എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ് സർവ്വേയും.. കേവല ഭൂരിപക്ഷത്തേക്കാൾ 2 സീറ്റ് അധികം.... എൻഡിഎയ്ക്ക് 2
എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ് സർവ്വേയും.. കേവല ഭൂരിപക്ഷത്തേക്കാൾ 2 സീറ്റ് അധികം.... എൻഡിഎയ്ക്ക് 2
തിരുവനന്തപും; പിണറായി വിജയൻ സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് മനോരമ എക്സിറ്റ് പോൾ സർവ്വേ. ഭരണം ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുത്തനെ കുറയും. 73 വരെ സീറ്റുകളാണ് പ്രവചനം. 2016 ൽ 91 സീറ്റുകൾ നേടിയായിരുന്നു ഇടതുമുന്നണി അധികാരം പിടിച്ചത്. അതേസമയം യുഡിഎഫ് നിലമെച്ചപ്പെടുത്തുമെന്ന് സർവ്വേ പ്രവചിക്കുന്നു. 64 വരെ സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകളും പ്രവചിക്കുന്നു.

വടക്കൻ കേരളത്തിൽ യുഡിഎഫിനായിരുന്നു സർവ്വേയിൽ മുൻതൂക്കം ലഭിച്ചത്. 60 ൽ 35 സീറ്റുകൾ വരെയാണ് യുഡിഎഫിന് പ്രവചിച്ചത്. എൽഡിഎഫിന് 24 സീറ്റുകൾ വരേയും. മധ്യകേരളത്തിലേയും തെക്കൻകേരളത്തിലേയും മുന്നേറ്റമാണ് എൽഡിഎഫിനെ തുണച്ചതെന്ന് സർവ്വേ വ്യക്കമാക്കുന്നു
എറണാകുളം ജില്ലയിൽ പതിനാലിൽ 3 സീറ്റുകളാണ് എൽഡിഎഫിന് പ്രവചിച്ചത്. ഇടുക്കിയിൽ ഒന്നും. എന്നാൽ കോട്ടയം ജില്ലയിൽ ഇക്കുറി ഇടതിന് അനുകൂല സാഹചര്യമാണെന്നാണ് സർവ്വേ വിലയിരുത്തൽ. ജില്ലയിലെ ഒന്‍പതുസീറ്റുകളുടെ സാധ്യതാ ഫലങ്ങള്‍ വരുമ്പോള്‍ എല്‍.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും മറ്റുള്ളവർക്ക് ഒന്നുമാണ് പ്രവചനം.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
ആലപ്പുഴ മണ്ഡലത്തിൽ 9 ൽ ആറ് മണ്ഡലങ്ങൾ നേടും. അഞ്ചുസീറ്റുകളുള്ള പത്തനംതിട്ടയില്‍ അഞ്ചിടത്തും ഇടതുമുന്നണിയുടെ തേരോട്ടത്തിനുള്ള സാധ്യതകളിലേക്കാണ് എക്സിറ്റ് പോൾ ഫലം വിരൽ ചൂണ്ടുന്നത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൂത്തുവാരിയ കൊല്ലം ജില്ലയിൽ ഇക്കുറി മൂന്ന് സീറ്റുകള് എൽഡിഎഫിന് നഷ്ടമാകും. 9 ഇടത്താണ് ഇടതുമുന്നണിയുടെ വിജയം പ്രവചിക്കുന്നത്. തിരുവനന്തപുരത്ത് 14 ൽ 10 സീറ്റുകളും എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം.












Click it and Unblock the Notifications