കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് സൗത്തിൽ നിന്ന് ഫാത്തിമ തഹ്ലിയ; കളിമാറ്റി മുസ്ലീം ലീഗ്..ഇറങ്ങുന്നത് വമ്പൻ യുവനിര

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി പ്രകടമായ മാറ്റങ്ങളിലൊന്ന് സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രധാന പാർട്ടികളെല്ലാം തന്നെ യുവ നിരയെ കളത്തിലിറക്കിയെന്നുള്ളതായിരുന്നു.ആ തിരുമാനം തെറ്റിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലവും തെളിയിച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രം ആവർത്തിക്കാനൊരുങ്ങുകയാണ് പാർട്ടികൾ.

തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിപ്പിച്ചവരെ ഒഴിവാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട മുസ്ലീം ലീഗും ഇക്കുറി യുവാക്കളെയും സ്ത്രീകളെയും പരിഗണിച്ചുള്ള പട്ടികയുമായിട്ടാണ് തിരഞ്ഞെടുപ്പിന് ഗോദയിലേക്ക് ഇറങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

യുവാക്കളുടെ നിര

യുവാക്കളുടെ നിര

യൂത്ത് ലീഗിനും എംഎസ്എഫിനും അർഹമായ പരിഗണന നൽകിയുള്ളതാണ് സ്ഥാനാർത്ഥി പട്ടികയെന്ന് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഇക്കുറി ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന താനൂരിൽ
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് ലീഗ് കരുതുന്നത്.
ഫിറോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്.

എൽഡിഎഫിന് അനുകൂലമല്ല

എൽഡിഎഫിന് അനുകൂലമല്ല

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു മൂന്നാം തവണ മത്സരത്തിനിറങ്ങിയ സിറ്റിങ് എംഎല്‍എയും ലീഗിന്റെ പ്രമുഖ നേതാവുനായ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാൻ മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്.എന്നാൽ ഇത്തവണ രാഷ്ട്രീയ സാഹചര്യങ്ങൾ എൽഡിഎഫിന് അനുകൂലമല്ലെന്നാണ് ലീഗ് വിലയിരുത്തൽ..

പ്രതീക്ഷ ഉയർന്ന് ലീഗ്

പ്രതീക്ഷ ഉയർന്ന് ലീഗ്

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ യുഡിഎഫിനാണ് മുന്നേറ്റം. ഇതും മുസ്ലീം ലീഗിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.ഈ സാഹചര്യത്തിൽ അഹ്ദുറഹ്മാൻ രണ്ടത്താണിയെ തന്നെ മത്സരിപ്പിക്കണമെന്ന് മുതിർന്ന ലീഗ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവ നേതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു ഒരു വിഭാഗം ഉയർത്തിയത്.

കോഴിക്കോട് സൗത്തിൽ

കോഴിക്കോട് സൗത്തിൽ

നേരത്തേ കോഴിക്കോട് സൗത്തില്‍ പി.കെ ഫിറോസിനെ മത്സരിപ്പിക്കുന്ന കാര്യമായിരുന്നു നേതൃത്വം നേരത്തെ ആലോചിച്ചിരുന്നത്.എന്നാൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതോടെയാണ് ഫിറോസിനെ താനൂരിലേക്ക് പരിഗണിക്കുന്നത്.

അഴിക്കോട് മണ്ഡലത്തിൽ

അഴിക്കോട് മണ്ഡലത്തിൽ

അതേസമയം കണ്ണൂർ ജില്ലയിലെ അഴിക്കോട് മണ്ഡലത്തിൽ നിന്ന് പികെ ഫിറോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് നിലവിലെ എംഎൽഎ കൂടിയായ കെഎം ഷാജി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അഴിക്കോട് മത്സരിക്കാൻ തയ്യാറല്ലെന്ന് ഷാജി അറിയിച്ചിട്ടുണ്ട്.

 തിരിച്ചടിയെന്ന്

തിരിച്ചടിയെന്ന്

കെ എം ഷാജി രണ്ടുതവണ ജയിച്ച അഴീക്കോട് മണ്ഡലത്തില്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടല്‍.ഇതിന്റെ അടിസ്ഥാനത്തില്‍ സീറ്റ് വച്ച് മാറാന്‍ ലീഗ് ശ്രമം നടത്തുന്നുണ്ട്. യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ലീഗ് ആവശ്യപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.

കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയിൽ

അതിനിടെ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ കൂടുതൽ യുവാക്കളുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. കുന്നമംഗലവും ബേപ്പൂരുമാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെ ഈ സീറ്റുകളിലാണ് പരിഗണിക്കുന്നത്.

നേരിയ ഭൂരിപക്ഷത്തിന്

നേരിയ ഭൂരിപക്ഷത്തിന്

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലിയെ ആണ് പരിഗണിക്കുന്നത്. ഇവിടെ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനായിരുന്നു മഞ്ഞളാംകുഴി അലി മത്സരിച്ച് ജയിച്ചത്. അലിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ച .. നേതാവിനെ തന്നെയാണ് ഇത്തവണ സിപിഎം ഇവിടെ പരിഗണിക്കുന്നത്.

 വെച്ച് മാറാൻ കോൺഗ്രസ്

വെച്ച് മാറാൻ കോൺഗ്രസ്


മണ്ഡലം സുരക്ഷിതമല്ലെന്ന കണക്കൂട്ടലിൽ അലി മങ്കടയിലേക്ക് മാറാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അഷറഫലിയുടെ പേര് ഇവിടെ പരിഗണിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തിൽ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഫൈസല്‍ ബാബുവിന്റെ പേരാണ് നേതൃത്വം പരിഗണിക്കുന്നത്. അതേസമയം ഗുരുവായൂർ ലീഗിൽ നിന്ന് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് തുടങ്ങിയുട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മണ്ണാർക്കാട് മണ്ഡലത്തിൽ

മണ്ണാർക്കാട് മണ്ഡലത്തിൽ

ഗുരൂവായൂരിന് പകരം മലപ്പുറത്ത് പൊന്നാനി മണ്ഡലം ലീഗിന് നൽകാമെന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ ഇതിന് ലീഗ് തയ്യാറായേക്കില്ല. തൃശ്ശൂരിലെ ചേലക്കര മണ്ഡലമാണ് ലീഗ് ആവശ്യപ്പെടുന്നത്. അതേസമയം കഴിഞ്ഞ തവണ ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പി.എം സാദിഖലിയുടെ പേരാണ് മണ്ണാർക്കാട് പരിഗണിക്കുന്നത്.

മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത്

കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ എകെഎം അഷറഫിന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. നേരത്തേ ഉപതിരഞ്ഞെടുപ്പ് സമയത്തും അഷറഫിന്റെ പേര് ചർച്ചയായിരുന്നുവെങ്കിലും ലീഗ് നേതൃത്വം എംസി കമറുദ്ദീനെ പരിഗണിക്കുകയായിരുന്നു.

ഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോ

പി മോഹനന്‍ മുതല്‍ റഹീമും ജയ്ക്ക് സി തോമസും വരെ; സിപിഎം സ്ഥാനാര്‍ത്ഥികളാവാന്‍ സംഘടനാ ഭാരവാഹികളുംപി മോഹനന്‍ മുതല്‍ റഹീമും ജയ്ക്ക് സി തോമസും വരെ; സിപിഎം സ്ഥാനാര്‍ത്ഥികളാവാന്‍ സംഘടനാ ഭാരവാഹികളും

ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍

English summary
Fathima Thahliya will be muslim league candidate from calicut south
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X