Get Updates
Get notified of breaking news, exclusive insights, and must-see stories!

‘പിണറായി ഭരണത്തില്‍ ജനങ്ങൾക്ക് തൃപ്തിയോ അതൃപ്തിയോ?; റിപ്പോര്‍ട്ടര്‍ ടിവി-പി മാര്‍ക്ക് പോസ്റ്റ് പോള്‍ സര്‍വ്വേ

തിരുവന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ അഞ്ച് വർഷം കൂടി പൂർത്തിയാക്കുമ്പോൾ മികച്ച പ്രതികരണമാണ് സർക്കാരിന് ലഭിക്കുന്നത്. ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ സംതൃപ്തരാണെന്നാണ് സർവേയിൽ പങ്കെടുത്ത 22 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സർക്കാരിന്റെ പ്രകടനത്തിൽ ഏറെക്കുറെ സംതൃപ്തരാണെന്നാണ് സർവേയിൽ പങ്കെടുത്ത 32% പേരും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി-പി മാര്‍ക്ക് പോസ്റ്റ് പോള്‍ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ ചിലകാരണങ്ങളാല്‍ സർക്കാരിന്റെ ഭരണത്തിൽ അതൃപ്തരാണെന്ന് 31% പേരും വെളിപ്പെടുത്തിയിട്ടുണ്ട്. അതേ സമയം സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തരാണെന്ന് 15% പേരും വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു വിഭാഗത്തില്‍ നിന്ന് സംതൃപ്തരാണെന്ന് 31% പേരും മുസ്ലീം വിഭാഗത്തില്‍ നിന്ന് 19 % പേരുമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ചിലകാരണങ്ങളാല്‍ അതൃപ്തരാണെന്ന് 33% പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

 pinarayi-vijayan-

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വടക്കന്‍ കേരളത്തിൽ 32 % പേരും സംതൃപ്തരാണെന്ന അഭിപ്രായക്കാരാണ്. 29% പേരും ഏറെക്കുറെ സംതൃപ്തരാണെന്നും 27% ചിലകാരണങ്ങളാല്‍ അതൃപ്തരാണെന്നും 12% പേർ അതൃപ്തരാണെന്നും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

മധ്യ കേരളത്തിൽ 19 % പേരും സംതൃപ്തരാണ്. 32% പേർ ഏറെക്കുറെ തൃപ്തരാണെന്നും 34% ചിലകാരണങ്ങളാല്‍ അതൃപ്തരാണെന്നും 15% പേരും അതൃപ്തരാണെന്നുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചത്. തെക്കന്‍ കേരളത്തിൽ 22 % പേർ സംതൃപ്തരും 30% ഏറെക്കുറെ തൃപ്തരാണെന്നും , 35% ചിലകാരണങ്ങളാല്‍ അതൃപ്തരാണെന്നും 13% അതൃപ്തരാണെന്നും അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തോട് ഹിന്ദുക്കളിൽ 31% പേർ സംതൃപ്തരും, 28% ഏറെക്കുറെ തൃപ്തരും, 27% ചിലകാരണങ്ങളാല്‍ അതൃപ്തര്‍, 14% അതൃപ്തരുമാണ്. മുസ്ലീങ്ങളിൽ 19 % പേർ സംതൃപ്തര്‍, 33% ഏറെക്കുറെ തൃപ്തര്‍, 35% ചിലകാരണങ്ങളാല്‍ അതൃപ്തര്‍, 16% അതൃപ്തര്‍, ക്രിസ്ത്യൻ വിഭാഗത്തിൽ 22 % സംതൃപ്തര്‍, 31% ഏറെക്കുറെ തൃപ്തര്‍, 33% പേർ ചിലകാരണങ്ങളാല്‍ അതൃപ്തരും 14% പേർ അതൃപ്തരുമാണെന്നും സർവേ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+