കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേലക്കരയില്‍ ജയന്തി രാജനെ മത്സരിപ്പിക്കാന്‍ ലീഗ്, വനിത സീറ്റിനായി കൂടുതല്‍ പേര്‍, സീറ്റുണ്ടാവുമോ?

Google Oneindia Malayalam News

കോഴിക്കോട്: ഇത്തവണ വനിതകള്‍ക്ക് സീറ്റ് നല്‍കാനുള്ള മുസ്ലീം ലീഗ് തീരുമാനത്തില്‍ പക്ഷേ പ്രതിസന്ധി അവസാനിക്കുന്നില്ല. ആരെ മത്സരിപ്പിക്കുമെന്ന കാര്യമാണ് പ്രതിസന്ധിയായിട്ടുള്ളത്. അതേസമയം ചേലക്കര ഇത്തവണ ഏറ്റെടുക്കില്ലെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വനിതാ സ്ഥാനാര്‍ത്ഥി തന്നെ ഇത്തവണ രംഗത്തുണ്ടാവുമോ എന്ന ചോദ്യം ബാക്കിയാണ്. 1996ല്‍ ഖമറുന്നീസ അന്‍വര്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ചത് മാത്രമാണ് ലീഗ് ചരിത്രത്തില്‍ വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടംകിട്ടിയ ഏക സംഭവം. ഇത്തവണ അഞ്ചോളം വനിതാ നേതാക്കളാണ് സീറ്റിനായി രംഗത്തുള്ളത്.

1

ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥിത്വം ഇത്തവണയും ഉണ്ടാകുമോ എന്ന കാര്യം സംശയത്തിലാക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നിലവില്‍ വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാനാണ് പ്രാഥമിക ധാരണ. എന്നാല്‍ അധികമായ ലീഗ് ആവശ്യപ്പെട്ട സീറ്റുകളിലെന്നായ ചേലക്കര മണ്ഡലത്തിലാണ് ഇവരെ മത്സരിപ്പിക്കാന്‍ ശ്രമം. എസ്‌സി സംവരണ മണ്ഡലമാണ് ചേലക്കര. അതുകൊണ്ട് ജയന്തി രാജന് തന്നെയാണ് സാധ്യത. ഇത് പക്ഷേ വിജയസാധ്യത കൂടുതലുള്ള മണ്ഡലമല്ല. അതേസമയം തന്നെ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, പി കുല്‍സു, സുഹറ മമ്പാട്, ഫാത്തിമ തഹ്ലിയ എന്നിങ്ങനെ സീറ്റ് മോഹിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ നാല് പേരിലൊരാളെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

അതേസമയം ചേലക്കരയിലാണെങ്കില്‍ ജയന്തി രാജനെ മാത്രമേ മത്സരിപ്പിക്കാന്‍ സാധിക്കൂ. മറ്റ് മണ്ഡലങ്ങളിലേക്കാണ് ബാക്കിയുള്ളവരുടെ നോട്ടം. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രവൃത്തി പരിചയ സുഹറ മമ്പാടിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. നൂര്‍ബിന റഷീദ് തനിക്ക് ഇത്രയും കാലം നേരിട്ട അവഗണനയാണ് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഫാത്തി തഹ്ലിയ വളരെ ചെറുപ്പമായ നേതാവായതിനാല്‍ ഇനിയും മത്സരിക്കാന്‍ സമയമുണ്ട് എന്നാണ് വനിതാ ലീഗ് തന്നെ പറയുന്നത്. യൂത്ത് ലീഗിന്റെ പിന്തുണ അടക്കം ഫാത്തിമയ്ക്കുണ്ട്. എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് ഫാത്തിമ തഹ്ലിയ. ഫാത്തിമയെ പരിഗണിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നും ലീഗ് നേതൃത്വം ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് സീനിയര്‍ നേതാവിനെ തന്നെ പരിഗണിച്ചേക്കും.

അതേസമയം ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതോടെ ചേലക്കര വിട്ടുകിട്ടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തവണയും ഗുരുവായൂരില്‍ ലീഗ് തോറ്റതാണ്. സിപിഎം മണ്ഡലം പിടിച്ചതോടെ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. എന്നാല്‍ ചേലക്കര വേണ്ടെന്ന് ലീഗ് പറയുന്നു. ചേലക്കരയില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് സിപിഎമ്മിനോട് തോല്‍ക്കുന്നുണ്ട്. ഇത് വെച്ചുമാറിയാല്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ലീഗ് വോട്ടുകള്‍ ചേലക്കരയില്‍ ഇല്ലെന്നാണ് നേതൃത്വം പറഞ്ഞിരിക്കുന്നത്. ഇതോടെ വനിതാ സ്ഥാനാര്‍ത്ഥിയെ എവിടെ മത്സരിപ്പിക്കുമെന്ന് ലീഗ് അന്വേഷിക്കുന്നുണ്ട്.

English summary
kerala assembly election 2021: five women leaders who wants candidature, muslim league is in confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X