തിരഞ്ഞെടുപ്പ്: ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്, സമാധാനം തരുന്ന സർക്കാരുണ്ടാകണമെന്ന് സുകുമാരൻ നായർ
തിരഞ്ഞെടുപ്പ്: ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്, സമാധാനം തരുന്ന സർക്കാരുണ്ടാകണമെന്ന് സുകുമാരൻ നായർ
ചങ്ങനശേരി: വോട്ടെടുപ്പ് ദിനത്തിൽ സമദൂരം നിലപാടിൽ നിന്ന് പിൻവലിഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്നും ജനങ്ങൾക്ക് സമാധാനം തരുന്ന സർക്കാർ വരണമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരിയിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

"മതേതരത്വവും ജനാധിപത്യവും സാമൂഹിക നീതിയും വിശ്വാസവും ഈ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങൾ മനസിലാക്കി ഒരു നല്ല സർക്കാർ, ജനങ്ങൾക്ക് സ്വൈര്യവും സമാധാനവും നൽകുന്ന സർക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," സുകുമാരൻ നായർ പറഞ്ഞു.
ഇവിടെ പ്രധാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പ് അതിന് ഉപകരിക്കട്ടെയെന്ന് ആശംസിക്കുന്നു. ഭരണമാറ്റം വോണമോയെന്ന് ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
വിശ്വാസികളുടെ പ്രതിഷേധം നേരത്തെ തന്നെ ഉണ്ടല്ലോ എന്ന മാധ്യമപ്രവർത്തകുടെ ചോദ്യത്തിന് അതിൽ കുറവൊന്നും സംഭവിച്ചട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കുറവ് സംഭവിച്ച് കാണമമെന്ന് ആരും ആഗ്രഹിച്ചട്ടില്ല. അതിന്റെ പ്രതികരണം തീർച്ചയായിട്ടും ഉണ്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞു.
ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂളിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര് വോട്ട് ചെയ്യാൻ എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നിലപാടിൽ നിന്ന് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications