കേരളം യുഡിഎഫ് ഭരിക്കും; 75 മുതൽ 80 വരെ സീറ്റെന്ന് ബിഗാ ഡാറ്റാ അനാലിസിസ് റിപ്പോർട്ട്.. ബിജെപിക്ക് 5 സീറ്റ്
തിരുവനന്തപുരം; കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. പുറത്തുവന്ന പ്രീ പോൾ, എക്സിറ്റ് പോൾ സർവ്വേകൾ എല്ലാം തന്നെ സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. 2016 ൽ നേടിയ അത്രയും സീറ്റുകൾ ലഭിക്കില്ലേങ്കിലും കുറഞ്ഞ് 80 വരെ സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. ചിലതാകട്ടെ ഒപ്പത്തിനൊപ്പമെന്ന പ്രവചനങ്ങളും മുന്നോട്ട് വെയ്ക്കുന്നുണ്ട്.
എന്നാൽ ഈ എക്സിറ്റ് പോൾ ഫലങ്ങൾക്കിടയിൽ യുഡിഎഫിന് ആശ്വാസം പകരുകയാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട ഡാറ്റാ അനാലിസിസ് റിപ്പോർട്ട്.

21 സർവ്വേകൾ
ഇതുവരെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ21 എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. ഇതിൽ 18 സർവ്വേകളും എൽഡിഎഫ് തുടർഭരണം നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചത്. അവയിലാകട്ടെ രണ്ട് സർവ്വേകൾ കേരളത്തിൽ ഇടത് തരംഗം ആഞ്ഞടിക്കുമെന്ന പ്രവചനവും നടത്തി.കുറഞ്ഞത് 100 നും 120 നും ഇടയിൽ സീറ്റുകളാണ് ഈ സർവ്വേകൾ പ്രവചിച്ചത്.

യുഡിഎഫിന് പ്രതീക്ഷ
അതേസമയം ഈ സാധ്യതകളെ തള്ളുകയാണ് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും 75 മുതൽ 89 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നുമാണ് ബിഗ് ഡാറ്റാ അനാലിസിസ് വ്യക്തമാക്കുന്നത്. എൽഡിഎഫിന് 50 മുതൽ 55 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെയാണ് പ്രവചനം.

തയ്യാറാക്കിയത് ഇങ്ങനെ
കൊച്ചിയിലെ യുവ ഡാറ്റാ സൈവന്റിസ്റ്റിന്റെ നേതൃത്വത്തിലാണ് സർവ്വേ തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്ബുക്ക് പേജുകൾ, വ്യത്യസ്ത വീഡിയോകൾക്കുള്ള 2000 പ്രതികരണങ്ങൾ, കമന്റുകൾ, 50 വാട്സ് ആപ്പ് ഗ്രൂപ്പുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഡാറ്റ തയ്യാറാക്കിയത്.

എൻഡിഎയ്ക്ക്
റിപ്പോർട്ടിൽ ബിജെപി നയിക്കുന്ന എൻഡിഎയക്ക് ലഭിച്ചേക്കുമെന്ന് പറയുന്ന സീറ്റുകൾ ഇവയാണ്- തിരുവനന്തപുരം, നേമം, കഴക്കൂട്ടം, മഞ്ചേശ്വരം. ഇതിൽ നേമം ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്, തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറും നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനുമാണ് എൻഡിഎ സ്ഥാനാർത്ഥികൾ.

കേരള കോൺഗ്രസിന് തിരിച്ചടി
കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അനാലിസിസ് സൂചിപ്പിക്കുന്നു. അതേസമയം പൂഞ്ഞാറിൽ ജനപക്ഷം നേതാവും നിലവിലെ എംഎൽഎയുമായ പിസി ജോർജ് തന്നെ ജയിക്കുമെന്നുമാണ് അനാലിസിസ് വ്യക്തമാക്കുന്നത്.

യുഡിഎഫ് വിജയം
അതേസമയം യുഡിഎഫിന്റെ വിജയം പ്രവചിക്കുന്ന രണ്ട് സർവ്വേകൾ ഇവയാണ്-ഒന്ന് ഹിന്ദി ചാനലായ ഡിബി ലൈവിന് വേണ്ടി സർവേ നടത്തിയ ഇലക്റ്റ് ലൈൻ പുറത്തുവിട്ട സർവ്വേയാണ് . യു ഡി എഫ് 74-80 വരെ സീറ്റുകള്‍ നേടി അധികാരം പിടിക്കാൻ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം എൽ ഡി എഫ് 54-61 സീറ്റുകളിലേക്ക് ഒതുങ്ങും.
Recommended Video

ലഭിക്കുന്ന സീറ്റുകൾ
ബിജെപിക്ക് 2 മുതൽ ഏഴ് സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. മറ്റൊന്ന് മറുനാടന്‍ ടിവിയാണ്. 77 സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും എന്നാണ് പ്രവചനം. എല്‍ഡിഎഫ് 59 സീറ്റുകളില്‍ ഒതുങ്ങും. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകളും പ്രവചിക്കുന്നു.












Click it and Unblock the Notifications