
കായംകുളത്ത് അട്ടിമറിയില്ല, യു പ്രതിഭ തന്നെ വിജയിക്കുമെന്ന് ഏഷ്യാനെറ്റ് സര്‍വേ
ആലപ്പുഴ: കായംകുളത്ത് അട്ടിമറിയുണ്ടാവുമെന്ന യുഡിഎഫ് പ്രതീക്ഷിച്ചിരിക്കെ അവരെ ഞെട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ. യു പ്രതിഭ തന്നെ എല്‍ഡിഎഫിന് വേണ്ടി ഈ സീറ്റ് നിലനിര്‍ത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്. അരിതാ ബാബുവിനെ രംഗത്തിറക്കി മണ്ഡലത്തില്‍ അട്ടിമറി നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നേട്ടമുണ്ടാവില്ലെന്ന് സര്‍വേ പറയുന്നു. സിപിഎമ്മിനുള്ളില്‍ പ്രതിഭയ്ക്കെതിരെ ഉണ്ടായിരുന്ന പ്രശ്നങ്ങളൊന്നും എല്‍ഡിഎഫിനെ ബാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം യുഡിഎഫിനെ സംബന്ധിച്ച് വളരെ നിരാശ നല്കുന്ന ഫലം കൂടിയാണിത്.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് തന്നെ മേല്‍ക്കൈ നേടുമെന്നാണ് മാതൃഭൂമി ന്യൂസ് സര്‍വേ പ്രവചിക്കുന്നത്. ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. അരൂര്‍ നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് പിടിച്ചെടുത്ത മണ്ഡലമാണ്. ഇത്തവണ മണ്ഡലം ഷാനിമോളില്‍ ദലീമ ജോജോ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വേ പറയുന്നു. ചേര്‍ത്തലയില്‍ എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. യുഡിഎഫിന്റെ എസ് ശരത്തിനെ പി പ്രസാദ് പരാജയപ്പെടുത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. ആലപ്പുഴ മണ്ഡലത്തില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ പിപി ചിത്തരഞ്ജന് തന്നെ വിജയിക്കും.
ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ചിത്തരഞ്ജനെതിരെ കെഎസ് മനോജാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2016ല്‍ 31032 വോട്ടിന് തോമസ് ഐസക്ക് വിജയിച്ച മണ്ഡലമാണിത്. അമ്പലപ്പുഴയിലാണ് ഏറ്റവും ഞെട്ടിക്കുന്ന മമത്സരം നടക്കുന്നത്. ഇവിടെ ആര് ജയിക്കുമെന്ന് പറയുക ബുദ്ധിമുട്ടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജുവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമും തമ്മിലാണ് കടുത്ത മത്സരം. കുട്ടനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ തോമസ് മികച്ച ജയം തന്നെ നേടുമെന്നാണ് പ്രവചനം. 2016ല്‍ തോമസ് ചാണ്ടി 4839 വോട്ടിന് എല്‍ഡിഎഫിന് നേടിക്കൊടുത്ത മണ്ഡലമാണ്.
ഹരിപ്പാടാണ് ജില്ലയില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള മണ്ഡലം. രമേശ് ചെന്നിത്തല തന്നെ ഇവിടെ വിജയിക്കും. കായംകുളത്ത് അരിത മികവ് കാണിച്ചെങ്കിലും യു പ്രതിഭ തന്നെ വിജയിക്കുമെന്നാണ് പ്രവചനം. 11857 വോട്ടിനാണ് നേരത്തെ പ്രതിഭ ഇവിടെ ജയിച്ചത്. മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎസ് അരുണ്‍ തന്നെ വിജയിക്കും. കെകെ ഷാജുവിനെയാണ് പരാജയപ്പെടുത്തുക. ചെങ്ങന്നൂര്‍ നേരത്തെ സജി ചെറിയാന് വിജയിച്ച മണ്ഡലമാണ്. ഇവിടെ അദ്ദേഹം തന്നെ വിജയിക്കും. 2016ല്‍ കെകെ രാമചന്ദ്രന് 7983 വോട്ടിനാണ് എല്‍ഡിഎഫിന് വേണ്ടി ഈ സീറ്റ് നേടിയത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം