുറേ കൃത്യമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച ടുഡേയ്‌സ് ചാണക്യ, കേരളത്തില്‍ ഇടത് തരംഗം ആണ് പ്രവചിക്കുന്നത്. 111 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. പരിശോധിക്കാം...

റിപ്പബ്ലിക്കിലും എല്‍ഡിഎഫ്

റിപ്പബ്ലിക്കിലും എല്‍ഡിഎഫ്

ദേശീയതലത്തില്‍ സിപിഎമ്മിനേയും എല്‍ഡിഎഫിനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന ചാനല്‍ ആണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. ഇത്തവണ കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണം ആണ് റിപ്പബ്ലിക് ടിവി- സിഎന്‍എക്‌സ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ ലഭിച്ചേക്കും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ഇടത് തരംഗമെന്ന് ഇന്ത്യാ ടുഡേ

ഇടത് തരംഗമെന്ന് ഇന്ത്യാ ടുഡേ

കേരളത്തില്‍ ഇത്തവണ ഇടത് തരംഗം ആഞ്ഞടിക്കും എന്നാണ് ഇന്ത്യാടുഡേ- ആക്‌സിസ് സര്‍വ്വേ ഫലം പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 104 മുതല്‍ 120 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫ് 20 മുതല്‍ 30 സീറ്റുകളില്‍ ഒതുങ്ങും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. ഇതുവരെ പുറത്ത് വന്ന സര്‍വ്വേകളില്‍ എല്‍ഡിഎഫിന് ഏറ്റവും അധികം സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളതും ഇന്ത്യാടുഡേ- ആക്‌സിസ് സര്‍വ്വേ ഫലം ആണ്.

എന്‍ടിവിയിലും ഇടത് ഭരണം

എന്‍ടിവിയിലും ഇടത് ഭരണം

എന്‍ഡിടിവി പോള്‍ ഓഫ് പോള്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നതും കേരളത്തില്‍ ഇടത് ഭരണത്തുടര്‍ച്ചയാണ്. എല്‍ഡിഎഫ് 76 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫ് 62 സീറ്റ് വരെ നേടിയേക്കും. ബിജെപിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചേക്കുമെന്ന പ്രവചനവും എന്‍ഡിടിവി പോള്‍ ഓഫ് പോള്‍ സര്‍വ്വേ നടത്തുന്നു.

എബിപി ന്യൂസ്

എബിപി ന്യൂസ്

പ്രീ പോള്‍ സര്‍വ്വേകളില്‍ എല്ലാം എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു എബ്പി ന്യൂസ്. എക്‌സിറ്റ് പോള്‍ സര്‍വ്വേയിലും എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയാണ് പ്രവചനം. 71 മുതല്‍ 77 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് 62 മുതല്‍ 68 വരെ സീറ്റുകള്‍ നേടിയേക്കും. ബിജെപിയ്ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ കിട്ടാമെന്നും എബിപി സര്‍വ്വേ പ്രവചിക്കുന്നു.

തരംഗം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ

തരംഗം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ

മുന്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഏറെക്കുറേ കൃത്യമായ പ്രവചനം നടത്തിയിട്ടുള്ളവരാണ് ടുഡേയ്‌സ് ചാണക്യ. അവര്‍ ഇത്തവണ കേരളത്തില്‍ പ്രവചിക്കുന്നത് ഇടത് തരംഗം എന്നാണ്. 102 മുതല്‍ 111 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് പരമാവധി 35 സീറ്റുകളേ ലഭിക്കൂ. എന്‍ഡിഎ ഒരു സീറ്റ് പോലും നേടില്ലെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.

പോള്‍ ഡയറിയില്‍ ബിജെപിയ്ക്ക് 3 സീറ്റ്

പോള്‍ ഡയറിയില്‍ ബിജെപിയ്ക്ക് 3 സീറ്റ്

ഇതുവരെയുള്ള സര്‍വ്വേ ഫലങ്ങളില്‍ ഒന്നും ബിജെപിയ്ക്ക് കാര്യമായ സീറ്റുകള്‍ പ്രവചിച്ചിട്ടില്ല. എന്നാല്‍ പോള്‍ ഡയറിയുടെ സര്‍വ്വേയില്‍ എന്‍ഡിഎ മുന്നണി രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് 77 മുതല്‍ 87 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫ് 51 മുതല്‍ 61 വരെ സീറ്റുകളില്‍ ഒതുങ്ങും.

ഇന്ത്യ എഹെഡ്ഡില്‍ എല്‍ഡിഎഫ്

ഇന്ത്യ എഹെഡ്ഡില്‍ എല്‍ഡിഎഫ്

ഇന്ത്യ എഹെഡ് പുറത്ത് വിട്ട എക്‌സിറ്റ്‌പോള്‍ പ്രവചനത്തിലും എല്‍ഡിഎഫ് തുടര്‍ഭരണം ആണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 79 വരെ സീറ്റുകള്‍ നേടിയേക്കും. യുഡിഎഫ് 60 മുതല്‍ 66 വരെ സീറ്റുകളില്‍ ഒതുങ്ങും. എന്‍ഡിഎ പൂജ്യം മുതല്‍ 3 സീറ്റുകള്‍ വരെ നേടിയേക്കും എന്നാണ് പ്രവചനം.

ചരിത്രം തിരുത്തുമോ

ചരിത്രം തിരുത്തുമോ

കേരളത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഒരു മുന്നണിയും നൂറ്റ് സീറ്റുകള്‍ക്ക് മുകളില്‍ നേടിയിട്ടില്ല. എന്നാല്‍ ദേശീയ തലത്തില്‍ രണ്ട് സര്‍വ്വേകള്‍ പ്രവചിക്കുന്നത് എല്‍ഡിഎഫ് 100 സീറ്റുകള്‍ക്ക് മുകളില്‍ നേടും എന്നാണ്. ഇടത് തരംഗം ഉണ്ടായാല്‍ മാത്രമേ അങ്ങനെയൊരു സാധ്യതയുള്ളു എന്നാണ് കേരളത്തില്‍ സിപിഎം പോലും വിലയിരുത്തുന്നത്.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+