Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 74.06 ശതമാനം പോളിങ്, അന്തിമ കണക്കുകൾ ഇങ്ങനെ

എട്ട് മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.06 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം കുറഞ്ഞെങ്കിലും മുന്നണികളെല്ലാം തന്നെ പ്രതീക്ഷയിലാണ്.

Kerala Assembly Election 2021

എട്ട് മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 81 ശതമാനം. അതേസമയം തലസ്ഥാനത്ത് പോളിങ് കുത്തനെ കുറഞ്ഞു. 61.85 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് പട്ടികയിൽ പിന്നിൽ.

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം, എംകെ മുനീര്‍ മത്സരിച്ച കൊടുവള്ളി ഉള്‍പ്പെടെയുള്ള എട്ട് മണ്ഡലങ്ങളില്‍ 80ന് മുകളില്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാല്‍ മത്സരിച്ച തൃശൂര്‍, ഗുരുവായൂര്‍ മണ്ഡലമടക്കം 19 മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ കുറവാണ്.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

Recommended Video

cmsvideo
    എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

    പോളിങ് ശതമാനം മണ്ഡലം തിരിച്ച്

    മഞ്ചേശ്വരം - 76.88
    കാസർഗോഡ് - 70.87
    ഉദുമ - 75.53
    കാഞ്ഞങ്ങാട് - 74.53
    തൃക്കരിപ്പൂർ - 76.77
    പയ്യന്നൂർ - 79.00
    കല്ല്യാശേരി - 76.41
    തളിപറമ്പ് - 80.94
    ഇരിക്കൂർ - 75.63
    അഴീക്കോട് - 77.89
    കണ്ണൂർ - 74.94
    ധർമ്മടം - 80.22
    തലശേരി - 73.94
    കൂത്തുപറമ്പ് - 78.15
    മട്ടന്നൂർ - 79.54
    പേരാവൂർ - 78.07
    മാനന്തവാടി - 76.42
    സുൽത്താൻ ബത്തേരി - 74.30
    കൽപറ്റ - 74.22
    വടകര - 79.33
    കുറ്റ്യാടി - 81.30
    നാദാപുരം - 78.88
    കൊയിലാണ്ടി - 77.58
    പേരാമ്പ്ര - 79.85
    ബാലുശേരി - 78.42
    ഏലത്തൂർ - 78.09
    കോഴിക്കോട് നോർത്ത് - 73.91
    കോഴിക്കോട് സൗത്ത് - 74.25
    ബേപ്പൂർ - 78.05
    കുന്നമംഗലം - 81.52
    കൊടുവള്ളി - 80.05
    തിരുവമ്പാടി - 77.17
    കൊണ്ടോട്ടി - 78.64
    ഏറനാട് - 77.68
    നിലമ്പൂർ - 75.20
    വണ്ടൂർ - 73.66
    മഞ്ചേരി - 74.32
    പെരിന്തൽമണ്ണ - 74.73
    മങ്കട - 75.17
    മലപ്പുറം - 74.88
    വേങ്ങര - 69.88
    വള്ളിക്കുന്ന് - 74.46
    തിരുവമ്പാടി - 74.02
    താനൂർ - 76.67
    തിരൂർ - 73.26
    കോട്ടയ്ക്കൽ - 72.35
    തവനൂർ - 74.40
    പൊന്നാനി - 69.63
    തൃത്താല - 77.04
    പട്ടാമ്പി - 76.48
    ഷൊർണൂർ - 76.76
    ഒറ്റപ്പാലം - 75.77
    കൊങ്ങാട് - 75.16
    മണ്ണാർക്കാട് - 75.45
    മലമ്പുഴ - 75.04
    പാലക്കാട് - 73.83
    തരൂർ - 75.90
    ചിറ്റൂർ - 79.15
    നെന്മല - 76.83
    ആലത്തൂർ - 77.56
    ചേലക്കര - 76.01
    കുന്നങ്കുളം - 76.43
    ഗുരുവായൂർ - 68.46
    മണലൂർ - 73.20
    വടക്കാഞ്ചേരി - 76.16
    ഒല്ലൂർ - 73.87
    നാട്ടിക - 71.33
    കയ്പമംഗലം - 76.69
    ഇരിങ്ങാലക്കുട - 74.80
    പുതുക്കാട് - 75.58
    ചാലക്കുടി - 72.63
    കൊടുങ്ങല്ലൂർ - 75.00
    പേരുമ്പാവൂർ - 76.33
    അങ്കമാലി - 76.11
    ആലുവ - 75.33
    കളമശേരി - 75.98
    പറവൂർ - 77.15
    വൈപ്പിൻ - 74.72
    കൊച്ചി - 69.84
    തൃപ്പൂണിത്തുറ - 73.28
    എറണാകുളം - 65.90
    തൃക്കാക്കര - 69.28
    കുന്നത്തുനാട് - 80.99
    പിറവം - 72.47
    മൂവാറ്റുപുഴ - 73.57
    കോതമംഗലം - 76.89
    ദേവികുളം - 67.38
    ഉടുമ്പൻചോല - 73.33
    തൊടുപുഴ - 70.17
    ഇടുക്കി - 68.97
    പീരുമേട് - 72.22
    പാലാ - 72.56
    കടുത്തുരുത്തി - 68.05
    വൈക്കം - 75.61
    ഏറ്റുമാനൂർ - 72.99
    കോട്ടയം - 72.57
    പുതുപ്പള്ളി - 73.22
    ചങ്ങനശേരി - 70.30
    കാഞ്ഞിരപ്പള്ളി - 72.13
    പൂഞ്ഞാർ - 72.47
    അരൂർ - 80.42
    ചേർത്തല - 80.74
    ആലപ്പുഴ - 76.32
    അമ്പലപ്പുഴ - 74.78
    കുട്ടനാട് - 72.25
    ഹരിപ്പാട് - 74.27
    കായങ്കുളം - 73.36
    മാവേലിക്കര - 71.18
    ചെങ്ങന്നൂർ - 69.11
    തിരുവല്ല - 63.34
    റാന്നി - 63.83
    ആറന്മുള - 65.46
    കോന്നി - 71.42
    അടൂർ - 72.05
    കരുനാഗപ്പള്ളി - 78.76
    ചവറ - 76.20
    കുന്നത്തൂർ - 75.37
    കൊട്ടാരക്കര - 72.33
    പത്തനാപുരം - 72.19
    പുനലൂർ - 69.36
    ചടയമംഗലം - 70.82
    കുണ്ടറ - 73.94
    കൊല്ലം - 72.12
    ഇരവിപുരം - 70.69
    ചാത്തന്നൂർ - 72.47
    വർക്കല - 70.23
    ആറ്റിങ്ങൽ - 70.54
    ചിറയൻകീഴ് - 70.82
    നെടുമങ്ങാട് - 71.63
    വാമനപുരം - 70.91
    കഴക്കൂട്ടം - 69.61
    വട്ടിയൂർക്കാവ് - 64.15
    തിരുവനന്തപുരം - 61.85
    നേമം - 69.81
    അരുവിക്കര - 73.28
    പാറശാല - 72.43
    കാട്ടാക്കട - 72.22
    കോവളം - 70.94
    നെയ്യാറ്റിൻകര - 72.16

    പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+