കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് ഇത്തവണ കളി മാറും; ബിജെപിയെ കാത്ത് അപ്രതീക്ഷിത വെല്ലുവിളി, എട്ടുനിലയില്‍ തോല്‍പ്പിക്കാന്‍ കര്‍ഷകര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഇനി നിയമസഭ തിരഞ്ഞെടുപ്പിന്റെ നാളുകളാണ്. എല്ലാ മുന്നണികളും സ്ഥാനാര്‍സ്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ വമ്പന്‍ പദ്ധതികളാണ് ബിജെപി നേതൃത്വത്തില്‍ തയ്യാറാകുന്നത്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് വെല്ലുവിളിക്കാന്‍ സൃഷ്ടിച്ച് രണ്ടും കല്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കര്‍ഷകര്‍. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രചരണ രംഗത്തിറങ്ങുമെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

 വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കും

വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കും

കര്‍ഷക ദ്രോഹ നയങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് കര്‍ഷകര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇതിനായി പ്രചരണത്തിനിറങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കേരളത്തിലും കര്‍ഷക നേതാക്കള്‍ എത്തുമെന്നാണ് വിവരം.

ബംഗാളില്‍ തുടക്കം

ബംഗാളില്‍ തുടക്കം

മാര്‍ച്ച് 12ന് പശ്ചിമബംഗാളില്‍ വച്ചാണ് കര്‍ഷക നേതാക്കള്‍ പുതിയ നീക്കത്തിന് തുടക്കം കുറിക്കുന്നത്. ബിജെപി മത്സരിക്കുന്ന സീറ്റുകളില്‍ തോല്‍പ്പിക്കണമെന്ന് മാത്രമേ കര്‍ഷകര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കൂ. മറ്റ് ഏതെങ്കിലും പാര്‍ട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

നേമത്ത് തിരിച്ചടിയാകുമോ

നേമത്ത് തിരിച്ചടിയാകുമോ

കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. അതുകൊണ്ട് തന്നെ കര്‍ഷകര്‍ നേമത്തെ ബിജെപിക്കെതിരെ ശക്തമായ പ്രചരണത്തിന് നേതൃത്വം നല്‍കിയേക്കും. നേമം നിലനിര്‍ത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് കനത്ത വെല്ലുവിളിയായിരിക്കും നേരിടേണ്ടി വരിക.

മുദ്രാവാക്യം

മുദ്രാവാക്യം

ബിജെപിക്കെതിരെ കര്‍ഷകര്‍, ബിജെപിയെ ശിക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയായിരിക്കും കര്‍ഷകര്‍ പ്രചരണം നടത്തുക. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്കും കര്‍ഷകര്‍ കത്തയക്കും. കൂടാതെ സംസ്ഥാനത്ത് കര്‍ഷക നേതാക്കള്‍ സംഘടിപ്പി്കുന്ന പരിപാടിയില്‍ ദേശീയ കര്‍ഷക നേതാക്കള്‍ പങ്കെടുക്കും.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ ഈ മാസം 15ന് ആലപ്പുഴ കുട്ടനാട്ടിസെ കര്‍ഷക യോഗത്തില്‍ പങ്കെടുക്കാന്‍ എത്തും. നേമത്തെ സിറ്റിംഗ് സീറ്റ് ബിജെപിക്ക് ലഭിക്കാതിരിക്കാന്‍ വലിയ പ്രചരണങ്ങള്‍ നടത്താനും കര്‍ഷകര്‍ പദ്ധതിയിടുന്നു. മറ്റ് ചില മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷകര്‍ രംഗത്തിറങ്ങും.

പി രാജീവിന് സീറ്റില്ല, വൈപ്പിനിൽ എസ് ശർമയില്ല, കൊച്ചിയിൽ മാക്സി, എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥികൾപി രാജീവിന് സീറ്റില്ല, വൈപ്പിനിൽ എസ് ശർമയില്ല, കൊച്ചിയിൽ മാക്സി, എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥികൾ

മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻമണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ

വിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതുമുന്നണിവിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതുമുന്നണി

ജലീലിനെതിരെ റിയാസ് മുക്കോളി, ഷറഫലി ഏറനാട്ടില്‍, മലപ്പുറത്ത് ഇത്തവണ പോരാട്ടം തീപ്പാറും!!ജലീലിനെതിരെ റിയാസ് മുക്കോളി, ഷറഫലി ഏറനാട്ടില്‍, മലപ്പുറത്ത് ഇത്തവണ പോരാട്ടം തീപ്പാറും!!

അടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകുംഅടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകും

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

English summary
Kerala Assembly Election 2021: Farmers will launch special campaign to defeat the BJP in Nemom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X